Posts

Showing posts from April, 2020

Blessed Virgin (2021)

Image
Blessed Virgin  Genre : Psychological Drama  Language : French  Year : 2021  Immodest Acts : The Life of a Lesbian  Nun in Renaissance Italy എന്ന  ബുക്കിനെ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് സൈക്കോളജിക്കൽ ഡ്രാമ സിനിമയാണിത്. പതിഴാം നൂറ്റാണ്ടിൽ ഇറ്റയിലെ ഒരു ക്രിസ്ത്യൻ മഠത്തിൽ സിസ്റ്റർ ആവാനായി ബെനഡീറ്റ എന്ന കൂട്ടി എത്തുന്നതും പിന്നിട് വലുതായതിന് ശേഷം അവളിൽ ചില അത്ഭുത ശക്തികൾ ഉണ്ടാവുന്നതും അവൾക് കൂട്ടായി കിട്ടിയ മറ്റൊരു സിസ്റ്ററുമായിട്ടുള്ള അവിഹിത ബന്ധവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇ സിനിമ. പ്രധാന സിസ്റ്റർന്റെ നേതൃത്വത്തിൽ പോയ്കൊണ്ടിരിക്കുന്ന മഠത്തിൽ പെട്ടനാണ് ഒരു ദിവസം നമ്മുടെ നായികയ്ക്ക് പല രീതിയിൽ ഉള്ള  അത്ഭുത കഴിവുകൾ ഉണ്ടാവുന്നത് ആദ്യമൊക്കെ മഠത്തിൽ ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പിന്നീട് അവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവർക്ക് അവർക്ക് അവളെ എതിർക്കാനായി കിട്ടുന്ന കാര്യമാണ് അവളും മറ്റൊരു സിസ്റ്ററും ആയിട്ടുള്ള അവിഹിതം. കുഞ്ഞു ബെനെഡീറ്റയുടെ കുട്ടികാലം കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീട് അവൾ വലുതാവുന്നതും അവളിലെ ലൈംഗിക താല്പര്യങ്ങൾ ...

Shame (2011)

Image
Shame  Genre : Erotic Drama  Language : English  Year : 2011  ബ്രിട്ടീഷ് ഇറോട്ടിക് ഡ്രാമ സിനിമയാണിത്.  ന്യൂയോർക്ക് സിറ്റിയിയിലെ ഒരു  കമ്പനിയിലെ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന ബ്രണ്ടൻ കടുത്ത സെക്സ് അഡിക്റ്റാണ്. അയാളുടെ ദിവസം തുടങ്ങുന്നതേ ഇതിനായിട്ടാണ് ഓഫീസിൽ ആയാലും വീട്ടിലായാലും  അയാൾ ഇതിനായി കൂടുതൽ സമയം മാറ്റിവച്ചുട്ടുണ്ട്. സെക്സിനായി മാത്രം ജിവിക്കുന്ന അയാളുടെ ഫ്ലാറ്റിലേക്ക് അയാളുടെ സഹോദരി താമസിക്കാനായി വരുന്നതും അതോടെ അയാളുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.  സ്വന്തം റൂമിലെ സ്വകാര്യത നഷ്ടമാവുന്നതോടെ അയാൾ സ്ഥിരമായി ലൈംഗീക ആസക്തി ശമിപ്പിക്കാനായി ചെയുന്ന കാര്യങ്ങൾ ചെയ്യാൻ പറ്റാതെ വരുകയും അതോടെ അയാളുടെ മാനസികനില തെറ്റുന്നതുകേയാണ് സിനിമയിൽ കാണിക്കുന്നത്. സിനിമ ഒരു ഇറോട്ടിക് ഡ്രാമയാണ് അതിനാൽ പതുക്കെയാണ് അവതരണം അതിൽ ബ്രണ്ടൻ ആയി എത്തിയ മൈക്കിൾ ഫാസ്ബെൻഡർ ന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. ഇറോട്ടിക് ഡ്രാമ സിനിമകൾ ഇഷ്ടമുള്ളവർ കാണുക. Telegram Downloding Link With English Subtitile  Telegram User ID : @balureviews Tele...

Never Have I Ever (2020)

Image
Never Have I  Ever  Genre : Coming Age Dramedy  Season : 01 Episode : 01 - 10  Duration : 22 - 30 Minutes  Year : 2020  തമിഴ് കാനേഡിയൻ നടിയായ മൈത്രി രാമകൃഷ്ണൻ പ്രധാനവേഷത്തിൽ എത്തിയ അമേരിക്കൻ ടീനേജ് ഡ്രാമ കോമഡി സീരീസാണിത്. പൂർണ ജഗന്നാഥൻ, റിച്ച മോർജാനി അങനെ കുറച്ചു  ഇന്ത്യൻ അമേരിക്കൻ നടി നടന്മാരുടെ സാന്നിധ്യമുള്ള  സീരിസിന് പോസിറ്റീവ് അഭിപ്രയമാണ് ലഭിച്ചിട്ടുള്ളത്.  അമേരിക്കയിലെ കാലിഫോർണിയയിലെ സാൻ ഫെർണാണ്ടോ വാലിയിൽ താമസിക്കുന്ന ഇന്ത്യൻ അമേരിക്കൻ ഫാമിലിയിലെ കുട്ടിയാണ് ദേവി വിശ്വകുമാർ. അവളുടെ വീട്ടുകാർ ഇന്ത്യക്കാരെ പോലെ തന്നെയാണ്  ഇവിടെയും ജീവിക്കുക്കുന്നത്  എന്നാൽ ദേവി അതിൽ നിന്നും വ്യത്യസ്തമാണ്.കുട്ടിക്കാലത്തു തന്നെ അച്ഛനെ നഷ്ടമായ അവൾ അമ്മയടെയും അമ്മയുടെ സഹോദരന്റെ മകളുമൊത്താണ് താമസിക്കുന്നത്.ദേവിയുടെ സ്കൂൾ ജീവിതവും, വീട്ടിലെ അമ്മയുമായുള്ള പ്രശ്നങ്ങളും, ഒപ്പം ഇന്ത്യക്കാരുടെ രീതികളുമൊക്കെ കാണിക്കുന്ന എന്നാൽ  നെറ്ഫ്ലിസ്സ്ന്റെ സ്ഥിരം ക്ലിഷേ രീതിയിൽ തന്നെ എടുത്തിട്ടുള്ള ടീവി  സീരീസാണിത്.  സൗഹൃദം, കുടുംബത്തിലെ പ്രശ്നങ്ങൾ, പ്രണയ...

