Blessed Virgin (2021)

Image
Blessed Virgin  Genre : Psychological Drama  Language : French  Year : 2021  Immodest Acts : The Life of a Lesbian  Nun in Renaissance Italy എന്ന  ബുക്കിനെ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് സൈക്കോളജിക്കൽ ഡ്രാമ സിനിമയാണിത്. പതിഴാം നൂറ്റാണ്ടിൽ ഇറ്റയിലെ ഒരു ക്രിസ്ത്യൻ മഠത്തിൽ സിസ്റ്റർ ആവാനായി ബെനഡീറ്റ എന്ന കൂട്ടി എത്തുന്നതും പിന്നിട് വലുതായതിന് ശേഷം അവളിൽ ചില അത്ഭുത ശക്തികൾ ഉണ്ടാവുന്നതും അവൾക് കൂട്ടായി കിട്ടിയ മറ്റൊരു സിസ്റ്ററുമായിട്ടുള്ള അവിഹിത ബന്ധവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇ സിനിമ. പ്രധാന സിസ്റ്റർന്റെ നേതൃത്വത്തിൽ പോയ്കൊണ്ടിരിക്കുന്ന മഠത്തിൽ പെട്ടനാണ് ഒരു ദിവസം നമ്മുടെ നായികയ്ക്ക് പല രീതിയിൽ ഉള്ള  അത്ഭുത കഴിവുകൾ ഉണ്ടാവുന്നത് ആദ്യമൊക്കെ മഠത്തിൽ ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പിന്നീട് അവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവർക്ക് അവർക്ക് അവളെ എതിർക്കാനായി കിട്ടുന്ന കാര്യമാണ് അവളും മറ്റൊരു സിസ്റ്ററും ആയിട്ടുള്ള അവിഹിതം. കുഞ്ഞു ബെനെഡീറ്റയുടെ കുട്ടികാലം കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീട് അവൾ വലുതാവുന്നതും അവളിലെ ലൈംഗിക താല്പര്യങ്ങൾ ...

Alive (2020)

Alive 

Genre : Zombie Thriller 

Language : Korean 

Year : 2020

സൗത്ത് കൊറിയൻ സോമ്പി ത്രില്ലെർ സിനിമയാണിത്.

വീഡിയോ ഗെയിം ഭ്രാന്തനായ ജോ-വു  വീട്ടിൽ ആരുമില്ലാത്തപ്പോൾ  പതുവുപോലെ ഗെയിം കളിക്കുകയായിരുന്നു. ഗെയിം കളിക്കിടയിൽ അതിലെ ചാറ്റിൽ നിന്നും പുറത്തുനടക്കുന്ന സംഭവങ്ങൾ അല്ലെങ്കിൽ വാർത്തകൾ അയാൾ കാണുന്നത് വിചത്രമായ സംഭവങ്ങൾ പുറത്തു ഉണ്ടാവുകയും ആളുകൾ സോമ്പികളായി മാറുകയും ചെയ്യുന്നു അധികാരികരുളുടെ നിർദേശ പ്രകാരം പുറത്തു നിന്നും ആരെങ്കിലും രക്ഷികാൻ വരുന്നതുവരെ  വീട്ടിൽ നിന്നും പുറത്തിറങ്ങാതെ ഇരിക്കുക എന്നത് മാത്രമാണ് രക്ഷപെടാനുള്ള ഏക മാർഗം.വീട്ടിൽ വളരെ കുറിച്ചുള്ള ആഹാര സാധനങ്ങൾ വച്ച് അവനെ ആരെങ്കിലും വന്നു രക്ഷിക്കുന്നത് വരെ മുറിയിൽ നിന്നും പുറത്തിറങ്ങാതെ ജീവിക്കാൻ അവൻ തിരുമാനിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. 

ഗെയിമും അതിലെ ലോകത്തിലും പൂർണമായും മുഴുകി ഇരുന്ന ജോ യുടെ മനസ്സിൽ എങ്ങനെ സർവൈവ് ചെയാം എന്ന ചിന്ത വരുന്നു ഒപ്പം ഒറ്റക്കാവുന്നതിലെ നിരാശയും സങ്കടവുമൊക്കെ നിറയുന്നു. സോമ്പി സർവൈവൽ ത്രില്ലെർ സിനിമകളിൽ കഥയിലും അവതരണത്തിലും വ്യത്യസ്തമായ സിനിമയാണിത് കുറച്ചു ആക്ഷൻ രംഗങ്ങളും ഇമോഷണൽ രംഗങ്ങളും ഉൾപ്പെടുത്തി ത്രില്ലിങ്ങായി സിനിമ എടുത്തിട്ടുണ്ട്. മൊത്തത്തിൽ സോമ്പി സർവൈവൽ സിനിമ പ്രേമികൾക്ക് മടുപ്പില്ലാതെ ഒരുതവണ നന്നായി ആസ്വദിച്ച് കാണാനുള്ളതുണ്ട്.




Comments

Popular posts from this blog

Kalikot (2022)

Borders of Love (2022)

Exploits of a young don juan (1986)