Posts

Showing posts from June, 2020

Blessed Virgin (2021)

Image
Blessed Virgin  Genre : Psychological Drama  Language : French  Year : 2021  Immodest Acts : The Life of a Lesbian  Nun in Renaissance Italy എന്ന  ബുക്കിനെ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് സൈക്കോളജിക്കൽ ഡ്രാമ സിനിമയാണിത്. പതിഴാം നൂറ്റാണ്ടിൽ ഇറ്റയിലെ ഒരു ക്രിസ്ത്യൻ മഠത്തിൽ സിസ്റ്റർ ആവാനായി ബെനഡീറ്റ എന്ന കൂട്ടി എത്തുന്നതും പിന്നിട് വലുതായതിന് ശേഷം അവളിൽ ചില അത്ഭുത ശക്തികൾ ഉണ്ടാവുന്നതും അവൾക് കൂട്ടായി കിട്ടിയ മറ്റൊരു സിസ്റ്ററുമായിട്ടുള്ള അവിഹിത ബന്ധവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇ സിനിമ. പ്രധാന സിസ്റ്റർന്റെ നേതൃത്വത്തിൽ പോയ്കൊണ്ടിരിക്കുന്ന മഠത്തിൽ പെട്ടനാണ് ഒരു ദിവസം നമ്മുടെ നായികയ്ക്ക് പല രീതിയിൽ ഉള്ള  അത്ഭുത കഴിവുകൾ ഉണ്ടാവുന്നത് ആദ്യമൊക്കെ മഠത്തിൽ ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പിന്നീട് അവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവർക്ക് അവർക്ക് അവളെ എതിർക്കാനായി കിട്ടുന്ന കാര്യമാണ് അവളും മറ്റൊരു സിസ്റ്ററും ആയിട്ടുള്ള അവിഹിതം. കുഞ്ഞു ബെനെഡീറ്റയുടെ കുട്ടികാലം കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീട് അവൾ വലുതാവുന്നതും അവളിലെ ലൈംഗിക താല്പര്യങ്ങൾ ...

Dark (2017-2020)

Image
Dark  Genre : Science Fiction Thriller Season : 01 - 03 Episode : 01 - 26 Duration : 45 - 61 Minutes Language : German Year : 2017 - 2020 ഓൺലൈൻ സ്ട്രീമിങ് ചാനലായ നെറ്റ്ഫ്ലിക്സിന്റെ ആദ്യത്തെ ജർമ്മൻ സയൻസ് ഫിക്ഷൻ സീരീസാണ് ഡാർക്ക്.ആദ്യ സീസൺ മുതൽ വമ്പിച്ച ജനപ്രീതി നേടിയ സീരിസിന്റെ മൂന്നാം സീസൺ ഇന്ന് റിലീസ്  ചെയ്യും. ജർമനിയിലെ ഫ്രിക്ഷണൽ ടൗൺ വിണ്ടൻനിലാണ് കഥ നടക്കുന്നത്. മൈക്കേൽ നെൽസൺ എന്ന പതിനൊന്നുകാരനെ അവിടെയുള്ള കാടിനു അകത്തുവച്ചു കാണാതെ ആവുന്നു.അവനെ കണ്ടെത്താനായി അവിടുത്തെ ജനങ്ങളും പോലീസും ശ്രമിക്കുന്നുണ്ടെകിലും ഫലമുണ്ടാവുന്നില്ല. കുട്ടിയെ കാണാതെ ആയ സ്ഥലവും അതിനെ ചുറ്റിപറ്റി സ്ഥിതി ചെയുന്ന ആണവനിലയവും അതിന്റെ നടത്തിപ്പുകാരിലേക്കും പോലീസിന്റെ സംശയങ്ങൾ നീളുന്നു.വിണ്ടനിലെ പ്രധാന നാല് കുടുംബങ്ങളിൽ ദുരൂഹമായ സാഹചര്യത്തിൽ കാണാതായ കുട്ടികളും തുടർന്നുണ്ടായിട്ടുള്ള അനേഷണവും ഇപ്പോൾ നടക്കുന്ന കാര്യങ്ങളും നിഗുഢമായ രീതിയിൽ പറയുന്ന കഥയാണ് സീരിസിന്റെ ആദ്യ രണ്ട് സീസണും.  മൂന്നു കാലഘട്ടത്തിലും മുന്ന് തലമുറകളിൽ നാല് കുടുംബങ്ങളിൽ സമയവും കാലവും വ്യക്തികളിലും അവരുടെ ജീവിതത്തിലും വരുത്തിയ മാറ്റങ്ങളു...