The Suspect (2013)

Image
The Suspect  Genre : Action Thriller  Language : Korean  Year : 2013 സൗത്ത് കൊറിയൻ ആക്ഷൻ ത്രില്ലെർ സിനിമയാണിത്.  നോർത്ത് കൊറിയൻ സ്പെഷ്യൽ ഫോഴ്‌സ് ഏജന്റ് ആയിരുന്ന ജി ഡോങ് സൗത്ത് കൊറിയയിലെ ബസ്സിനെസ്കാരന്റെ  കൊലപാതകത്തിൽ പ്രതി ചേർക്കപെടുന്നു. സൗത്തിലെ ചില ആളുകളുടെ സ്വാർഥലാഭത്തിനായി അയാൾ ചെയ്യാത്ത കാര്യം അയാളുടെ തലയിൽ വയ്ക്കുകയാണ്. അയാളെ പിടികൂടാനായി സൗത്തിലെ പ്രധാനികൾ തന്നെ എത്തുന്നു.നിരപരാധിത്വം തെളിയിക്കുന്നതോടൊപ്പ അയാൾക്ക് വെക്തിപരായ ചില കാര്യങ്ങൾ ചെയ്തു തീർക്കേണ്ടതുണ്ട്.  സൗത്ത് കൊറിയയിലെ ബിസിനസ് കാരന്റെ മരണവും അതിൽ പ്രതി ആവുന്ന ജീ ഡോങ്ങും ഇതാണ് സിനിമയുടെ തുടക്കം അതുകൊണ്ട് സിനിമയുടെ തുടക്കം മുതൽ പോലീസും ശത്രുക്കളും ഒരുപോലെ വേട്ടയാടുന്ന ആക്ഷൻ രംഗങ്ങൾ നിറഞ്ഞതാണ് അതുപോലെ കുറെ മികച്ച കാർ ചെയ്സ് രംഗങ്ങളുമുണ്ട്  ആദ്യ അവസാനം ആക്ഷൻ രംഗങ്ങളും  ചെറിയൊരു ഫീൽ ഗുഡ് ക്ലൈമാക്സും ഉള്ള ആക്ഷൻ ത്രില്ലെർ സിനിമയാണിത്. തിർച്ചയായും കാണുക.  Telegram Downloding Link With English & Malayalam Subtitile  Telegram User ID : @balureviews Telegram Channel Link htt...

Amar (2017)

Image
Amar  Genre : Romantic Drama  Language : Spanish  Year : 2017  മോഡേൺ സ്പാനിഷ് റൊമാന്റിക് സിനിമയാണിത്  പതിനേഴ്കാരിയായ ലൗറയും പതിനെട്ട്കാരനായ കാർലോസും പ്രണയത്തിലാണ്. ഇരുവരുടെയും വീട്ടിലും ഇതൊക്കെ അറിയാം എന്നാൽ പതിയെ ഇവരുടെ പ്രണയം കൂടുതൽ ശക്തമാവുന്നു അതോടെ ഇവർക്കിടയിൽ പ്രശ്നങ്ങളും ഉണ്ടാകുന്ന.സ്കൂളിൽ പോലും പോകാതെയുള്ള ഇവരുടെ പ്രേമം വീട്ടിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.  ആധുനിക കാലത്ത് നടക്കുന്ന പ്രണയകഥയെ കഥയിൽ മാറ്റങ്ങൾ ഒന്നും വരുത്താതെ ട്വിസ്റ്റുകൾ ഒന്നുമില്ലാതെ യഥാർത്ഥമായി ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്.ചിത്രത്തിൽ പോസിറ്റീവ് ആയി തോന്നിയത് ഇതിന്റെ അവതരണവും സംഗീതവും കുറച്ചു നല്ല ഫ്രെമുകളുമാണ് എന്നാൽ ചിത്രം ഉദ്ദേശിച്ച കാര്യങ്ങൾ നമ്മോട്  കൃത്യമായി സംസാരിക്കാൻ ചിത്രത്തിനായിട്ടില്ല. പ്രണയത്തിന്റെ തീവ്രതകാണിക്കാനായി മാത്രം ലൈംഗീക രംഗങ്ങൾ ഉൾപ്പെടുത്തിയപോലെ ആണ് കണ്ടപ്പോൾ തോന്നിയത് കാരണം അത്തരം രംഗങ്ങൾക്ക് കഥയിൽ വലിയ പ്രാധാന്യമുള്ളതായി തോന്നിയില്ല.മൊത്തത്തിൽ  ഒരുതവണ കണ്ട് മറക്കാവുന്ന സിനിമ.താല്പര്യമുള്ളവർക്ക് കാണാം. Telegram Do...

The Spy Gone North (2018)

Image
The Spy Gone North  Genre : Spy /Thriller Language : Korean  Year : 2018 സൗത്ത് കൊറിയൻ എജൻറ്റ് ആയിരുന്ന "Black Venus"എന്ന കോഡ് പേരിൽ അറിയപ്പെട്ട Park Chae-Seoന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ  ആസ്പദമാക്കി എടുത്ത സ്പൈ ഡ്രാമ  സിനിമയാണ് The Spy Gone North. നോർത്ത് കൊറിയ ആണവായുധങ്ങൾ ഉണ്ടാകുന്നു എന്ന രഹസ്യവിവരം സൗത്ത് കൊറിയൻ രഹസ്യാനേഷണ ഏജൻസി അറിയുന്നു. രഹസ്യമായി നടത്തുന്ന ആണവ പരീക്ഷണവും ബാക്കി വിവരങ്ങളും അറിയാനായി നോർത്ത് കൊറിയ അവരുടെ മിലിട്ടറി ഓഫീസറെ "Black venus" എന്ന കോഡ് പേരും കൊടുത്തു നോർത്ത്  കൊറിയയിൽ അയക്കുന്നു. സൗത്ത് കൊറിയൻ  രഹസ്യാനേഷണ തലവനും പിന്നെ പ്രസിഡന്റിനും മാത്രമേ ബ്ലാക്ക് വീനസ് എന്ന പദ്ധതിയുടെ കാര്യങ്ങൾ അറിയാവൂ.ഒരു മിലിട്ടറി ഓഫീസറായിരുന്ന  Park നെ  ഏതെങ്കിലും തരത്തിൽ നോർത്ത് കൊറിയൻ ഏജൻസികൾക്ക് അറിയുവാനുള്ള സാധയത ഉണ്ട്  അതിനാൽ പുതിയ ലൂക്കും ഒരു പുതിയ ജോലിയും ഉള്ള  ബിസിനെസ്സ്കാരനായിട്ടാണ് Park സൗത്ത് കൊറിയയിൽ എത്തുന്നത്. അവിടെയെത്തുന്ന park ന്റെ ജീവിതവും അനേഷണവുമാണ് സിനിമയിലുള്ളത്. പഴയകാല സൗത്ത് കൊറിയൻ മിലിറ്ററി ഓഫീസർ...

Extraction (2020)

Image
Extraction  Genre : Action Thriller  Language : English  Year : 2020 റൂസ്സോ സഹോദരങ്ങളുടെ "Ciudad" എന്ന കോമിക്ക്സ് ആസ്പദമാക്കി അവേഞ്ചേഴ്സിന്റെ  സംവിധായകരിൽ ഒരാളായ ജോ റൂസ്സോ തിരക്കഥ എഴുതുകയും അവേഞ്ചേഴ്സിന്റെ സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന സാം ഹർഗ്രേവ് സംവിധാനം ചെയ്ത അമേരിക്കൻ ആക്ഷൻ ത്രില്ലെർ സിനിമയാണിത്.  ഇന്ത്യയിലെ ഡ്രഗ് ലോർഡ്ന്റെ മകനെ ബംഗ്ലാദേശിൽ ഉള്ള മറ്റൊരു ഡ്രഗ് ലോർഡ് തട്ടികൊണ്ട് പോകുന്നു. മകനെ തിരിച്ചു കിട്ടാനായി പണം നൽകാനാണ് അവർ ആവശ്യപ്പെടുന്നത്.ഇന്ത്യൻ ഡ്രഗ് ലോർഡ്ന്റെ മകനെ തിരിച്ചു കൊണ്ടുവരാനായി ഓസ്‌ട്രേലിയയിൽ നിന്നും ടൈലർ റേക്ക് എത്തുന്നതും തുടർന്ന് അയാളെ സഹായിക്കാനായി ഒരു ടീമും ബംഗ്ലാദേശിലേക്ക് പോകുന്നതും  തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. ഹോളിവുഡ് സിനിമകളിൽ സ്റ്റണ്ട് ഡയറക്ടർ സിനിമയുടെ ഡയറക്ടർ ആയി എത്തുബോൾ ആക്ഷൻ ടോപ്  ക്ലാസ് ആയിരിക്കും എന്ന പതിവ് ഇവിടെയും തെറ്റിച്ചിട്ടില്ല. നമ്മൾ ഒരുപാട് തവണ കണ്ട് മറന്ന സ്ഥിരം രീതിയിലുള്ള കഥയിൽ മികച്ച ആക്ഷൻ രംഗങ്ങളും സംഗീതവും ചേർത്ത് നല്ല രീതിയിൽ ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. ക്രിസ്നോടൊപ്പം മികച്ച രീതിയിൽ ആക്ഷൻ രംഗങ്...

