Posts

Showing posts from September, 2020

Blessed Virgin (2021)

Image
Blessed Virgin  Genre : Psychological Drama  Language : French  Year : 2021  Immodest Acts : The Life of a Lesbian  Nun in Renaissance Italy എന്ന  ബുക്കിനെ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് സൈക്കോളജിക്കൽ ഡ്രാമ സിനിമയാണിത്. പതിഴാം നൂറ്റാണ്ടിൽ ഇറ്റയിലെ ഒരു ക്രിസ്ത്യൻ മഠത്തിൽ സിസ്റ്റർ ആവാനായി ബെനഡീറ്റ എന്ന കൂട്ടി എത്തുന്നതും പിന്നിട് വലുതായതിന് ശേഷം അവളിൽ ചില അത്ഭുത ശക്തികൾ ഉണ്ടാവുന്നതും അവൾക് കൂട്ടായി കിട്ടിയ മറ്റൊരു സിസ്റ്ററുമായിട്ടുള്ള അവിഹിത ബന്ധവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇ സിനിമ. പ്രധാന സിസ്റ്റർന്റെ നേതൃത്വത്തിൽ പോയ്കൊണ്ടിരിക്കുന്ന മഠത്തിൽ പെട്ടനാണ് ഒരു ദിവസം നമ്മുടെ നായികയ്ക്ക് പല രീതിയിൽ ഉള്ള  അത്ഭുത കഴിവുകൾ ഉണ്ടാവുന്നത് ആദ്യമൊക്കെ മഠത്തിൽ ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പിന്നീട് അവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവർക്ക് അവർക്ക് അവളെ എതിർക്കാനായി കിട്ടുന്ന കാര്യമാണ് അവളും മറ്റൊരു സിസ്റ്ററും ആയിട്ടുള്ള അവിഹിതം. കുഞ്ഞു ബെനെഡീറ്റയുടെ കുട്ടികാലം കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീട് അവൾ വലുതാവുന്നതും അവളിലെ ലൈംഗിക താല്പര്യങ്ങൾ ...

Cashback (2006)

Image
Cashback  Genre : Romantic Comedy  Language : English  Year : 2006 ക്യാഷ്ബാക്ക് എന്ന ഷോർട്ട് ഫിലിമിനെ ആസ്പദമാക്കി എടുത്ത ബ്രിട്ടീഷ് റൊമാന്റിക്ക് കോമഡി സിനിമയാണിത്.  ബെൻന്റെ ഗേൾ ഫ്രണ്ട് സൂസിയുമായി പിരിഞ്ഞതിന് ശേഷം ഉറക്കം പോലും നഷ്ടമായി കടുത്ത ഡിപ്രെഷനിലായ അയാൾ അവളെ കുറിച്ചുള്ള ചിന്തകൾ മറക്കാനും  പുതിയ അന്തരീക്ഷത്തിനായും  സൂപ്പർ മാർകറ്റിൽ ജോലിക്ക് കേറുന്നു. സൂപ്പർമാർക്കറ്റിൽ അവന് നല്ല സുഹൃത്തുക്കളെ ലഭിക്കുന്നതും തുടർന്നുള്ള രസകരമായ അവന്റെ ജീവിതവുമാണ് സിനിമ.  ബെൻന്റെ വിവിധ ചിന്തകളിലൂടെ അവന്റെ സ്ഥാനത്തു നിന്നാണ് സിനിമയുടെ കഥാവതരണം പ്രണയം, വിരഹം, സൗഹൃദം, തമാശകൾ എന്നിവ നിറഞ്ഞു മനോഹരമായ അവതരണമാണ് സിനിമയ്ക്ക്. ഏതാനം ചില നഗ്ന ദൃശ്യങ്ങൾ ചിത്രത്തിലുണ്ട് കൂടാതെ കുറച്ചു നല്ല സംഭാഷണങ്ങളും പ്രണയ രംഗങ്ങളും, തമാശകളും  മൊത്തത്തിൽ സാദാരണ റൊമാന്റിക്ക് കോമഡി സിനിമകളിൽ നിന്നും വളരെ മികച്ച രീതിയിൽ വ്യത്യസ്തമായി അവതരിപ്പിച്ച സിനിമയാണിത്. റൊമാന്റിക്ക് കോമഡി സിനിമ  പ്രേമികൾ കാണുക.  Click here for telegram link

The Scarlet Letter (2004)