The Black Out (2019)

Image
The Black Out  Genre : Action Sci Fi  Language : Russian  Year : 2019  The black out : Invasion Earth റഷ്യൻ സയൻസ് ഫിക്ഷൻ  ആക്ഷൻ ത്രില്ലെർ സിനിമയാണ്.  ഉക്രൈൻ മോസ്‌കോ ഫിൻലൻഡ്‌ മുന്ന് സ്ഥലങ്ങളും ചേർന്ന് ഒരു  വൃത്തരൂപത്തിൽ ഇരുട്ട്  വ്യാപിക്കുന്നു. അവിടെയുള്ള  സ്ഥലത്തെ വാർത്താവിനിമയ സംവിധാനവും വൈദ്യുതിയും വിച്ഛേദിക്കപ്പെടുനതാണ് അന്ധകാരത്തിന്റെ കാരണം. പൂർണമായും പുറം ലോകവുമായി ബന്ധം നഷ്ടമാവുന്ന പ്രദേശത്തേക്ക് റഷ്യൻ പട്ടാളക്കാർ എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.  ചില റഷ്യൻ സിനിമകളിലെ രംഗങ്ങൾ  കാണാൻ ദൃശ്യഭംഗിയും നന്നായി അവതരിപ്പിച്ച ഗ്രാഫിക്സ് രംഗങ്ങളും നിറഞ്ഞതാവും എന്നാൽ കാര്യമായ കഥയൊന്നും കാണില്ല ഇതും അങ്ങൊരു സിനിമയാണ്.ലോകാവസാനമൊക്കെ ചർച്ച ചെയുന്ന സിനിമ ത്രില്ലിംഗ്  ആക്ഷൻ രംഗങ്ങളും സംഗീതവും മനോഹരമായ ഗ്രാഫിക്സ് രംഗങ്ങളും നിറഞ്ഞതാണ് എന്നാൽ കഥയിൽ പറയുന്ന കാര്യങ്ങൾ നമ്മളിൽ പൂർണമായി എത്തിക്കാൻ സിനിമയ്ക്ക് ആയിട്ടില്ല എന്നതാണ് ചിത്രത്തിന്റെ ഏക പോരായിമ. മൊത്തത്തിൽ ആക്ഷൻ ത്രില്ലെർ ഗ്രാഫിക്സ്  രംഗങ്ങൾക്കായി മാത്രം കാണാവുന്ന സിനിമ...