American Vandal (2017)

Image
American Vandal  Genre : Mockumentary  Season-01 Episode 01-08 Duration : 26-42 minutes Language : English  Year : 2017 American Vandal ഒരു മോക്യൂമെന്ററി ടീവി സീരീസാണ് .യഥാർത്ഥത്തിൽ നടന്നിട്ടില്ലാത്ത സംഭവങ്ങൾ റിയലിസ്റ്റിക് ആയിട്ടുള്ളൊരു ഡോക്യൂമെന്ററി ആക്കി എടുക്കുന്നതാണ് Mocumentary. അമേരിക്കയിലെ ഒരു സ്കൂളിൽ നടക്കുന്ന Prankഉം തുടർന്നുള്ള സംഭവങ്ങളുമാണ് ആദ്യ സീസണിൽ കാണിക്കുന്ന കഥ.  സ്കൂളിൽ പാർക്ക് ചെയ്തിരുന്ന കാറുകളിൽ ആരോ സ്പ്രൈ പെയിന്റ് ഉപയോഗിച്ച്  മെയിൽ റീപ്രൊഡക്ടിവ് ഓർഗൻ വരച്ചു വയ്ക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സീസൺ ഒന്ന്. അമേരിക്കൻ വാൻഡൽ രണ്ടാം സീസണിൽ വേറൊരുസ്ഥലത്തെ മറ്റൊരുസ്കൂളിലെ മെസ്സിൽ നിന്നും ഭക്ഷണം കഴിച്ച എല്ലാര്ക്കും ഒരേ സമയം ഒരുമിച്ചു വയർ ഇളകുന്നു സ്കൂളിലെ ബാത്റൂമുകൾ നിറയുന്നു അതിൽ കേറാൻ പറ്റാത്തവർ എല്ലാടത്തും കാര്യം സാധിച്ചു വയ്‌ക്കുന്നു.ഇതിന്റെയൊക്കെ വീഡിയോ ഉൾപ്പെടെ പോസ്റ്റ് ചെയ്തു കൊണ്ട് ഇതിനെല്ലാം ഉത്തരവാദി ആണ് എന്ന് പറഞ്ഞുള്ള ഇൻസ്റ്റാഗ്രാം ഐഡി പ്രതീക്ഷപെടുന്നു. കൂടാതെ ഇനിയും ഇത്തരം സംഭവങ്ങൾ സ്കൂളിൽ ഇനിയുമുണ്ടാവുമെന്നും മുന്നറിയിപ്പ് നൽകുന്നു...

See (2019)

Image
SEE Genre : Action Adventure  Season : 01 Episodes : 01 - 08 Duration : 50 - 55 Minutes  Language : English  Year : 2019 ആപ്പിൾ ടീവി പ്ലസ്ന്റെ അമേരിക്കൻ ആക്ഷൻ സയൻസ് ഫിക്ഷൻ ഡ്രാമ ടീവി സീരീസാണിത്. ഭൂമിയിലെ മനുഷ്യർക്ക് കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു കാഴ്ചയില്ലാത്ത അവർ ആശയ വിനിമയത്തിനായി മറ്റുമാർഗ്ഗങ്ങളെ ആശ്രയിക്കുന്നു. കേൾവിശക്തിയും സ്പർശനവും മറ്റുമായി അവർ ആശയവിനിമയം നടത്തുന്ന വിദൂരഭാവിയാണ് സീരിസിന്റെ കഥാപശ്ചാത്തലം. ഭൂരിഭാഗവും കാഴ്ചയില്ലാത്തവർ നിറഞ്ഞ ലോകത്തിൽ  കാഴ്ചയുള്ളവരെ അവർ പൈശാചിക ശക്തിയുള്ളവരായി കണക്കാക്കുന്നു.കാഴ്ചശക്തിയില്ലാത്ത ആൽകെന്നി എന്ന വർഗ്ഗത്തിന്റെ  നേതാവായ ബാബ വോസിനും മാർഗ്രായ്ക്കും കാഴ്ച ശക്തിയുള്ള രണ്ടിരട്ട കുഞ്ഞുങ്ങൾ ജനിക്കുന്നു. സ്വന്തം വർഗ്ഗത്തിൽ പെട്ടവരോടുപോലും കുഞ്ഞുങ്ങളുടെ കാണാനുള്ള കഴിവിനെ കുറിച്ചറിയിക്കാതെ അവരെ വളർത്തുന്ന ബാബ വോസിനെയും കുട്ടികളെയും തേടി ശത്രുക്കൾ പലഭാഗത്തുനിന്നും എത്തുന്നതും തന്റെ കുട്ടികളെയും ഭാര്യയെയും  എന്ത് വിലകൊടുത്തും സംരക്ഷിക്കാനായി കരുത്തനായ  ബാബ വോസ് തയാറെടുക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സീരീസ്. സയൻസ...

How to Sell Drugs Online (Fast) 2020

Image
How To Sell Drugs Online (Fast) Genre : Crime/ Comedy  Season : 01 - 02 Episodes : 01 - 12  Duration: 30 - 32 Minutes Language : German / English (Audio) Year : 2019 -2020 ജർമനിയിൽ 2013ൽ നടന്ന  യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി എടുത്ത നെറ്ഫ്ലിക്സിന്റെ കോമഡി  ക്രൈം ത്രില്ലെർ ടീവി സീരിസാണിത്. മോർട്ടിസ് പ്രണയിക്കുന്ന ലിസ അവനുമായി പിരിയുകയും പുതിയൊരു പയ്യനുമായി അടുക്കുകയും ചെയുന്നു. കാമുകി പിരിഞ്ഞതിന്റെ കാരണം മനസിലാക്കുന്ന അവൻ  പെൺകുട്ടിയെ വീണ്ടെടുക്കാനും അവളുടെ ഇപ്പോഴത്തെ പുതിയ കാമുകനെ പോലെ പണക്കാരൻ അവനുമായിട്ടാണ് അവൻ ഓൺലൈൻ വഴി ഡ്രഗ്സ് വിൽക്കുന്ന സംരഭം തുടങ്ങുന്നത് അവനും അവന്റെ അടുത്ത സുഹൃത്തുക്കളും ചേർന്ന് നടത്തുന്ന  ആ സംരഭം ഹിറ്റ് ആവുന്നതോടെ വക്തിപര്യമായും അല്ലാതെയുമുള്ള വെല്ലുവിളികൾ അവർക്ക് നേരിടേണ്ടി വരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സീരീസ്. മോർട്ടിസ് ലിസയുടെ പ്രണയം അവളെ വീണ്ടെടുക്കാൻ അവൻ തുടങ്ങിയ സംരഭം അതിനെ തുടർന്നുണ്ടാവുന്ന രസകരമായ സംഭവങ്ങൾ ആദ്യ സീസണിലും.അവരുടെ ബിസിനസ് കൂടുതൽ വിപുലീകരിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് രണ്ടാം സീസൺ.ഡാർക്ക് നെറ്റ്‌, ബിറ്റ് ...