Image
The Scarlet Letter  Genre : Erotic Thriller  Language : Korean  Year : 2004  സൗത്ത് കൊറിയൻ ഇറോട്ടിക്ക്  മിസ്റ്ററി ത്രില്ലെർ സിനിമയാണിത്.  ഒരു ഫോട്ടോ സ്റ്റുഡിയോയിൽ നടന്ന കൊലപാതകം അനേഷിക്കുകയാണ്  ഡിക്റ്ററ്റീവ് ലീ. ലീയുടെ ജീവിതത്തിൽ അയാൾക്ക് ഭാര്യയെ കൂടാതെ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട് ഇവർക്ക് രണ്ട് പേരുടെ ഇടയിലുമായി കടുത്ത പ്രതിസന്ധിയിലാണ് അയാളുടെ വ്യക്തി ജീവിതം കടന്നു പോകുന്നത് ഇതിന്റെ ഇടയിൽ ഫോട്ടോ സ്റ്റുഡിയോയിൽ നടന്ന കൊലപാതകത്തിന്റെ കേസ് അനേഷണവും കൂടി അയാൾക്ക് ലഭിക്കുന്നു. ചിത്രത്തിലെ നഗ്ന രംഗത്തിന്റെ പേരിൽ മാധ്യമങ്ങളിൽനിന്നും  പ്രേക്ഷകരിൽനിന്നും ശക്തമായ വിമർശനം നേരിട്ട ചിത്രത്തിലെ പ്രധാന നടി ഡിപ്രെഷൻ ബാധിച്ചു ആത്മഹത്യാ ചെയ്തു. ക്ലൈമാക്സിൽ വരുന്ന ഡിസ്റ്റ്ബിങ്  ആയിട്ടുള്ള രംഗങ്ങളും അതോടൊപ്പം അല്പം ത്രില്ലിംഗ് ആയിട്ടുള്ള അനേഷണവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. മെല്ലെ കഥ പറയുന്ന അവതരണമാണ് ചിത്രത്തിന് അതുകൊണ്ട് ഇറോട്ടിക് ത്രില്ലെർ സിനിമകൾ ഇഷ്ടമുള്ളവർക്ക് ഒരുതവണ  കാണാനുള്ളതുണ്ട്. Click here for telegram link

Enola Holmes (2020)

Image
Enola Holmes Genre : Mystery Drama  Language : English  Year : 2020 നാൻസി സ്പ്രിംഗറിന്റെ എനോല ഹോംസ് എന്ന നോവലിനെ ആസ്പദമാക്കി എടുത്ത അമേരിക്കൻ മിസ്റ്ററി ഡ്രാമ സിനിമയാണിത്.  ഷെർലോക്ക്ന്റെ ഫേമസ് കുടുംബത്തിലെ ഇളയ കുട്ടിയും ഷെർലോക്ക് ഹോംസിന്റെ അനിയത്തിയുമാണ് എനോല. അമ്മയോടൊപ്പം ജീവിക്കുന്ന അവൾ സഹോദരന്മാരെ പോലെ അതീവ ബുദ്ധിശാലിയായിരുന്നു. ഒരു സുപ്രഭാതത്തിൽ അവൾക്ക് അനേകം പിറന്നാൾ സമ്മാനങ്ങൾ സമ്മാനിച്ചു അവളുടെ അമ്മ എങ്ങോട്ടോ പോകുന്നു. അവളും അവളുടെ സഹോദരന്മാരും ചേർന്ന് അവളുടെ അമ്മയെ കണ്ടെത്താൻ ശ്രമിക്കുന്നതും അതോടൊപ്പം കൗമാരക്കാരിയായ അവളുടെ പ്രേഷങ്ങളുമൊക്കെയാണ് ചിത്രത്തിലുള്ളത്.  എനോല ഹോംസിനെ കുറിച്ച് അവൾ നമ്മോട് പറയുന്നതും കൂടെ അവളുടെ കഥയും പ്രശ്നങ്ങളുടെയും അവതരണമാണ് സിനിമയ്ക്ക്. സാദാരണ ഷെർലോക്ക് സിനിമ, സീരീസുകളിൽ ഉള്ളപോലെ വലിയൊരു കുറ്റാനേഷണവും തുടർന്നുള്ള ത്രില്ലിംഗ് കഥയുമിവിടെയില്ല. എനോല ആയി എത്തുന്ന മില്ലിയുടെ പ്രകടനം നന്നായിരുന്നു ഒപ്പം മറ്റുള്ളവരുടെയും  മൊത്തത്തിൽ ഒരു ഫീൽ ഗുഡ് മിസ്റ്ററി ഡ്രാമ ഒരു തവണ ആസ്വദിച്ച് കാണാനുള്ളതെല്ലാം നൽകുന്നുണ്ട്. Click here for telegram l...