365 days

Image
365 days  Genre : Erotic Thriller  Language : Polish  Year : 2020  പോളണ്ടിലെ ഇറോട്ടിക് ത്രില്ലെർ നോവലുകൾ ചേർന്ന മുന്ന് നോവൽ സീരിസിലെ ആദ്യ നോവലായ 365 dni നോവലിനെ ആസ്പദമാക്കി എടുത്ത ഇറോട്ടിക് ത്രില്ലെർ സിനിമയാണിത്.  മാസ്സിമോ പോളണ്ടിലെ മാഫിയ ഫാമിയിലെ ബോസ്സിന്റെ മകനാണ്. അച്ഛനോടോപ്പം മാഫിയ സംഘങ്ങളുമായി കടൽത്തീരത്ത് ചെറിയ മീറ്റിംഗ് കൂടുമ്പോൾ കുറച്ചകലെ അവൻ  ഒരു പെണ്കുട്ടിയെ കാണുന്ന്.പിന്നിട് അയാളുടെ അച്ഛന്റെ മരണ ശേഷം അച്ഛന്റെ സ്ഥാനം ലഭിക്കുന്ന അയാൾ കടൽത്തീരത്ത് കണ്ട സുന്ദരിയായ പെൺകുട്ടിയെ വർഷങ്ങളായി തേടി നടക്കുന്നു. അവസാനം അവളെ കണ്ടെത്തുന്നു അയാൾ അതുവരെ  അവളോടുള്ള  അടങ്ങാത്ത പ്രണയം കാരണം അവളെ തന്റെ ബംഗ്ളാവിലേക്ക് ബലമായി കൊണ്ട് വരുകയും ബന്ദിയാകുകയുക ചെയുന്നു.അയാളെ ആദ്യമായി കാണുന്ന അവളോട് അയാളെ ഇഷ്ടപ്പെടാൻ ഒരു വർഷം അല്ലെങ്കിൽ മുന്നൂറ്റി അറുപത്തഞ്ചു ദിവസം അയാൾ കൊടുക്കുന്നതും. സ്വർണ കൂട്ടിൽ അടച്ച തത്തയെ പോലെ എല്ലാമുണ്ടായിട്ടും സ്വാതന്ത്രമില്ലാത്ത അവൾ  അയാളെ സ്നേഹിക്കാൻ നിർബന്ധിത ആവുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. നെറ്ഫ്ലിക്സ്സ് റിലീസ് ആയിരുന്ന സ...

Panfilov's 28 Men (2016)

Image
Panfilov's 28 Men Genre : War Action  Language : Russian  Year : 2016 രണ്ടാം ലോകമഹായുദ്ധ  സമയത്തെ യഥാർത്ഥ സംഭവത്തിനെ  ആസ്പദമാക്കിയുള്ള റഷ്യൻ വാർ ആക്ഷൻ സിനിമയാണിത്. രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിൽ റഷ്യ യിലെ മോസ്കൊ ജർമ്മനി ആക്രമിക്കും എന്ന് വിവരം ലഭിക്കുന്ന റഷ്യൻ പട്ടക്കാരുടെ ചെറിയ ഒരു ഗ്രൂപ്പ് അവർ  ജർമൻ ടാങ്കുകൾ മോസ്‌കോയിൽ എത്തുന്നതിന് മുൻപേ അവയെ നശിപ്പിക്കുക എന്ന ലക്ഷ്യം ഏറ്റെടുക്കുന്നു. എണ്ണത്തിൽ കുറവായിരുന്ന അവർ തങ്ങളുടെ യുദ്ധ തന്ത്രങ്ങൾ കൊണ്ട് ജർമൻ പട്ടാളക്കാർ പ്രതിഷിക്കാത്ത തിരിച്ചടി നൽകുന്നതും തുടരുന്നുള്ള യുദ്ധവുമാണ് സിനിമ.  മോസ്കൊയുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച ആ ഇരുപത്തിയെട്ട് പട്ടാളക്കാരുടെ കഷ്ടപ്പാടുകളും കുറച്ചു പേരുണ്ടായിട്ടും ആയുധങ്ങൾ കുറവായിരുന്നിട്ടും ജർമൻ ടാങ്കുകൾ തകർത്ത അവരുടെ പോരാട്ട വീര്യത്തിന്റെ കഥകൂടിയാണിത്. സിനിമയുടെ തുടക്കം യുദ്ധത്തിനായി ഇവർ നടത്തുന്ന തന്ത്രങ്ങളാണ് കാണിക്കുന്നത് മനോഹരമായ ഭൂപ്രകൃതിയും അതിനേക്കാൾ മനോഹരമായ പശ്ചാത്തല സംഗീതവും അത്തരം രംഗങ്ങളെ മികച്ചതാക്കി. റഷ്യൻ പട്ടാളക്കാരുടെ പോരാട്ട വീര്യം വിളിച്ചോതുന്ന ത്രില്ലിംഗ് ആയിട്ട...