Agents of S.H.I.E.L.D (2013 - 2020)

Image
Agents of S.H.I.E.L.D Genre : Action, Adventure,Drama, Superhero, Sci-Fi  Seasons : 01 - 07 Episode  :  01 - 136 Duration : 41 - 44 Minutes Language : English  Year : 2013 - 2020 മാർവെൽ കോമിക്സ്സിലും സിനിമാറ്റിക് യൂണിവേഴ്സിലും ഒരുപോലെ പ്രധാനപ്പെട്ട S.H.I.E.D  എന്ന ഏജൻസിയുടെ കഥ പറയുന്ന  സീരീസ്. ഇ വർഷം ഇറങ്ങിയ ഏഴാം സീസണോടെ അവസാനിച്ച  ടീവി സീരീസ് ആണിത്.  ഷിൽഡിന്റെ ഡയറക്ടർ ആയ നിക്ക് ഫ്യൂറി ഷിൽഡ് ഏജന്റ്‌ ആയ ഫിൽ കോൾസൺ സഹായത്തോടെ  ലോകത്തിനെ പല അപകടങ്ങളിൽ നിന്നും രക്ഷിക്കാനായി ഷിൽഡ് എന്ന ഏജൻസി തുടങ്ങുന്നതും അതിലേക്ക് കൂടുതൽ കഴിവുള്ള ഏജന്റ്സിനെ ചേർക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സീരീസ്. ഷിൽഡിന്റെ ഏജന്റ്സിൽ പ്രധാനിയായ അല്ലെങ്കിൽ മറ്റുള്ളവരെ നിയന്ത്രിക്കുന്നതിനായി  നിക്ക് ഫ്യൂറി നിയമിച്ചിട്ടുള്ള ഫിൽ കോൾസൺ  ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന പ്രശ്നങ്ങൾ വിശദമായി പഠിക്കുകയും അവിടേക്ക്  തന്റെ മറ്റു ഏജന്റ്സിന്റെ സഹായത്തോടെ പോകുന്നതും അത് പരിഹരികുന്നതുമാണ്  ഓരോ എപ്പിസോഡിലും ഓരോ ചെറിയ കഥയായി  ആദ്യ പതിമൂന്ന് എപ്പിസോഡുകളിൽ കാണിക്ക...

Mrs Fletcher (2019)

Image
Mrs Fletcher Genre : Adult Comedy  Season : 01 Episodes : 01 - 07  Duration : 30 Minutes  Language : English  Year : 2019 " Mrs. Fletcher " എന്ന നോവൽ ആസ്പദമാക്കി എടുത്ത അഡൽറ്റ് കോമഡി മിനി സിരിസാണിത്. ഡിവോഴ്‌സ്ഡ് ആയ ഇവ് ഫ്ലെച്ചർ മകൻ ബ്രണ്ടൻനുമൊത്താണ് താമസിക്കുന്നത്.മകനെ ജീവന് തുല്യം സ്നേഹിക്കുന്ന ഇവിനു പലപ്പോഴും അർഹിച്ച പരിഗണന അവൻ കൊടുക്കാറില്ല.മകൻ ദൂരെയുള്ള കോളേജിൽ കോഴ്സിനായി പോകുകയും അങ്ങനെ ഇവ് വീട്ടിൽ ഒറ്റകാവുകയും ചെയുമ്പോൾ ഇവ് അവരുടെ ലൈംഗീക ആസക്തി ശമിപ്പിക്കാനായി മാർഗങ്ങൾ തേടുന്നതാണ് സീരിസിന്റെ  കഥ. പോൺ സൈറ്റുകൾ സന്ദർശിക്കുക അതിലെ വിഡിയോകൾ കാണുക അതുപോലെ ചെയ്യാൻ ശ്രെമിക്കുക  ഭർത്താവില്ലാതായതോടെ നഷ്ടമായ തന്റെ താല്പര്യങ്ങൾ മറൊരാളെ കൊണ്ട് നടത്തിക്കാനായി വെമ്പി നിൽക്കുന്ന ആളാണിതിൽ ഇവ്. സീരിസിലെ ഒട്ടുമിക്ക കഥാപാത്രങ്ങളുടെ പ്രണയം, സൗഹൃദം എന്നതിനുപരി അവിടെ ഉള്ള ലൈംഗീക ആസക്തി പറയുകയാണ് സീരീസ് ചെയുന്നത്.നല്ല കോമഡികളും ഇവിന്റെ ഉഗ്രൻ പെർഫോമൻസും പാട്ടുകളും മൊക്കെ ഉണ്ടെകിലും കാര്യമായ  കഥയൊന്നുമില്ല എന്നാലും അവസാനത്തെ എപ്പിസോഡ് വല്ലാത്തൊരു അവസ്ഥയിലാണ് അവസാനിക്കുന്...

Newness(2017)

Image
Newness  Genre : Romantic Drama  Language : English  Year : 2017  അമേരിക്കൻ റൊമാന്റിക് ഡ്രാമ സിനിമയാണിത്.  ഡേറ്റിംഗ് ആപ്പ് വഴി ആളുകളെ പരിചയപ്പെടുകയും അവരുമായി സെക്സിൽ ഏർപ്പെടുകയും വീണ്ടും അടുത്ത ആളെ ഇതുപോലെ പരിചയപ്പെടുകയും ചെയുന്ന ആളുകളാണ് മാർട്ടിനും ഗാബിയും. ഇരുവരും ഡേറ്റിംഗ് ആപ്പ് വഴി തമ്മിൽ പരിചയപ്പെടുന്നു എന്നാൽ പരസ്പരം സെക്സ് ചെയ്തിട്ടും അവരുടെ ബന്ധം സാദാരണമറ്റുള്ളവരും അവരും തമ്മിൽ ഉള്ളപോലെ ഒരു ദിവസം കൊണ്ടവസാനിക്കുന്നില്ല. ഇരുവരും പ്രണയത്തിലാവുകയും ഒരുമിച്ചു താമസിക്കാൻ തീരുമാനിക്കുകയും തുടർന്നുള്ള സംഭവങ്ങളാണ് സിനിമ.  ആധുനികകാലത്തേ ഡേറ്റിംഗ് ആപ്പ് വഴിയുള്ള ബന്ധങ്ങളും പുതിയ ആളിനെ കിട്ടുമ്പോൾ കൂടെ ഉള്ള കാമുകി അല്ലെങ്കിൽ  കാമുകനെ മറന്ന് വീണ്ടും അടുത്ത ബന്ധത്തിലേക്ക് പോകുന്ന ഇപ്പോഴത്തെ യുവതീയുവാക്കളുടെ  ജീവിതത്തിനെ കുറിച്ചാണ്  സിനിമ പറയുന്നത്.നായികാ നായകൻ ഇവരുടെ മുഖം അടുത്ത് കാണിക്കുന്ന രീതിയിൽ ആണ് സിനിമയിലെ പല രംഗങ്ങളും  ചിത്രീകരിച്ചിരിക്കുന്നത് അതുപോലെ കുറച്ചു സമയം സംഭാഷണങ്ങൾ ഇല്ലാതെ  ബാക്ക്ഗ്രൂന്ദ് മ്യൂസിക് മാത്രമായുള്ള രംഗങ്ങളുമ...