The Social Dilemma (2020)

Image
The Social Dilemma Genre : Docudrama  Language : English  Year : 2020  There are only two industries that call their customers ‘users’: illegal drugs and software സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന്റെ  ദോഷഫലങ്ങളെ കുറിച്ചും അതിലൂടെ  കുറെ ആളുകൾ നമ്മുടെ മനസിനെ അതുവഴി സമൂഹത്തെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതിനെ കുറിച്ചുള്ള അമേരിക്കൻ ഡോക്യുമെന്ററി ഡ്രാമയാണിത്.  ഗൂഗിൾ, ഫേസ്ബുക്ക്,  ട്വിറ്റെർ എന്ന നവമാധ്യമ രംഗത്തിൽ ജോലി ചെയ്തിരുന്ന പ്രമുഖരുടെ ഇന്റർവ്യൂ ഉൾപ്പെടുത്തി അവർ ജോലി ചെയ്തിരുന്നകാലതും ഇപ്പോഴും സോഷ്യൽ മീഡിയ വഴി ജനങ്ങളെ ഒരു സമൂഹത്തിനെ ഒരു രാജ്യത്തെ നമ്മുടെ ലോകത്തെ  തെറ്റി ധരിപ്പിക്കുകയും നമ്മുടെ ഇഷ്ടങ്ങളെ അവർക്ക് പരസ്യത്തിനായി പൈസ കൊടുക്കുന്ന ആളുകളായി മാറ്റിമറിക്കുന്ന കാര്യങ്ങൾ തെളിവ് സഹിതം നിരത്തുകയാണ് സിനിമ ചെയുന്നത്.  സോഷ്യൽ മീഡിയ വഴി ഒരാളെ നിഷ്പ്രയാസം നിയന്ത്രിക്കാനും അയാളുടെ ഇഷ്ടങ്ങൾ മനസിലാക്കി അയാളുടെ അപ്പോഴുള്ള മനസിന്റെ അവസ്ഥ മനസിലാക്കി അതിലും വീണ്ടും ലാഭത്തിനായി പരസ്യം വിൽക്കാനും കഴിയും എന്നൊക്കെ അനേകം ഞെട്ടിക്കുന്ന വിവരങ്ങൾ സിനിമ പുറത്തു വിട...

Concussion (2013)

Image
Concussion  Genre : Drama Thriller  Language : English  Year : 2013 സ്റ്റേസി പസൺ ആദ്യമായി കഥ എഴുതി സംവിധാനം ചെയ്ത ഇറോട്ടിക് ഡ്രാമ ത്രില്ലെർ സിനിമയാണിത്. തലയിൽ ശക്തിയായി ക്ഷതം ഏൽക്കുമ്പോൾ ഉണ്ടാവുന്ന ചെറിയൊരു രോഗാവസ്ഥയാണ് "കോങ്ക്യൂഷൻ" ചിത്രത്തിന്റെ കഥാകൃത്തിന്റെ അത്തരമൊരു അനുഭവത്തിൽ നിന്നുമാണ് സിനിമ എടുത്തിട്ടുള്ളത്. വീടുകൾ വാങ്ങി ഇന്റീരിയർ   ഡീസയിൻ ചെയ്തു മറിച്ചു  വിൽക്കുന്ന ജോലിയാണ് അബിക്ക്. അവൾ അവളുടെ വൈഫ് katt നോടൊപ്പമാണ് താമസം ഒരിക്കൽ തലക്ക് അക്കതമേറ്റതിനു ശേഷം കോങ്ക്യൂഷൻ ന്റെ രോഗലക്ഷണങ്ങൾ കാണിക്കുന്ന അവൾ അവളുടെ വൈഫിനെ ഉപേക്ഷിച്ചു പുതിയ ബന്ധങ്ങൾ തേടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. രോഗഅവസ്ഥ കാരണം വൈഫുമായി ദാമ്പത്യ ബന്ധം പ്രശ്നത്തിൽ ആവുന്ന അബി പുതിയൊരു വീട് എടുത്തു അവിടെ അവളുടെ പങ്കാളി അറിയാതെ നടത്തുന്ന കാര്യങ്ങളൊക്കെയാണ് സിനിമയിലുള്ളത്. കോങ്ക്യൂഷൻ എന്ന രോഗത്തിന്റെ അവസ്ഥയും അതോടൊപ്പം മധ്യവയസ്കയായ സ്ത്രീ നേരിടുന്ന പ്രശ്നങ്ങളൊക്കെയാണ് സിനിമയിലെ പ്രധാനമായും ചർച്ച വിഷയം. മൊത്തത്തിൽ ചെറിയൊരു തീമിൽ കുറച്ചു പേരുടെ വ്യക്തിപരമായ കാര്യങ്ങൾ ചർച്ചചെയ്യുന്ന സിന...

