Posts

Showing posts from July, 2020

Blessed Virgin (2021)

Image
Blessed Virgin  Genre : Psychological Drama  Language : French  Year : 2021  Immodest Acts : The Life of a Lesbian  Nun in Renaissance Italy എന്ന  ബുക്കിനെ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് സൈക്കോളജിക്കൽ ഡ്രാമ സിനിമയാണിത്. പതിഴാം നൂറ്റാണ്ടിൽ ഇറ്റയിലെ ഒരു ക്രിസ്ത്യൻ മഠത്തിൽ സിസ്റ്റർ ആവാനായി ബെനഡീറ്റ എന്ന കൂട്ടി എത്തുന്നതും പിന്നിട് വലുതായതിന് ശേഷം അവളിൽ ചില അത്ഭുത ശക്തികൾ ഉണ്ടാവുന്നതും അവൾക് കൂട്ടായി കിട്ടിയ മറ്റൊരു സിസ്റ്ററുമായിട്ടുള്ള അവിഹിത ബന്ധവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇ സിനിമ. പ്രധാന സിസ്റ്റർന്റെ നേതൃത്വത്തിൽ പോയ്കൊണ്ടിരിക്കുന്ന മഠത്തിൽ പെട്ടനാണ് ഒരു ദിവസം നമ്മുടെ നായികയ്ക്ക് പല രീതിയിൽ ഉള്ള  അത്ഭുത കഴിവുകൾ ഉണ്ടാവുന്നത് ആദ്യമൊക്കെ മഠത്തിൽ ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പിന്നീട് അവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവർക്ക് അവർക്ക് അവളെ എതിർക്കാനായി കിട്ടുന്ന കാര്യമാണ് അവളും മറ്റൊരു സിസ്റ്ററും ആയിട്ടുള്ള അവിഹിതം. കുഞ്ഞു ബെനെഡീറ്റയുടെ കുട്ടികാലം കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീട് അവൾ വലുതാവുന്നതും അവളിലെ ലൈംഗിക താല്പര്യങ്ങൾ ...

Yes God, Yes (2019)

Image
Yes God Yes  Genre : Adult Comedy  Language : English  Year : 2019  നാറ്റാലിയ ഡ്രയർ നായികയായി ഇതേ പേരിൽ ഇറങ്ങിയ ഷോർട്ട് ഫിലിം ആസ്പദമാക്കി എടുത്ത അമേരിക്കൻ അഡൽറ്റ് കോമഡി ഡ്രാമ സിനിമയാണിത്.  കൗമാര കാരിയായ ആലിസ്  മതപരമായി ജിവിക്കുന്ന  കുടുംബത്തിലെ അംഗമാണ്. മതപരമായ കാര്യങ്ങൾ അനുസരിച്ച കുഞ്ഞിലേ ജിവിക്കുന്ന അവളിൽ ശാരീരികമായ മാറ്റങ്ങൾ അതിനെ തുടർന്നുള്ള വികാരങ്ങൾ ഉണ്ടാവാൻ തുടങ്ങുമ്പോൾ അതൊക്കെ തെറ്റാണ് നരകത്തിൽ പോകും ചെയ്താൽ എന്ന ചിന്ത അവളുടെ മനസിനെ വേദനപ്പിക്കുന്നു. വികാരങ്ങളെ നിയന്ത്രിക്കാൻ  അവളുടെ ക്ലാസ്സിലെ കുട്ടികൾ  പോകുന്ന മതപരമായ ക്ലാസ്സിൽ അവൾ  ചേരുന്നതും തുടർന്നുള്ള രസകരമാ സംഭവങ്ങളുമാണ് സിനിമ.  ഒരു മതത്തിനെ അനുസരിച്ചു അവരുടേതായ രീതിയിൽ ജീവിതം നയിക്കുന്ന അല്ലെങ്കിൽ അങ്ങനെ ജീവിക്കണം എന്ന് പഠിപ്പിക്കുന്ന ആളുകൾക്കിടയിലാണ് അവൾ എത്തുന്നത്. സ്കൂളിലെ കൂട്ടുകാരികളും സീനിയർ പിള്ളേരുമൊക്കെ ഉള്ള അവിടെ നിന്നും അവൾ അവളെ കൂടുതൽ തിരിച്ചറിയുന്നതാണ് സിനിമ. മൊത്തത്തിൽ ആധുനിക അഡൽറ്റ് സിനിമകളിൽ നിന്നും വത്യസ്തമായ  സിനിമ. ഫീൽ ഗുഡ് അഡൽറ്റ് കോമഡി സിനിമ...