I am A Hero (2015)

Image
I am A Hero  Genre : Action Drama Language : Japanese  Year : 2015 ജാപ്പനീസ് സോൻബി ആക്ഷൻ ഡ്രാമ സിനിമയാണിത്. കാർട്ടൂണിസ്റ്റ് ആയ ഹിഡിയോ അവന്റെ ജോലിയിലും അതിനു കിട്ടുന്ന ശമ്പളത്തിലും തൃപ്തനല്ല. എന്നെങ്കിലും ഒരിക്കൽ അറിയപ്പെടുന്ന കാർട്ടൂണിസ്റ്റ് ആവുമെന്നാണ് അവൻ പ്രതിഷിക്കുന്നത്.അങനെയിരിക്കെ  നഗരത്തിൽ ZQN എന്ന രോഗം പടരുന്നു.മനുഷ്യരെ സോമ്പികളെ പോലെയാക്കുന്ന ആ രോഗത്തിൽ നിന്നും രക്ഷപെടാനായി ജീവിതത്തിൽ ഒന്നുമായിത്തീരാത്ത അവൻ ഒരു ഹീറോ ആയി മാറുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. സിനിമ തുടങ്ങുന്നത് ഹിഡിയോയുടെ ജീവിതവും അവൻ ജോലിയിൽ നിന്നും ലഭിക്കുന്ന വരുമാനം  കൊണ്ട് കഷ്ടപ്പെട്ട് ജീവിക്കുന്നത് കാണിച്ചു കൊണ്ടാണ്.സോമ്പികളും അതിൽ നിന്നും സ്വയം രക്ഷപ്പെടാനും  ചിലരെയൊക്കെ രക്ഷപെടുത്താനും ശ്രമിക്കുന്ന ജീവിതസാഹചര്യം കൊണ്ട് ഹീറോ ആയി മാറുന്ന അവനെയാണ്.മികച്ച ആക്ഷൻ വയിലൻസ്  രംഗങ്ങളും നിറഞ്ഞ സിനിമയിൽ കുറച്ചു അധികം വയിലൻസ് നിറഞ്ഞൊരു ക്ലൈമാക്സും ഉണ്ട്.സോമ്പി ആക്ഷൻ സിനിമകൾ ഇഷ്ടമുള്ളവർ തിർച്ചയായും കാണുക. Telegram Downloding Link With English Subtitile  Telegram User ID : @balure...

The Scythian (2018)

Image
The Scythian  Genre : Action Fantasy  Language : Russian  Year : 2018  The Scythian അല്ലെങ്കിൽ The  Last Warrior ഒരു റഷ്യൻ ഫാന്റസി ആക്ഷൻ സിനിമയാണ്.  പതിനൊന്നാം നൂറ്റാണ്ടിലെ യൂറോപ്പും ഏഷ്യയും ചേർന്ന യൂറേഷ്യയിലാണ് ഒരുകാലത്ത് കരുത്തരായ പടയാളികൾ ആയിരുന്ന സയിതിയൻസ്. പിന്നീട് കള്ളന്മാരും കൊള്ളക്കാരുമായി മാറുകയും  ഗ്രാമങ്ങൾ തോറും കൊള്ളയടിക്കുകയും  പണത്തിനായി നേതാക്കളെ കൊല്ലുകയും ചെയുന്ന ക്രൂരന്മാരുമായ അവർ ഒരിക്കൽ  രാജാവിന്റെ വിശ്വസ്തനും ശക്തനയാ പടയാളിയുമായ ല്യൂട്ടോബോർന്റെ കുഞ്ഞിനേയും ഭാര്യയെയും തട്ടികൊണ്ട് പോകുന്നു.  ല്യൂട്ടോബോർ തന്റെ കുട്ടിയെയും ഭാര്യയെയും വീണ്ടെടുക്കാനായി പോകുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.  പുരാതനയൂറേഷ്യൻ കാലഘട്ടവും അപ്പോൾ നിലനിന്നിരുന്ന അവിശ്വസിനീയവും ദൈവികവുമായ സംഭവങ്ങൾ സിനിമയിൽ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.കടുത്ത വയലാൻസ് രംഗങ്ങളും സംഗീതവും കളർ ടോണുമൊക്കെ മികച്ചൊരു ഫീൽ നമ്മളിൽ ഉണ്ടാകാൻ കഴിയുന്നവയാണ്. നല്ല ആക്ഷൻ രംഗങ്ങളും രണ്ടാം ഭാഗത്തിനുള്ള പൂർണമല്ലാത്ത കഥയുമായിട്ടാണ് ചിത്രം അവസാനിക്കുന്നത്. താല്പര്യമുള്ളവർ ...

The Double Lover (2017)

Image
The Double Lover  Genre : Psychosexual Thriller  Language : French  Year : 2017 Lives of Twins എന്ന നോവൽ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് ബെൽജിയൻ ഇറോട്ടിക് ഡ്രാമ ത്രില്ലെർ സിനിമയാണിത്.  ക്ലോയെ എന്ന ഇരുത്തിയഞ്ചുകാരിക്ക്  ഇടക്കിടെ വയറു വേദന വരാറുണ്ട്  അവളെ പരിശോധിച്ച ഡോക്ടറിന്  യാതൊരു ആരോഗ്യ പ്രശ്നവും കണ്ടെത്താൻ ആവുന്നില്ല തുടർന്ന്  അവളുടെ മനോനിലയിൽ പ്രശ്നമാണ് എന്നത് മനസിലാക്കി മാനസികരോഗ വിദഗ്ധൻ പോൾന്റെ കൗണ്സിലിംങ്ങിൽ പങ്കെടുക്കാൻ അവർ നിർദേശിക്കുന്നു. പോൾളുമായി  കൂടുതൽ അടുക്കുന്ന അവൾ അയാളോടൊപ്പം താമസമാകുകയും പുതിയൊരു ജോലി കണ്ടെത്തുകയും ചെയ്യുന്നു. അവൾ അയാളുടെ കുടുബത്തിനെ  കുറിച്ച് ചോദിക്കുമ്പോൾ ഒഴിഞ്ഞു മാറുന്ന അയാളെ കുറിച്ചറിയാനായി അവൾ ഇറങ്ങി തിരിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.  ക്ലോയെയുടെ മാനസികനിലയും അവളുടെ ലൈംഗീകതയും ചർച്ച ചെയുന്ന സിനിമയിൽ അവളുടെ മനസിൽ വിചാരിക്കുന്നതും യാഥാർത്ഥത്തിലും നടക്കുന്ന കുറച്ചു സെക്സ് രംഗങ്ങൾ ഉണ്ട് അതിൽ ചിലതൊക്കെ കാണുമ്പോൾ നമ്മളെ മനംമടുപ്പിക്കുന്നതാണ്.ഇറോട്ടിക് രംഗങ്ങളും ഡ്രാമയും ചെറിയ  ട്വിസ്റ്റ...

Monos (2019)

