Posts

Showing posts from May, 2020

Blessed Virgin (2021)

Image
Blessed Virgin  Genre : Psychological Drama  Language : French  Year : 2021  Immodest Acts : The Life of a Lesbian  Nun in Renaissance Italy എന്ന  ബുക്കിനെ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് സൈക്കോളജിക്കൽ ഡ്രാമ സിനിമയാണിത്. പതിഴാം നൂറ്റാണ്ടിൽ ഇറ്റയിലെ ഒരു ക്രിസ്ത്യൻ മഠത്തിൽ സിസ്റ്റർ ആവാനായി ബെനഡീറ്റ എന്ന കൂട്ടി എത്തുന്നതും പിന്നിട് വലുതായതിന് ശേഷം അവളിൽ ചില അത്ഭുത ശക്തികൾ ഉണ്ടാവുന്നതും അവൾക് കൂട്ടായി കിട്ടിയ മറ്റൊരു സിസ്റ്ററുമായിട്ടുള്ള അവിഹിത ബന്ധവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇ സിനിമ. പ്രധാന സിസ്റ്റർന്റെ നേതൃത്വത്തിൽ പോയ്കൊണ്ടിരിക്കുന്ന മഠത്തിൽ പെട്ടനാണ് ഒരു ദിവസം നമ്മുടെ നായികയ്ക്ക് പല രീതിയിൽ ഉള്ള  അത്ഭുത കഴിവുകൾ ഉണ്ടാവുന്നത് ആദ്യമൊക്കെ മഠത്തിൽ ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പിന്നീട് അവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവർക്ക് അവർക്ക് അവളെ എതിർക്കാനായി കിട്ടുന്ന കാര്യമാണ് അവളും മറ്റൊരു സിസ്റ്ററും ആയിട്ടുള്ള അവിഹിതം. കുഞ്ഞു ബെനെഡീറ്റയുടെ കുട്ടികാലം കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീട് അവൾ വലുതാവുന്നതും അവളിലെ ലൈംഗിക താല്പര്യങ്ങൾ ...

Special Forces (2011)

Image
Special Forces Genre : Action War  Language : French  Year : 2011 ഫ്രഞ്ച് വാർ ആക്ഷൻ സിനിമയാണിത്  കാബൂളിലെ ഫ്രഞ്ച് പത്രപ്രവർത്തകയാണ് എൽസ. അവിടെയുള്ള താലിബാൻ  തീവ്രവാദി നേതാവിനെയും  അയാളുടെ തീവ്രവാദത്തിനെ കുറിച്ചും അവർ പത്രത്തിൽ  എഴുതുന്ന ലേഖനം എൽസയെ തീവ്രവാദികളുടെ ശത്രുവാക്കി മാറ്റുന്നു. അവിടെനിന്നും രക്ഷപെടാൻ ശ്രമിക്കുന്ന  എൽസയെ താലിബാൻ ഭീകരർ ബന്ദിയാകുന്നതും തുടർന്ന് ഫ്രഞ്ച് സർക്കാർ അവരെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.  അഫ്ഗാൻ പാകിസ്ഥാൻ ബോഡർ ഭാഗത്തേക്ക് എൽസയെ രക്ഷിക്കാൻ  ഫ്രഞ്ച് നേവൽ കമാൻഡോകൾ  എത്തുകയായാണ്.സിനിമയുടെ തുടക്കം മുതൽ ആസാദാരണമായി ഒന്നുമില്ലാതെ തീർത്തും സാദാരണ ആക്ഷൻ രംഗങ്ങളാണ് വലിയ കഥയൊന്നുമില്ലെങ്കിലും മികച്ച സിനിമാറ്റോഗ്രാഫിയും സംഗീതവും വാർ ആക്ഷനെക്കാളും സർവൈവൽനും പ്രാധാന്യം നൽകുന്ന അവതരണം അതുകൊണ്ടുള്ള വ്യത്യസ്ത അനുഭവം സിനിമയിൽ നിന്നും നമ്മുക്ക് ലഭിക്കും.താലിബാൻ ഭീകരവാദം മാത്രമല്ല ഇതിലൊന്നും താല്പര്യമില്ലാത്ത നല്ലവരായ മനുഷ്യരെയും കഥയിൽ കാണിച്ചിട്ടുണ്ട്. വാർ ആക്ഷൻ സിനിമകൾ താല്പര്യമുള്ളവർക്ക് ...