Iris (2016)

Image
In the Shadow of Iris  Genre : Erotic Crime Thriller  Language : French  Year : 2016  ജാപ്പനീസ് നോവൽ ആസ്പദമാക്കി എടുത്ത ജപ്പാൻ സിനിമയുടെ ഫ്രഞ്ച് റീമേക്ക് ആയ ഇറോട്ടിക്ക് ത്രില്ലെർ സിനിമയാണിത്. ചിത്രത്തിന്റെ  ഫ്രഞ്ച് പേര് ഐറിസ് (2016) എന്നാണ്.  ഐറിസ് എന്ന സുന്ദരിയായ  യുവതി അവളുടെ ഭർത്താവിൽ നിന്നും രക്ഷപെടാനായി അവളെ തട്ടികൊണ്ട് പോയി ഭർത്താവിൽ നിന്നും മോചനദ്രവ്യം അവശപ്പെടാൻ മാക്സ്നോട് ആവശ്യപെടുന്നു. കാർ മെക്കാനിക്ക് ആയ മാക്സ് ഐറിസിന്റെ  ഇ ആവശ്യം അയാളുടെ ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചു മാത്രം ഏറ്റെടുക്കുന്നതും തുടർന്ന് മാക്സ്  ഐറിസിനെ തട്ടികൊണ്ട് പോകുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.  ഐറിസിന്റെ ഭർത്താവ് ആരാണ് എന്നോ എന്തിനാണ് അവൾ അയാളെ ഭയക്കുന്നത് എന്നോ മാക്സിനെ പോലെ നമ്മുക്കും അറിയില്ല.  ക്രൈം ത്രില്ലെർ കഥയിൽ അപ്പോൾ ഉള്ള ദുരൂഹതകൾ അപ്പോൾ താനെ മാറ്റി കൊണ്ട് പോകുന്ന അവതരണമാണ് സിനിമയ്ക്ക് കഥയിൽ മിതമായി ഇറോട്ടിക്ക് രംഗങ്ങൾ ഉൾപ്പെടിത്തി പൂർണമായും ക്രൈം ഇറോട്ടിക് ത്രില്ലെർ രീതിയിൽ അല്ല ചിത്രത്തിന്റെ അവതരണം. ക്രൈം ത്രില്ലെർ സി...

The Rental (2020)

Image
The Rental  Genre : Horror Thriller  Language : English  Year : 2020  ഹോളിവുഡ് നടനായ  ഡേവ് ഫ്രാങ്കോ ആദ്യമായി തിരക്കഥയെഴുതി  സംവിധാനം  ചെയ്ത  അമേരിക്കൻ ഹൊറർ  ത്രില്ലെർ സിനിമയാണിത്.  ചാർളിയുടെ ഭാര്യ മിഷേലും അയാളുടെ സഹോദരനും കാമുകിയും ഒപ്പം നഗരത്തിന് പുറത്തുള്ള മനോഹരമായ കടൽ തീരത്തിനടുത്തുള്ള വീട്  കുറച്ചു ദിവസത്തേക്ക് വാടകയ്ക്ക് എടുത്ത് അവധിക്കാലം ആഘോഷിക്കാൻ തീരുമാനിക്കുന്നു. ഓഫീസിലെ ജോലി തിരക്കിൽ നിന്നും ഒരു ആശ്വാസം എന്നരീതിയിലാണ് അവർ ആ വലിയ വീട്ടിലേക്ക് എത്തുന്നത്. വീടിന്റെ ഉടമസ്ഥനിൽ നിന്നും താക്കോൽ വാങ്ങി അവർ അവിടെ സമയം ചിലവഴിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.  ഡേവ് ഫ്രാങ്കോയുടെ ഭാര്യ ആലിസൺ ബ്രി ചിത്രത്തിൽ മിഷേൽ ആയി എത്തുന്നു.ഹൊറാർ സിനിമകളിൽ നമ്മൾ സ്ഥിരമായി ഒരുപാട് തവണ കണ്ട് മറന്ന കഥയാണിവിടെ അതിൽ പുതുമുഖ സംവിധായകൻ എന്ന നിലയിൽ ഡേവിഡ് നന്നായി എടുത്തിട്ടുണ്ട് സംഗീതവും ഛായാഗ്രഹണം എന്നിവ മികച്ച  നിന്നും എന്നാലും ചിത്രം തുടക്കം  മുതൽ ബാക്കി കഥയൊക്കെ കാണുന്നവർ ഉഹിക്കുന്നതുപോലെ തന്നെയാണ്.ചിത്രത്തിന്റെ  രണ്ടാം ഭാ...