Image
Monos  Genre : War Drama  Language : Spanish  Year : 2019  അലെജാന്ദ്രോ ലാൻഡ്സ് സംവിധാനം ചെയ്ത വാർ ഡ്രാമ സിനിമയാണിത്. സൗത്ത് അമേരിക്കയിലെ കൊളംബിയൻ ഒരു  പർവതത്തിന്റെ മുകളിൽ സ്ഥിതി ചെയുന്ന ടീനേജ് കാമാൻഡോസ് നടത്തുന്ന ക്യാമ്പ്. അവിടെ അവരുടെ പിടിയിൽ അകപ്പെട്ട ഒരാൾ അവരെ കാത്തുരക്ഷിക്കുക എന്നതാണ് ഇവരുടെ ജോലി.റേഡിയോ വഴി പുറംലോകവുമായി ബന്ധപ്പെടുന്ന ഇവരുടെ പരിശീലത്തിനായി ഇടക്കിടെ അവിടെ ഒരാൾ വരും.കടുത്ത പരിശീലനം ഇവർക്ക് കൊടുത്തു അയാൾ മടങ്ങും. കൈയിൽ തോക്കുകളും പരിശീലവുമായി ഒറ്റപ്പെട്ട സ്ഥലത്തു കഴിയുന്ന ഇവരുടെ അവസ്ഥയാണ് സിനിമ പറയുന്നത്. സാദാരണ കുട്ടികളെ പോലെ ജീവിതം ആസ്വദിക്കേണ്ട ഇവർ വിജയാനമായ സ്ഥലത്തു അവരുടേതായ ഭ്രാന്തമായ ചിന്തകളും പ്രവൃത്തികളുമായി നടക്കുന്നതും സിനിമ മനോഹരമായ അവതരിപ്പിച്ചിട്ടുണ്ട്.കുട്ടികളുടെ ഉഗ്രൻ പ്രകടനം അതിനേക്കാളും മികച്ച സംഗിതം ദൃശ്യഭംഗി നിറഞ്ഞ ഭൂപ്രകൃതി എന്നിവ സിനിമയിൽ മനോഹരമായി സംവിധായകൻ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരമൊരു അവസ്ഥയിലേക്ക് എതാൻ ഇതിലെ ആരും ആഗ്രഹിച്ചിട്ടില്ല എന്നാലും അവിടെ പെട്ടുപോയ അവർക്ക് അവരുടെ നേതാവ് പറയുന്നത് അനുസരിച്ചേ പറ്റുകയുള്ളു.ആക്ഷൻ...

Monstrum (2018)

Image
Monstrum  Genre : Period Action Thriller  Language : Korean  Year : 2018  സൗത്ത് കൊറിയൻ പീരീഡ്‌  ആക്ഷൻ ത്രില്ലെർ സിനിമയാണിത്.  സൗത്ത് കൊറിയയിൽ 1527 കാലഘട്ടത്തിൽ നടക്കുന്ന കഥയാണിത്.രാജ്യത്ത് പടരുന്ന രോഗം കാരണം ജനങ്ങൾ പരിഭ്രാന്തർ ആകുന്നു. ഇ അവസരം മുതലാക്കി രാജാവിനെ ഭരണത്തിൽ നിന്നും മാറ്റാനായുള്ള ശ്രമങ്ങൾ ചിലർ നടത്തുന്നു.അവിടെയുള്ള ആളുകൾ പേടിച്ചിരുന്നു മോൺസ്റ്ററം എന്ന ഭീകര ജിവി കാരണമാണ് ഇ രോഗം വന്നത് എന്നവർ രാജാവിനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നു.രാജാവിന്റെ വിശ്വസ്വസ്ഥരിൽ ഒരാളുടെ സഹായത്തോടെ രാജാവ് ഇതിന്റെയൊക്കെ സത്യാവസ്ഥ അനേഷിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. ജനങ്ങൾ ഭയക്കുന്നത് പോലെ അവർക്ക് രോഗം വരുത്തുന്ന ഭീകരജീവി അവിടെയുണ്ടോ? ഭരണത്തിൽ നിന്നും രാജാവിനെ മാറ്റാനായി ചില ശത്രുക്കൾ കൊണ്ടുവന്ന സംഭവമാണിതെങ്കിൽ കാടുകളിൽ മനുഷ്യരെ ആക്രമിക്കുന്നത് എന്താണ്? ഇത്തരം സംശയങ്ങൾ നമ്മുക്ക് മുൻപിൽ തന്നിട്ടാണ് സിനിമ തുടങ്ങുന്നത് വെറുമൊരു മോൺസ്റ്റർ സിനിമയായി ആയി ഒതുക്കാതെ അധികാരത്തിനായി ചിലർ നടത്തുന്ന രാഷ്ട്രീയം കൂടെ സിനിമയിൽന്നായി അവതരിപ്പിച്ചിട്ടുണ്ട്.ചെറിയ ചില ...

Endless Love (2014)

Image
Endless Love  Genre : Romantic Drama  Language : English  Year : 2014  Endless Love എന്ന നോവലിനെ ആസ്പദമാക്കി എടുത്ത അമേരിക്കൻ റൊമാന്റിക്ക് ഡ്രാമ സിനിമയാണിത്.  ഹൈ സ്കൂൾ സമയത്ത് പഠനത്തിൽ മാത്രം താല്പര്യം ഉണ്ടായിരുന്ന ജയിഡ്ന് അധികം കുട്ടുകാർ ഇല്ലായിരുന്നു എന്നാൽ അവളുടെ കൂടെ പഠിച്ച ഡേവിഡിന് അവളെ ഒരുപാട് ഇഷ്ടമായിരുന്നു. സ്കൂൾ ജീവിതം പൂർത്തിയായതിന് ശേഷം ഇരുവരും യഥാചികമായി കണ്ടെത്തുന്നതും പിന്നീട് അവരുടെ ബന്ധം ജെഡിന്റെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.  നോവലിൽ നിന്നും വളരെ അധികം വ്യത്യസ്തമായി ഇറക്കിയ സിനിമ നോവൽ വായിച്ചവർ മോശം അഭിപ്രയം നൽകിയിട്ടുണ്ട്. സുന്ദരിയായ നായിക, മികച്ച സംഗീതവും, കുറച്ചു നല്ല സംഭാഷണവും അവതരണവും എന്നിവയിൽ നിലവാരം പുലർത്തിയ സിനിമ സാധാരണ ഒരു ചെറിയ പ്രണയ കഥ മാത്രമായി ഒതുങ്ങി.  കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഉള്ള എല്ലാം ഉണ്ടായിട്ടും സാദാരണ പ്രണയകഥയിൽ സിനിമ ഒതുങ്ങി പോയത് സിനിമയെ ഒരുതവണ കാണാനുള്ളത് മാത്രമാക്കി മാറ്റി. Telegram Downloding Link With English Subtitile  Telegram User ID : @balureviews Telegram Ch...

The Battle : Roar to Victory (2019)

Image
The battle : Roar to Victory  Genre : War Action  Language : Korean Year : 2019  കൊറിയൻ - ജാപ്പനീസ് പീരീഡ് ആക്ഷൻ വാർ സിനിമയാണിത്.  1920ൽ ജപ്പാന്റെ കിഴിൽ ആയിരുന്ന കൊറിയയിലെ കൊറിയൻ സ്വന്തന്ത്ര സേന ജപ്പാന്റെ കണ്ണിൽ പെടാതെ അവരുടെ ജപ്പാനെതിരെ യുള്ള യുദ്ധത്തിനായുള്ള സാമ്പത്തിക സഹായം കാടുകളിലൂടെ കൊണ്ട് പോകാൻ തീരുമാനിക്കുന്നു. കൊറിയയിലെ  കുന്നുകളും മലകളും നന്നായി അറിയാവുന്ന കൊറിയൻ സേന ജപ്പാൻ സേനകളേക്കൾ എണ്ണത്തിൽ കുറവാണ് എങ്കിലും പരിചയ സമ്പന്നർ ആയിരുന്നു.കൊറിയൻ സ്വന്ത്രന്ദ്ര സേനയുടെ തലവനെ പിടിക്കാനും അവരുടെ സമ്പത് പിടിച്ചടക്കാനുമായി ജപ്പാൻ സേന എത്തുന്നതും തുടർന്നുള്ള യുദ്ധവുമാണ് സിനിമ. ജപ്പാൻ സേന കൊറിയയിലെ ഗ്രാമങ്ങളിൽ താമസിക്കുന്ന സാധാരണക്കാരെ പോലും ക്രൂരമായി ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നു. ജപ്പാൻ സേനയുടെ ക്രൂരതകൾ കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. ചിത്രത്തിന്റെ അവസാന ഒരു മണിക്കൂർ നിലക്കാത്ത ആക്ഷൻ രംഗങ്ങൾ മാത്രമാണ് മികച്ച ആക്ഷൻ രംഗങ്ങൾ മാത്രമല്ല മലകളിലും കുന്നുകളിലും നടക്കുന്ന യുദ്ധരംഗങ്ങൾ പ്രകൃതിയുടെ ദൃശ്യ ഭംഗി കൂടെ ചേർത്ത് അവതരിപ്പിച്ചിട്ടുണ്ട്. കൊറിയൻ യുദ്ധ സ...