Blade of the Immortal (2017)

Image
Blade of the Immortal  Genre : Action Thriller  Language : Japanese  Year : 2017  ഹിറോക്കി സമുറയുടെ ജാപ്പനീസ്  മാങ്ക സീരീസ് ആസ്പദമാക്കി എടുത്ത ആക്ഷൻ സമുറായി സിനിമയാണിത്. കരുത്തനായ സമുറായ് യോദ്ധാവ് മാഞ്ചി അയാളെ കൊല്ലാൻ ശത്രുക്കൾ കൊണ്ടുവരുന്ന മുഴുവൻ ആളുകളെയും കൊല്ലുന്നു എന്നാൽ അതിനിടയിൽ അയാളുടെ ഏക സഹോദരി കൊല്ലപ്പെടുന്നു. പോരാട്ടത്തിൽ സാരമായി പരിക്ക് പറ്റി മരിക്കാൻ കിടക്കുന്ന അയാളുടെ ശരീരത്തിൽ മുറിവുകൾ ഉണക്കുന്ന അട്ടകളെ പ്രവേശിപ്പിക്കുന്ന  ദിവ്യശക്തിയുള്ള വൃദ്ധ അയാളുടെ ജീവൻ രക്ഷിക്കുകയും അങ്ങനെ  മരണമില്ലാത്ത ജീവിക്കാനുള്ള  ശക്തി അയാൾക്ക് ലഭിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. സമുറായിയുദ്ധമുറയിൽ വാൾ കൊണ്ടുള്ള ആക്രമണത്തിൽ ശരീരം മുഴുവൻ വെട്ടേറ്റാലും അപ്പോൾ തന്നെ ഭേദമാവുന്ന മരണമില്ലാത്ത മാഞ്ചിക്ക് തന്റെ അനിയത്തിയുടെ സ്ഥാനത് അയാൾ കാണുന്ന കുട്ടിയുടെ സംരക്ഷകൻ ആകേണ്ടി വരുന്നു. ചിത്രത്തിൽ അനവധി യോദ്ധാക്കളുമായി മാഞ്ജിയുടെ ചോര ചിന്തുന്ന കൈയും തലയും കാലും വെട്ടി മാറ്റുന്ന തകർപ്പൻ യുദ്ധരങ്ങൾ നിറഞ്ഞതാണ്. രണ്ടര മണിക്കൂറോളം ധൈർഖയുമുള്ള ചിത്രത്തിൽ അല്പം ഫാന്റ...

The Divine Fury (2019)

Image
The Divine Fury  Genre : Action Horror Language : Korean  Year : 2019  സൗത്ത് കൊറിയൻ ആക്ഷൻ ഫാന്റസി ഹൊറാർ സിനിമയാണിത്  കുഞ്ഞുനാളിലെ അമ്മയെ നഷ്ടമായ യൂങ് ഹൂ വിനു അവന്റെ അച്ഛനായിരുന്നു എല്ലാം പോലീസുകാരനായിരുന്ന അവന്റെ അച്ഛൻ ജോലിക്കിടയിൽ ഉണ്ടാകുന്ന  അപകടത്തിൽ പെട്ട്  ആശുപത്രിയിൽ ആകുന്നു അയാളെ ശുശ്രുഷിക്കാൻ ആശുപത്രിയിൽ എത്തിയ ക്രിസ്ത്യൻ പുരോഹിതൻ ദൈവത്തിന് മാത്രമേ നിന്റെ  അച്ഛനെ രക്ഷിക്കാൻ സാധിക്കുക എന്നും അച്ഛന്റെ ജീവനുവേണ്ടി  പ്രാർത്ഥിക്കുക എന്നും പറയുന്നു. എന്നാൽ അവന്റെ അച്ഛൻ മരിക്കുന്നതോടെ അവന്റെ കുഞ്ഞു മനസ് ദൈവത്തിനെ വെറുക്കുന്നു. ദൈവത്തിനെ വെറുക്കുന്ന അവന് പിന്നീട് അതെ ദൈവത്തിന്റെ ശക്തി മനസിലാവുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. ദൈവവും പിശാചും നന്മയും തിന്മയും തമ്മിലുള്ള യുദ്ധമാണ് സിനിമയുടെ പശ്ചാത്തലം.ഫാന്റസി ഹൊറർ ആക്ഷൻ എന്ന മൂന്നു തരത്തിലുള്ള ജെണറും മനോഹരമായാമായി കഥയുമായി ഒത്തുപോകുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.പ്രധാന കഥാപാത്രങ്ങൾ കൂടാതെ മറ്റുള്ള കഥാപാത്രങ്ങളുടെ മികച്ച പ്രകടനവും അതിനൊപ്പം നന്നായിരുന്നു.മികച്ച പശ്ചാത്തല സംഗീതവും നന്നായി ച...