The Little Death (2014)

Image
The Little Death  Genre : Adult Comedy  Language : English  Year : 2014  ദി ലിറ്റിൽ ഡെത്ത് ഒരു ഓസ്‌ട്രേലിയൻ അഡൽറ്റ് കോമഡി സിനിമയാണ്. ഭാര്യയും ഭർത്താവുമായി ജിവിക്കുന്ന കല്യാണം കഴിയാത്തവരും കല്യാണം കഴിഞ്ഞവരും ആയ കുറച്ചാളുകളുടെ വിചിത്രമായ ലൈംഗീക ഫാന്റസികൾ ഒരുപേക്ഷ  പങ്കാളിയോട് പറഞ്ഞാൽ തന്റെ ഭാര്യക്കോ അല്ലെങ്കിൽ  ഭർത്താവിനോ വട്ടാണോ എന്ന് തോന്നുന്ന ലൈംഗീക താല്പര്യങ്ങൾ  അവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന സംഭവങ്ങളാണ് സിനിമയിലുള്ളത്. പങ്കാളിയുടെ പെരുമാറ്റത്തിൽ വരുന്ന മാറ്റം പോലും ലൈംഗീക ഉദ്ധാരണം ഉണ്ടാക്കുന്ന  അവസ്ഥയൊക്കെ യഥാർത്ഥത്തിൽ ഉള്ളതാണ് അതിനൊക്കെ ഓരോ ശാസ്ത്രീയ പേരുകളും ഉണ്ട് എന്നതാണ് സിനിമ ചർച്ച ചെയുന്ന അഭുതകരമായ കാര്യം. അഞ്ചു വ്യത്യസ്ത അവസ്ഥകൾ അഞ്ചു പേരുടെ ജീവിതത്തിലൂടെ അവതരിപ്പിക്കുന്നു.ലൈംഗീക രംഗങ്ങൾ കോമഡി രൂപത്തിൽ അവതരിപ്പിക്കുകയും കാണുന്ന നമ്മളെ അവരുടെ വിചിത്രമായ ആവശ്യം കേൾക്കുമ്പോൾ ആശ്ചര്യ പെടുത്താനും ചിത്രത്തിനാവും ആദ്യ നാല് കഥകളിൽ നിന്നും മാറി നല്ലൊരു പ്രണയ കഥ സമ്മാനിച്ചാണ് ചിത്രം അവസാനിക്കുന്നത്. മനുഷ്യന്റെ ലൈംഗീക ആഗ്രഹങ്ങളിൽ വരുന്ന വിചിത്രമായ ...

The Battle of Jangsari (2019)

Image
The Battle of Jangasari  Genre : War Action  Language : Korean  Year : 2019 സൗത്ത് കൊറിയൻ സേന  നടത്തിയ ഓപ്പറേഷൻ ജംഗ്സാരിയിലെ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എടുത്ത വാർ ആക്ഷൻ ഡ്രാമ സിനിമയാണിത്. ചിത്രത്തിന്റെ മേഗൻ ഫോക്സ് ഒരു  പ്രധാന വേഷത്തിൽ എത്തുന്നുണ്ട്  നോർത്ത് കൊറിയൻ സേനയെ പ്രതിരോധിക്കാൻ സൗത്ത് കൊറിയൻ സേനയെ സൗത്ത് കൊറിയയിലെ ജംഗ്സാരി തീരത്തേക്ക് അയക്കുകയാണ്. സൗത്ത് കൊറിയയിൽ പത്തു ദിവസം മാത്രം പട്ടാള പരിശീലനം ലഭിച്ച പിള്ളേരെയാണ് ഇ ആത്മഹ്യത പരമായ മിഷന് അയക്കുന്നത് എന്നതാണ് ദുഖകരമായ കാര്യം. തങ്ങൾ പങ്കെടുക്കാൻ പോകുന്ന യുദ്ധത്തിന്റെ പ്രാധാന്യം എന്താണ് എന്നറിയാതെ മതിയായ പരിശീലനം ലഭികാതെ അവിടേക്ക് പോകുന്ന പട്ടക്കാരുടെ കഥയാണ് സിനിമ.  നോർത്ത് കൊറിയൻ സേനയുടെ ആൾബലത്തിലും കഴിവിനെയും അപേക്ഷിച്ച ദുർബലമായ പരിശീലനം ലഭിക്കാത്ത യുദ്ധ പരിചയമില്ലാത്ത പട്ടാള വിദ്യാത്ഥികളെ യുദ്ധത്തിലേക്ക് അയക്കുകയാണ് സൗത്ത് കൊറിയ ചെയുന്നത്. യുദ്ധവും വെക്തി ബന്ധങ്ങൾക്കും  ഇടയിൽ വരുന്ന വൈകാരിക നിമിഷങ്ങൾ  മനോഹരമായി ഉഗ്രൻ സംഘടനാ രംഗങ്ങൾക്കിടയിലും ചിത്രം മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടു...