Hitman : Agent Jun (2020)

Image
Hitman : Agent Jun  Genre : Action Comedy  Language : Korean  Year : 2020  വെബ് കോമിക്ക് റൈറ്റർ ആണ് ജോങ്. അയാളുടെ ഓരോ  കോമിക്കിനും മോശം അഭിപ്രയമാണ് വരുന്നത്. അയാൾ അവസാനം എഴുതിയ കോമിക്ക് കൂടെ മോശം അഭിപ്രയം കാരണം ക്യാൻസൽ ആവുന്നതോടെ തന്റെ കുടുംബത്തിന് പോലും സാമ്പത്തികമായി നിലനിൽക്കാനായി പറ്റില്ല  എന്ന് മനസിലാക്കിയ അയാൾ അവസാന ശ്രമം എന്നോണം അയാളുടെ പഴയ കാലത്തിനെ കുറിച്ചൊരു കോമിക്ക്സ് ഉണ്ടാകുന്നതും അത് അബദ്ധത്തിൽ പബ്ലിഷ് ചെയ്യുന്നതും തുടർന്നുള്ള രസകരമായ സംഭവങ്ങളുമാണ് സിനിമ.  ജോങ്ന്റെ പഴയ കാലത്തിലെ ആളുകൾ എല്ലാരും കോമിക്കിൽ അതുപോലെ അയാൾ എഴുതി വയ്ക്കുന്നതോടെ അത് കണ്ടു അവനെ തേടി ആളുകൾ വരുന്നതൊക്കെ രസകരമായി ഇതിൽ കാണിച്ചിട്ടുണ്ട്.നിരവധി കോമഡി കലർന്ന ആക്ഷൻ രംഗങ്ങളും ചില അനിമേഷൻ രംഗങ്ങളും നിറഞ്ഞതാണ്  ഇതിന്റെ അവതരണം.കരുത്തരായ വില്ലന്മാരെയും കോമഡിയാക്കി കാണിക്കുകയും ലോജിക്ക് ഇല്ലാതെ നമ്മളെ ചിരിപ്പിക്കാൻ കഴിയുന്ന അനവധി രംഗങ്ങളും ക്ലൈമാക്സും ചിത്രത്തിലുണ്ട്. കൊറിയൻ ആക്ഷൻ കോമഡി സിനിമകൾ ഇഷ്ടമുള്ളവർ കാണുക. Telegram Downloding Link With English Subtitile  Telegram...

A Discovery of Witches (2018)

Image
A Discovery of Wicthes Genre : Fantasy Drama Season : 01  Episode : 01 - 08 Duration : 45 Minutes  Year : 2018 ഡെബോറ ഹർകിൻസ്ന്റെ ഓൾ  സോൾസ് ട്രിയോളജിയിലെ ആദ്യ ബുക്ക് ആസ്പദമാക്കി എടുത്ത റൊമാൻസ് ഫാന്റസി ഡ്രാമ ടീവി സീരീസാണിത്. മനുഷ്യൻ അറിയാതെ അവരുടെ കണ്ണിൽ സാദാരണകാരെ പോലെ ജീവിക്കുകയാണ് വാംബെയറുകൾകളും വിച്ചുകൾ,ഡിമൻസ് എന്നിവർ. കുഞ്ഞുനാളുമുതൽ തന്റെ മാജിക്കിലോ കഴിവുകളിലോ ശ്രദ്ധിക്കാതെ ചരിത്രപഠനത്തിൽ മുഴുകി മനുഷ്യരെപ്പോലെ ജീവിച്ചിരുന്ന വിച്ച്  ഡയാനക്ക് യഥാര്ച്ഛികമായി ലൈബ്രറിയിൽ  വച്ചൊരു മാജിക് ബുക്ക് ലഭിക്കുന്നു. അവളുടെ കൂടെ ഉള്ളവരും അമാനുഷ്യ ശക്തിയുള്ളവർ വർഷങ്ങളായി തേടിനടന്ന ആ ബുക്ക് കൈക്കലാക്കാനായി മറ്റുള്ളവർ എത്തുന്നതും അവരിൽ നിന്നും  അവളെ രക്ഷിക്കാനായി വാമ്പയർ ആയ എം.ക്ലാരിമോണ്ട്  അവളോടൊപ്പം നിൽക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സീരീസ്. ആദ്യ എപ്പിസോഡിൽ ആദ്യ രംഗം തന്നെ മനോഹരമായ ലൊക്കേഷനിൽ മികച്ച ദൃശ്യ ഭംഗിയോടെ എടുത്തിട്ടുണ്ട്  തുടർന്നും കണ്ണിനുകുളിർമ നൽകുന്ന ഒട്ടനവദി പ്രകൃതിഭംഗി നിറഞ്ഞ ലൊക്കേഷനുകളും മനോഹരമായ ഷോട്ടുകളും നിങ്ങള്ക്ക് കാണാം.സത്യം പറഞ്ഞാൽ അ...

Us And Them (2018)

Image
Us & Them  Genre : Romantic Drama  Language : Chinese  Year : 2018  തായ്‌വാനിലെ പ്രശസ്ത പാട്ടുകാരിയായ റെനേ ലിയു ആദ്യമായി സംവിധാനം ചെയ്ത ചൈനീസ് റൊമാൻറ്റിക്ക് ഡ്രാമ സിനിമയാണിത്.  ചൈനയിലെ ഫെസ്റ്റിവൽ സീസൺ സമയത്ത് ജോലി സ്ഥലത് നിന്നും വീട്ടിലേക്ക് പോകുന്ന രണ്ടു പേര് ട്രെയിനിൽ വച്ച് കണ്ട് മുട്ടുന്നു. പരസ്പരം പരിചയപെട്ടതിനു ശേഷം നല്ല സുഹൃത്തുക്കൾ ആയി മാറുന്നതിൽ ഒരാൾ ഗെയിം മേക്കർ അവനായി പ്രയത്നിക്കുന്ന ലിനും ബോയ്ഫ്രണ്ടുമായി താമസിക്കുന്ന ഫെങ്ങുമാണ്. ഒരേ സ്ഥലത്ത് ജോലി ചെയുന്നത് മനസിലാക്കി അവർ സാഹചര്യങ്ങൾ മാറി വരുന്നതോടെ ഒന്നിച്ചു താമസിക്കുന്നതും തുടർന്നുള്ള അവരുടെ ജീവിതവുമാണ് സിനിമ. ചിത്രത്തിൽ പഴയ കാലം കാണിക്കുന്നത് കളർറിലും ഇപ്പോഴത്തെ കാലം കാണിക്കുന്നത് ബ്ലാക്ക് & വൈറ്റിലുമാണ്.സാദാരണ റൊമാന്റിക്ക് കഥപോലെ തുടങ്ങുന്ന സിനിമ ജീവിതത്തിലെ ആഴത്തിൽ സ്വാധിനിക്കുന്ന ഘടകങ്ങളെ വളരെ മനോഹരമായി അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ മാറി വരുന്ന കളർ ടോണും ദൃശ്യഭംഗിയുള്ള ഷോട്ടുകളും ഒപ്പം അതിമനോഹരമായ പാട്ടുകളും കാണുന്നവരെ പിടിച്ചിരുത്തുന്നതാണ്  പത്ത് വർഷത്തെ കാലഘട്ടത്തിലെ കഥപറയുന്ന ച...