RUN (2020)

Image
Run  Genre : Dark Comedy  Season : 01  Episodes : 01 - 07 Duration : 26 -33 Minutes Language : English  Year : 2020  വിക്കി ജോൺസ്‌ എഴുതി  ഫോബെ വാൾർ ബ്രിഡ്ജ് നിർമിച്ച അമേരിക്കൻ ഡാർക്ക് കോമഡി  ടീവി സീരീസാണിത്.സീരിസിന്റെ ആദ്യ എപ്പിസോഡ് സംവിധാനം ചെയുകയും സീരിസിലെ ഒരു  റോളിലും ഫോബെ എത്തുന്നുണ്ട്.  റൂബിയും ബില്ലിയും ഒരുമിച്ചുണ്ടായിരുന്നപ്പോൾ   അവർക്കിടയിൽ ഒരു കരാർ ഉണ്ടാക്കിയിട്ടുണ്ട് അവരിൽ ഒരാൾ ജീവിതത്തിൽ എപ്പോഴെങ്കിലും പരസ്പരം കാണാൻ തോന്നുമ്പോൾ "RUN"എന്ന മെസ്സേജ് മറ്റേയാളുടെ  ഫോണിൽ അയക്കുകയും അതിനു തിരിച്ചു "RUN" എന്ന റിപ്ലൈ കിട്ടിയാൽ അവർ അതുവരെയുള്ള  ജീവിതം മാറ്റിവച്ചു ഒരുമിക്കുകയും ഒരുമിച്ചു അമേരിക്ക മുഴുവൻ ട്രെയിനിൽ സഞ്ചരിക്കുകയും ചെയ്യും.രണ്ട് പേരുടെയും ജീവിതത്തിൽ പല മാറ്റങ്ങൾ സംഭവിക്കുന്നു അങ്ങനെ പതിനേഴ് വർഷങ്ങൾക്ക് ശേഷം RUN എന്ന മെസ്സേജ് ലഭിക്കുന്ന അവർ ഒരുമിക്കുന്നതും തുടർന്നുള്ള രസകരമായ സംഭവങ്ങളുമാണ് സീരീസ്. റുബിയിയും ബില്ലിയും അവർ തമ്മിൽ എപ്പോഴെങ്കിലും കാണാനായി ഒന്നിക്കാനായി ഇങ്ങനൊരു വഴി ഉണ്ടാക്കിയപ്പോൾ അവരെ ആശ്രയിച്ചു ...

Rick and Morty (2013 - 2020)