The Old Guard (2020)

Image
The Old Guard Genre : Superhero Action Fantasy  Language : English  Year : 2020 ദി ഓൾഡ് ഗാർഡ് എന്ന കോമിക്ക് ബുക്ക് ആസ്പദമാക്കി എടുത്ത സയൻസ് ഫിക്ഷൻ ആക്ഷൻ  ത്രില്ലെർ സിനിമയാണിത്. ആൻഡിയും അവളുടെ ടീമിലെ മറ്റു ആളുകൾക്കും അവരുടെ ശരീരത്തിൽ ഏൽക്കുന്ന മുറിവുകൾ പെട്ടന്ന് ഭേദമാവത്തക്ക  അമാനുഷിക കഴിവുള്ള ആളുകളാണ്. ശാരീരികമായി ശക്തരും കാലങ്ങളോളം യുദ്ധങ്ങളിൽ പങ്കെടുതു പരിചയ സമ്പന്നരായ യോദ്ധാക്കൾ കുടിയാണവർ  ലോകനന്മക്കായി  പല കാലഘട്ടത്തിലും ഇവർ മനുഷ്യരെ  സഹായിച്ചിട്ടുമുണ്ട്  അങ്ങനൊരിക്കൽ സുഡാനിൽ തടവിൽ ആകിയിരിക്കുന്ന കുട്ടികളെ രക്ഷികാൻ ഉള്ള മിഷൻ അവർ ഏറ്റെടുക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. കോമിക്ക് ബുക്ക് ആസ്പദമാക്കി എടുത്ത സൂപ്പർഹീറോ ആക്ഷൻ ത്രില്ലെർ സിനിമയായ ഇതിൽ ആദ്യ പകുതിയിൽ ഒരു വിധം ഭേദപ്പെട്ട അവതരണം ഉണ്ടായിരുന്നു എന്നാൽ കഥയിൽ വരുന്ന മാറ്റങ്ങളെ നമ്മുക്ക് മുൻപിൽ നന്നായി അവതരിപ്പിക്കാൻ രണ്ടാം പകുതിയിൽ ചിത്രത്തിന് കഴിഞ്ഞിട്ടില്ല. ചാർളി തെറോൺന്റെ  മികച്ച പ്രകടനം ആക്ഷൻ രംഗങ്ങൾ എന്നിവ നന്നായിരുന്നു എങ്കിലും ശക്തമായ വില്ലൻ കഥാപാത്രത്തിന്റെ അഭാവം രണ്ടാം...

Greyhound (2020)