BuyBust (2018)

Image
BuyBust  Genre : Action Thriller  Language : Filipino  Year : 2018  എറിക്ക് മാറ്റി സംവിധാനം ചെയ്ത ഫിലിപ്പിനി ആക്ഷൻ ത്രില്ലെർ സിനിമയാണിത്.  ഫിലിപ്പെൻസ് സർകാർ  മയക്കുമരുന്ന് മാഫിയകളെ അടിച്ചമർത്താൻ വേണ്ടിയുള്ള തീരുമാനത്തിന്റെ ഫലമായി ഫിലിപിയൻസിലെ ഡ്രഗ് എൻ ഫോഴ്‌സ്‌മെന്റ് ഏജൻസി അവിടുത്തെ കുപ്രസിദ്ധമായ ചേരിയിൽ പോയി  മയക്കുമരുന്ന് മാഫിയ നേതാവിനെ പിടികൂടാൻ തീരുമാനിക്കുന്നു. ചെറിയൊരു ടീം ആയി ചേരിയിൽ എത്തുന്ന പോലീസിനെ അവിടുത്തെ  ജനങ്ങളും മയക്കുമരുന്നു മാഫിയകളും ചേർന്ന് പുറത്തുകടക്കാൻ പറ്റാത്ത  രീതിയിൽ ആക്രമിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.  ഡ്രഗ് എൻഫോസ്മെന്റ് പോലീസുകാരുടെ ട്രെയിനിങ്ങും ചേരി റൈഡ് ചെയ്യാനുള്ള പ്ലാനിങ്ങും കാണിച്ചു കൊണ്ടാണ് സിനിമയുടെ തുടക്കം അവർ ചേരിയിൽ എത്തി നാട്ടുകാർ അടക്കം മാഫിയ അംഗങ്ങൾ വരെ ആക്രമിക്കുന്നു.  ചേർന്ന് വീടുകൾ ഉള്ള നടക്കുന്ന വഴിയിൽ വെള്ളക്കെട്ടും മാലിന്യങ്ങളും നിറഞ്ഞതായതും പോകാനുള്ള വഴിപോലും അറിയാത്ത അവിടെ അവരെ തോക്കും പെട്രോൾ ബോംബുമായി ആക്രമിക്കുന്ന മാഫിയ അംഗങ്ങൾ, ചെറിയ കത്തി മുതൽ വീട്ടിൽ ഉപയോഗിക്കുന്ന പ...

The Dude in Me (2019)