Image
Rick & Morty  Genre:- Adult Animation/Sci-Fi  Seasons  : 01 - 04 Episodes : 41  Duration :- 22 Minutes Language:- English  Year : 2013 - 2020 റിക്ക് ആൻഡ് മോർട്ടി അമേരിക്കൻ അഡൾട് അനിമേഷൻ സയൻസ് ഫിക്ഷൻ സീരിസാണിത്. വർഷങ്ങളായി മിസ്സിംഗ് ആയിരുന്ന ബേത്ത്ന്റെ അച്ഛൻ റിക്ക് വർഷങ്ങൾക്കു ശേഷം  തന്റെ മകളുടെ വീട്ടിൽ തിരിച്ചെത്തി അവരോടൊപ്പം താമസിക്കുന്നു. ബേത്ത്ന്റെ ഭർത്താവ് ജെറിയും മക്കളായ മോർട്ടിയും സമ്മർഉം ചേർന്നതാണ് അവരുടെ കുടുംബം അവിടേക്കാണ് കടുത്ത കുടിയനും കിറുക്കൻ ശാശ്ത്രജ്ഞന് കൂടിയായ  റിക്ക്ന്റെ വരവ് അവരുടെ വീട്ടിലെ ഗാരേജ് ഒരു പരീക്ഷണശാലയാക്കി മാറ്റി അവിടെ  പരിഷണങ്ങൾ നടത്തുന്ന റിക്കിന് സ്വയം നിർമിച്ച പോർട്ടൽ ഗൺ ഉപയോഗിച്ച് പലതരം റിയാലിറ്റിയിലേക്കും  മറ്റു ഗ്രഹങ്ങളിലേക്കും പോകാൻ കഴിയും അത്തരം സാഹസികത നിറഞ്ഞ യാത്രകളിൽ മോർട്ടിയെ അയാൾ ഒപ്പം കൂട്ടുന്നു. റിക്ക്  മോർട്ടിയും കൂടെച്ചേർന്നു അനേകം യാത്രകൾ നടത്തുന്നു.റിക്കിന്റെ ശല്യം സഹിക്കാതെ അതിനെ ചൊല്ലി ബെത്തും ഭർത്താവായ ജെറിയും തമ്മിൽ വഴക്കവുന്നു. ഇതൊന്നും മൈൻഡ് ചെയ്യാതെ റിക്ക് & മോർട്ടി അവരുടെ ...

Torpedo (2019)

Image
Torpedo  Genre : Action Thriller  Language : German  Year : 2019  ചരിത്ര സംഭവത്തിൽ ഫ്രിക്ഷൻ ചേർത്ത് എടുത്തിട്ടുള്ള ആക്ഷൻ ത്രില്ലെർ സിനിമയാണിത്.  രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനിയിൽ നിന്നും യുറേനിയം നിറച്ച അന്തർവാഹിനികപ്പൽ മോഷ്ടിച്ച് അമേരിക്കയിൽ സുരക്ഷിതമായി എത്തിക്കുക എന്നതാണ് ജർമിനക്കെതിരെ  യുദ്ധം ചെയുന്ന ബെൽജിയൻ പട്ടാളക്കാരുടെ ലക്ഷ്യം. അറ്റം ബോംബിന്റെ നിർമാണത്തിന് ഉപയോഗിക്കുന്ന യൂറേനിയം  കൈവശമുള്ള ജർമനിക്ക് മുൻപേ അമേരിക്കയ്ക്ക് ആറ്റം ബോംബ് നിർമിക്കാൻ സാധിക്കുക അതിനായി ജീവൻ പണയം വച്ചാണ്  അവർ ഇത് ചെയുന്നത്. ജർമിനയുടെ മോഷിടിച്ച കപ്പൽ ഉപയോഗിച്ചു അമേരിക്കയിൽ എതാൻ ശ്രമിക്കുന്ന അവരുടെ കഥയാണ് സിനിമ.  കരുതന്മാരായ ജർമൻ കപ്പലുകൾ എപ്പോഴും കറങ്ങി നടക്കുന്ന കടൽ വഴിയാണ് അവർക്ക് പോകേണ്ടത് മാത്രമല്ല മറ്റൊരു കപ്പലിനെ ആക്രമിക്കാൻ കാര്യമായ സന്നാഹങ്ങൾ ഒന്നുംതന്നെ അവർ സഞ്ചരിക്കുന്ന  മോഷിടിച്ച കപ്പലിൽ ലഭ്യമല്ല. ഇംഗ്ലീഷ് ഡബ്ബ് ചെയ്ത സംഭാഷങ്ങളിൽ ത്രില്ലിംഗ് ആയിട്ടുള്ള ആക്ഷൻ രംഗങ്ങളും ചെറിയ കോമഡി വയിലെന്സ് രംഗങ്ങളും നിറഞ്ഞതാണ് സിനിമ ഇതൊക്കെ ഉണ്ടെകിലും ലോജിക്ക് ഇല്...

Popular posts from this blog

Borders of Love (2022)

Kalikot (2022)

Fidelity (2019)