Image
Greyhound  Genre : Action War  Language : English  Year : 2020  ദി ഗുഡ് ഷേപെർഡ് എന്ന  നോവലിനെ ആസ്പദമാക്കി ടോം ഹാങ്ക്സ് തിരക്കഥ എഴുതി  അഭിനയിച്ച അമേരിക്കൻ വാർ ആക്ഷൻ സിനിമയാണിത്.  രണ്ടാം ലോകമഹായുദ്ധ സമയത് നോർത്ത് അമേരിക്കയും ബ്രിട്ടനും തമ്മിൽ ആയുധ- വ്യാപാര ബന്ധം തകർക്കാനായി ജർമനി യു ബോട്ട് അഥവാ ചെറിയ അന്തർവാഹിനികൾ  അയക്കുന്നു. കൂട്ടമായി ഇംഗ്ലണ്ടിലേക്ക് ആളുകളെയും ആയുധങ്ങളും അവശ്യ സാധനങ്ങളുമായി പോകുന്ന കപ്പലുകളെ അക്രമത്തിൽ നിന്നും രക്ഷികാൻ നാല് മണിക്കൂർ എയർ  ഫോഴ്സ് സംരക്ഷണവും ബാക്കി സമയം നേവിയും ഏറ്റടുക്കുന്നു.  ഗ്രേ ഹവുണ്ട് എന്ന രഹസ്യ പേരിൽ അറിയപ്പെടുന്ന അമേരിക്കൻ നാവിക കപ്പലും കൂടെ ഉള്ള മുന്ന് ചെറിയ കപ്പലുകളും ചേർന്ന് അവരുടെ സംരക്ഷണത്തിൽ ഇരിക്കുന്ന കപ്പലുകളെ യൂ ബോട്ടുകളിൽ നിന്നും രക്ഷിക്കുന്നതനും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. ചിത്രത്തിന്റെ തുടക്കം മുതൽ കപ്പുകളും യൂ ബോട്ടുമായി നടക്കുന്ന ഉഗ്രൻ യുദ്ധ രംഗങ്ങൾ നിറഞ്ഞതാണ്. ഗ്രേ ഹവുണ്ട്ന്റെ ക്യാപ്റ്റൻ ആയി എത്തുന്ന ടോം ഹാങ്ക്സ് മറ്റുള്ള വരും മികച്ച പ്രകടനം കാഴ്ചവച്ചു.ജലത്തിന്റെ മുകളിലൂടെ പോകുന്...

Palm Springs (2020)

Image
Palm Springs  Genre : Sci Fi  Comedy  Language : English  Year : 2020 ചിത്രത്തിന്റെ വേൾഡ് പ്രീമിയർ ഷോയ്ക്ക് ശേഷം ഇതിലെ  കഥയ്ക്കും അഭിനയതാക്കളുടെ മികച്ച പ്രകടനത്തിനും നിരൂപകരിൽ  നിന്നും നല്ല അഭിപ്രയം ലഭിച്ച സയൻസ് ഫിക്ഷൻ റൊമാൻറ്റിക്ക് കോമഡി സിനിമയാണിത്. കാലിഫോർണിയ മരുഭൂമിയിലെ റിസോർട്ട് സിറ്റിയായ പാം  സ്പ്രിങ്സ്സിൽ വച്ചൊരു വിവാഹ ആഘോഷം നടക്കുന്നു.അവിടെ വച്ചാണ്  വധുവിന്റെ സഹോദരി സാറയും കഥയിലെ നായകൻ നയിൽസും തമ്മിൽ പരിചയ പെടുന്നത്. കല്യാണ ആഘോഷങ്ങൾക്ക് ശേഷം രാത്രിയിൽ ഇരുവരും തമ്മിൽ റിസോർട്ടിന് പുറത്തു ഇരിക്കവേ വിചത്രമായ ഒരു സംഭവം  നടക്കുന്നു. അടുത്ത ദിവസം കിടക്കയിൽ നിന്നും എണീക്കുന്ന സാറാ തലേദിവസം നടന്ന സംഭവത്തിൻെ കുറിച്ച് നയിൽസിനോട് ചോദിക്കുന്നതും തുടർന്നുള്ള രസകരമായ സംഭവങ്ങളുമാണ് സിനിമ. നിരവധി ഹോളിവുഡ് സിനിമകളിൽ ഉപയോഗിച്ചിട്ടുള്ള ഒരു സയൻസ് ഫിക്ഷൻ സംഭവത്തിൽ ചേർക്കാൻ അല്പം പ്രയാസം ഏറിയ പ്രണയവും തമാശകളും മികച്ച രീതിയിൽ ഉപയോഗിക്കുകയും അതിന്റെ നല്ല രീതിയിൽ അവതരിപ്പിക്കുകയും ചെയ്ത സിനിമയാണിത്. ചിത്രത്തിന്റെ കഥയിലെ പുതുമയും അഭിനയതകളുടെ മികച്ച പ്രകടനവും നി...