Alive (2020)

Image
Alive  Genre : Zombie Thriller  Language : Korean  Year : 2020 സൗത്ത് കൊറിയൻ സോമ്പി ത്രില്ലെർ സിനിമയാണിത്. വീഡിയോ ഗെയിം ഭ്രാന്തനായ ജോ-വു  വീട്ടിൽ ആരുമില്ലാത്തപ്പോൾ  പതുവുപോലെ ഗെയിം കളിക്കുകയായിരുന്നു. ഗെയിം കളിക്കിടയിൽ അതിലെ ചാറ്റിൽ നിന്നും പുറത്തുനടക്കുന്ന സംഭവങ്ങൾ അല്ലെങ്കിൽ വാർത്തകൾ അയാൾ കാണുന്നത് വിചത്രമായ സംഭവങ്ങൾ പുറത്തു ഉണ്ടാവുകയും ആളുകൾ സോമ്പികളായി മാറുകയും ചെയ്യുന്നു അധികാരികരുളുടെ നിർദേശ പ്രകാരം പുറത്തു നിന്നും ആരെങ്കിലും രക്ഷികാൻ വരുന്നതുവരെ  വീട്ടിൽ നിന്നും പുറത്തിറങ്ങാതെ ഇരിക്കുക എന്നത് മാത്രമാണ് രക്ഷപെടാനുള്ള ഏക മാർഗം.വീട്ടിൽ വളരെ കുറിച്ചുള്ള ആഹാര സാധനങ്ങൾ വച്ച് അവനെ ആരെങ്കിലും വന്നു രക്ഷിക്കുന്നത് വരെ മുറിയിൽ നിന്നും പുറത്തിറങ്ങാതെ ജീവിക്കാൻ അവൻ തിരുമാനിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.  ഗെയിമും അതിലെ ലോകത്തിലും പൂർണമായും മുഴുകി ഇരുന്ന ജോ യുടെ മനസ്സിൽ എങ്ങനെ സർവൈവ് ചെയാം എന്ന ചിന്ത വരുന്നു ഒപ്പം ഒറ്റക്കാവുന്നതിലെ നിരാശയും സങ്കടവുമൊക്കെ നിറയുന്നു. സോമ്പി സർവൈവൽ ത്രില്ലെർ സിനിമകളിൽ കഥയിലും അവതരണത്തിലും വ്യത്യസ്തമായ സിനിമയാണിത് കു...

Mulan (2020)

Image
Mulan  Genre : Action  Language : English  Year : 2020  ആയിരത്തി തൊള്ളായിരത്തി  തൊണ്ണൂറ്റി എട്ടിൽ ഇതേ പേരിൽ  ഇറങ്ങിയ അനിമേഷൻ  സിനിമയെയും, ദി  ബാലഡ് ഓഫ് മുലൻ എന്ന ചൈനീസ് നാടോടി കഥയെയും  ആസ്പദമാക്കി എടുത്ത ആക്ഷൻ സിനിമയാണിത്.  ചൈനീസ് ചക്രവർത്തിയെ വകവരുത്താനും രാജ്യം സ്വന്തമാക്കാനും ആഗ്രഹിച്ചു രാജ്യത്തിൽ അങ്ങോളം അക്രമങ്ങൾ അരങ്ങേറുന്നു. രാജ്യത്തിൻറെ പലഭാഗത്തും ചക്രവർത്തിയുടെ സേന ദാരുണമായി പരാജയ പെടുകയും തുടർന്ന് ശത്രുക്കളെ തോല്പിക്കാനായി രാജ്യത്തിലെ ഓരോ കുടുംബത്തിൽ നിന്നും ഒരാളെ വീതം  പടയാളി ആക്കി വലിയൊരു സേന ഉണ്ടാകാനും രാജാവ് ഉത്തരവിടുന്നു.അങ്ങനെ ഒരു പടയാളിൽ ആയി രാജാവിനെയും രാജ്യത്തെയും സംരക്ഷിക്കാനായി മുലൻ പുറപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.  മനോഹരമായ ദൃശ്യങ്ങൾ നാടോടി കഥ പറയുന്ന രീതിയിലുള്ള അവതരണ അതിനൊത്ത മനോഹരമായ സംഗിതം ഇവയൊക്കെയാണ് ചിത്രത്തിൽ ഏറ്റവും മികച്ചു നിന്നവ. കഥയിൽ നിരവധി ആക്ഷൻ രംഗങ്ങളുണ്ടെകിലും അതൊന്നും മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടില്ല കാണുന്ന ആളുകൾക്കു ത്രില്ലിംഗ് ആയിട്ടുള്ള ഒന്നും സിനിമയിൽ ഇല്ല എന്നതാണ്...

Popular posts from this blog

Borders of Love (2022)

Kalikot (2022)

Fidelity (2019)