Killing Eve (2018-2020)

Image
Killing Eve  Genre : Dark Comedy Thriller  Language : English  Season : 01 - 03 Episode : 01 - 24 Duration : 41 - 55 Minutes  Year : 2018 - 2020 ലുക്ക് ജെന്നിങ്‌സിന്റെ "വില്ലാനെൽ " നോവൽ സീരീസ് ആസ്പദമാക്കി എടുത്ത ബിബിസിയുടെ ബ്രിട്ടീഷ് ഡാർക്ക് കോമഡി സ്പൈ ത്രില്ലെർ സീരീസാണിത്.  ലോകത്തിൽ പലസ്ഥലത്തായി  വിവിധ രാഷ്ട്രീയ നേതാക്കളും പ്രമുഖ വ്യക്തികളും കൊല്ലപ്പെടുന്നു.ഒറ്റ തെളിവും അവശേഷിക്കാതെ സെക്യൂരിറ്റി  പ്രതിസന്ധികൾ മറികടന്ന് കൃത്യമായ ആസൂത്രണത്തോടെ മൃഗീയമായി നടക്കുന്ന കൊലപാതങ്ങൾ മുഴുവൻ പഠിച്ചു വിശകലനം ചെയുമ്പോൾ ഇതിലെല്ലാം ഒരു ശക്തമായ അസാസിന്റെ സാന്നിധ്യം മനസിലാവുന്ന ബ്രിട്ടീഷ് ഇന്റലിജിൻസ് അങ്ങനൊരു അസ്സസിനെ കണ്ടത്താനായി ഒരാളെ നിയമിക്കുന്നതും തുടർന്നുള്ള ഫ്രിക്ഷൻ നിറഞ്ഞ സംഭവങ്ങളുമാണ് സീരീസ്. വശ്യസൗന്ദര്യമുള്ള ,കുട്ടികളുടെ ചേഷ്ടകൾ കാണിക്കുന്ന  എന്നാൽ ചെയുന്ന ജോലിയിൽ ആത്മാർത്ഥയുള്ള അതീവ ബുദ്ധിമതിയും പൈശാചികമായും മൃഗീയമായും ആളുകളെ കൊല്ലുന്ന അസ്സസിന് ആയി എത്തുന്ന "വില്ലാനെൽ " അവളെ പിടികൂടാനായി ശ്രമിക്കുന്ന ഈവ് എന്നിവരാണ് സീരിസിലെ പ്രധാന കഥാപാത്രങ്ങൾ. പലതരം ഭാ...

Heroic Losers (2019)

Image
Heroic Losers  Genre : Heist Thriller  Language : Spanish  Year : 2019 "സ്പാനിഷ് സപ്തമ ശ്രീ തസ്കരാ " അങ്ങെനെ വിളിക്കാം സിനിമയെ The Night of Heroic Losers എന്ന നോവലിനെ ആസ്പദമാക്കി എടുത്ത ക്രൈം ഹെയ്‌സ്റ്റ് ത്രില്ലെർ സിനിമയാണിത്.  അർജന്റീനയിലെ ചെറിയൊരു ഗ്രാമപ്രദേശത്തെ പഴയൊരു ഫുട്ബോളർ ആയിരുന്ന ഫെർമിൻ അദ്ദേഹത്തിന്റെ കൂട്ടുകാരനോടൊപ്പം  ചെറിയൊരു ബിസിനസ് ആരംഭിക്കാൻ തീരുമാനിക്കുന്നു. ഗ്രാമത്തിലെ ആളുകൾക്ക് ഗുണമുള്ള കാര്യം ആയതിനാൽ അവിടെ ഉള്ള പല ആളുകളും ഫെർമിനേ വിശ്വസിച്ചു കൈയിൽ ഉള്ള അവരുടെ ഏക സമ്പാദ്യം തന്നെ അതിലേക്ക് നൽകുന്നു.പല ആളുകളിൽ നിന്നും ശേഖരിച്ച പണം പട്ടണത്തിലെ ബാങ്കിൽ ലോക്കറിൽ സൂക്ഷിച്ചു ബിസിനസിന് ആവശ്യമുള്ള ലോൺ എടുക്കാൻ നോക്കുന്ന അയാൾ ബാങ്ക് മാനേജരുടെ നിർദേശ പ്രകാരം പണം  അക്കൗണ്ടിൽ ഇടുന്നു. എന്നാൽ അയാളുടെ ബാങ്കിൽ ഇട്ട പൈസ തിരിച്ചെടുക്കാനോ ലോൺ കിട്ടാനോ ഉള്ള പ്രതിക്ഷ തകർത്തുകൊണ്ട് ആർജിന്റീന സർക്കാർ സാമ്പത്തിക പ്രതിസന്ധി കാരണം ബാങ്കുകൾക്ക് നിർദേശം കൊടുക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. ഫെർമിന്റെ ഫാമിലിയും  ചിത്രത്തിലെ ഓരോരുത്തരെയും രസകരമായ ഇൻട്രൊ...

Money Heist (La Casa De Papel) (2017-2020)

Image
Money Heist (La Casa De Papel) Genre : Crime /Heist/ Thriller  Season : 01-03 -04 * Episode : 23  Duration : 47- 55 Minutes  Language : Spanish  Year : 2017-2020* സ്പാനിഷ് Heist Thriller സീരിയസായ  "La casa de papel" അഥവാ Money Heist ആദ്യം സ്പെയിനിലെ Antena 3 എന്ന സ്പാനിഷ് ചാനലിൽ ആണ് ആദ്യംസംപ്രേഷണം ചെയ്തത്. സ്പെയിനിൽ വലിയ ഹിറ്റ് ആയ സീരീസ്  നെറ്ഫ്ലിസ് വാങ്ങി എഡിറ്റ് ചെയ്തു ലോകമൊട്ടാകെ റീ റിലീസ് ചെയുക ആയിരുന്നു. ഒരു സീസണും പതിനഞ്ചു എപ്പിസോഡുകൾ ഉള്ള സീരിസിനെ  നെറ്ഫ്ലിസ് ധൈർഖ്യവത്യാസം വരുത്തി മുന്ന് സിസണും ഇരുപത്തിമൂന്നു  എപ്പിസോഡ് ആയിട്ടാണ് റിലീസ് ചെയ്തത്. സ്പെയിനിലെ റോയൽ മിൻറ്റ്  ബാങ്കിൽ മോഷണം നടത്താൻ  എട്ടു  കുപ്രസിദ്ധകള്ളന്മാർ പ്ലാൻ ചെയുന്നു. പരസ്പരം നേരിട്ടറിയാത്ത എട്ടു പേരെയും ഒന്നിപ്പിച്ചതും അവർക്ക് ബാങ്ക് മോഷണത്തിനുള്ള എല്ലാ സന്നാഹങ്ങളും ഒരുക്കിയ  നേതാവിനെ അവർ വിളിക്കുന്ന പേരാണ് പ്രൊഫെസ്സർ.പ്രൊഫെസ്സറാണ് അവരുടെ വഴികാട്ടിയും നേതാവും അവരുടെ ശ്രദ്ധയും ലക്ഷ്യവും തെറ്റാതിരിക്കാനായിശക്തമായനിയമങ്ങൾ പാലിക്കാൻ പ്രൊഫെസർ നിർദ്ദേശിച്ചിട്...

Popular posts from this blog

Borders of Love (2022)

Kalikot (2022)

Fidelity (2019)