Kingdom (2019)

Image
Kingdom  Genre : Action Adventure Language : Japanese Year : 2019  ജാപ്പനീസ് മാങ്കാ സീരീസ് ആസ്പദമാക്കി എടുത്ത വാർ ആക്ഷൻ ത്രില്ലെർ സിനിമയാണിത്.  യുദ്ധം കാരണം അനാഥായ സിൻനെ  അടുത്തുള്ള ഗ്രാമത്തിൽ അടിമയായി വിൽക്കപ്പെടുന്നു അവിടെ വച്ച് അവൻ മറ്റൊരു അടിമയായ പിആവോയുമായി കൂട്ടുകൂടുന്നു. ചെറുപ്രായത്തിൽ തന്നെ ഇരുവരും അവിടെനിന്നും രക്ഷപെടുമെന്നു ആ  രാജ്യത്തിന്റെ പട്ടാള മേധാവി ആവുമെന്നും പ്രതിജ്ഞ ചെയുന്നു. കൈയിൽ ഉള്ള ഉപകരണങ്ങൾ  വച്ച് യുദ്ധമുറകൾ കഠിനമായ ജോലിക്കിടയിലും പരിശീലിക്കുന്ന ഇരുവരും ദിവസങ്ങൾ കഴിയുന്തോറും കരുത്തന്മാരായി വളർന്നു വരുന്നതും തുടർന്നുള്ള അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീഷിത കാര്യങ്ങളുമാണ് സിനിമ.  എന്ത് സംഭവിച്ചാലും കഠിനമായ പ്രതിസന്ധികൾ നേരിട്ടാലും തങ്ങളുടെ ലക്ഷ്യം നേടുമെന്ന്  ശപഥം ചെയ്ത സുഹൃത്തുക്കളുടെ കഥയാണിത്. വൈകാരിക രംഗങ്ങൾ ആക്ഷൻ രംഗങ്ങൾ ഇവിടെ വരുന്ന പശ്ചാത്തല സംഗിതം വളരെ മികച്ചതാണ് കൂടാതെ മനോഹരമാ പ്രകൃതിയുടെ മികച്ച ദൃശ്യങ്ങൾ താനെ ചിത്രത്തിൽ ഓരോ രംഗങ്ങളെയും മികച്ചതാക്കി മാറ്റാൻ സഹായിച്ചിട്ടുണ്ട്.രണ്ട് മണിക്കൂറിൽ കൊടുത്താൽ ഉള്ള ചിത്രത്...

Ramy (2019 - 2020)

Image
Ramy  Genre : Comedy Drama  Season - 01 - 02 Episode - 01-20 Duration : 30 Minutes Each  Language : English  Year : 2019 റാമി യുസഫ് എഴുതി അഭിനയിച്ച  കോമഡി ഡ്രാമ സീരീസാണിത്. മതപരമായ വിശ്വാസങ്ങളുടെ പോസിറ്റീവ് നെഗറ്റീവ് റിമിയുടെ ജീവിതകഥയോടൊപ്പം അവതരിപ്പിച്ച സീരിസിന് മികച്ച നടനുള്ള  ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം 2019ൽ ലഭിച്ചു. ഈജിപ്റ്റിൽ നിന്നും അമേരിക്കയിലെ ന്യൂ ജേഴ്സിയിലെക് കുടിയേറിയതാണ് റാമി യുസഫ്ന്റെ കുടുംബം. ഈജിപ്റ്റിലെ സാദാരണ മുസ്ലിം കുടുംബത്തിൽ നിന്നും വന്ന റാമിയുടെ അച്ഛനും അമ്മയ്ക്കും മതപരമായ കാര്യങ്ങളിൽ കർക്കശക്കാരായിരുന്നു. അമേരിക്കൻ ജീവിതരീതി  ഇഷ്ടമുള്ള റാമിയും സഹോദരിയും  മതപരമായജീവിത രീതി പിന്തുടരാൻ താല്പര്യമുള്ളവരല്ല. മതപരമായ കാര്യങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് ജീവിക്കണോ അതോ അത്തരം അതിർ വരമ്പുകൾ ഇല്ലാതെ ജീവിക്കണോ ഇങ്ങനെ രണ്ട് അവസ്ഥയിലൂടെ കടന്ന് പോകുന്ന റാമിയുടെ ജീവിതമാണ് സീരീസിന്റെ പ്രമേയം. റാമി വിശ്വസിക്കുന്ന മതത്തിന്റെ വിശ്വാസത്തെ കൂടുതലായി അടുത്തറിയാൻ അയാൾ നടത്തുന്ന ശ്രമങ്ങൾ വളരെ രസകരമായി ആദ്യ സീസണിൽ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. മ...

Popular posts from this blog

Borders of Love (2022)

Kalikot (2022)

Fidelity (2019)