Image
The Dude in Me  Genre : Fantasy Comedy  Language : Korean  Year : 2019  സൗത്ത് കൊറിയൻ ഫാന്റസി കോമഡി സിനിമയാണിത്. നഗരത്തിലെ കുപ്രസിദ്ധ  ക്രിമിനൽ സംഘത്തിലെ പ്രധാനിയും ബിസ്സിനെസ്സുകാരനുമാണ് പാൻ സൊ.അയാളുടെ നേതാവ് ആവശ്യപ്പെടുന്ന ജോലിയിലെ ഏതു കാര്യവും സാധിച്ചു കൊടുക്കുന്ന അയാൾക്ക് അയാളുടെ ഗാങ്ങിൽ  സുഹൃത്തുക്കളും ശത്രുക്കളുമുണ്ട്. മടിയനും തീറ്റ പ്രാന്തനുമായ പതിനേഴുകാരനാണ് ഡോങ്. പരസ്പരം യാതൊരു ബന്ധവുമില്ലാത്ത ജീവിതസാഹചര്യം തമ്മിൽ ഒരുക്കലും ചേരാത്ത ഇരുവരുടെയും ശരീരം തമ്മിൽ വിചിത്രമായ അപകടത്തിൽ പെട്ട് പരസ്പരം മാറുന്നതും തുടർന്നുള്ള രസകരമാ ഫാന്റസി കോമഡി കഥയാണ് സിനിമ പറയുന്നത്. ചിത്രത്തിന്റെ ഫാന്റസി നിറഞ്ഞ കഥയിൽ സ്വാഭാവികമായും വരുന്ന നിരവധി തമാശകളിൽ മാത്രം കഥയെ കൊണ്ടുപോകാതെ വൈകാരികമായ വ്യക്തിബന്ധങ്ങളും ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. ഫാന്റസി തീമിൽ  കോമഡിയും ചെറിയ ആക്ഷൻ രംഗങ്ങളും ഉൾപ്പെടുത്തി ഇതിൽ അഭിനയിച്ച എല്ലാർക്കും മികച്ച അഭിനയ മുഹൂർത്തങ്ങളും കൊടുത്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.ഫാന്റസി കോമഡി സിനിമകൾ ഇഷ്ടമുള്ളവർക്ക് ആസ്വദിച്ച് കാണാനുള്ളതെല്ലാമുണ്ട് Telegram Downlo...

Young & Beautiful (2013)

Image
Young & Beautiful  Genre : Erotic Drama  Language : French  Year : 2013  ഫ്രാൻകോയിസ് ഓസോൺ സംവിധാനം ചെയ്ത ഫ്രഞ്ച് ഇറോട്ടിക്ക് ഡ്രാമ സിനിമയാണിത്.  സൗത്ത് ഫ്രാൻ‌സിൽ കുടുംബവുമൊത്ത്  അവധികാലമാഘോഷിക്കുന്ന ഇസബെല്ലാ അവിടെ വച്ച് പരിചയ പെടുന്ന പയ്യനുമായി ജീവിതത്തിൽ ആദ്യമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നു. ആദ്യത്തെ അനുഭവം വെറും പതിനേഴ് വയസുമാത്രമുള്ള  അവളെ തൃതപ്തി പെടുത്തുന്നില്ല. വീട്ടുകാർ അറിയാതെ പിന്നിട് ഒരു  ലൈംഗീക തൊഴിലാളി ആയി മാറി തുടർന്ന് പല പുരുഷന്മാരുമായി കിടക്കപങ്കിടുന്ന അവളുടെ  ജീവിതമാണ് സിനിമയുടെ കഥ.  പതിനേഴാം വയസിൽ  വെറുമൊരു  കൗതുകമെന്നോണം തോന്നിയ അനുഭവം അവൾ ജീവിതത്തിൽ ഒരു തൊഴിലായി എടുക്കുമ്പോൾ അവളെ ഒരുപാട് സ്നേഹിക്കുന്ന വീട്ടുകാരുടെ അവസ്ഥയും  ഇതിൽ പതിയിരിക്കുന്ന അപകടമോ പരിചയം ഇല്ലാത്തവരോടൊപ്പം ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങളോ അറിയാത്ത ഇസബല്ലയുടെ അവസ്ഥയും ചിത്രം ചർച്ച ചെയുന്നു. സുന്ദരിയായി ഇസബെല്ല ആയി എത്തിയ മറൈൻ വക്കത് മറ്റു നടി നടൻമാർ മികച്ച പ്രകടനം കാഴ്ചവച്ചു. കൗമാരപ്രായത്തിൽ തോന്നുന്ന ലൈംഗതാല്പര്യം ച...

The Plagues of Breslau (2018)

Image
The Plagues of Breslau Genre : Crime Drama Thriller  Language : Polish  Year : 2018 Marek krajewskiയുടെ ക്രൈം നോവൽ ആസ്പദമാക്കി എടുത്ത പോളിഷ്  ക്രൈം ഡ്രാമ ത്രില്ലെർ  സിനിമയാണിത്. പോളണ്ടിലെ വറൊക്ലാ നഗരത്തിൽ പശുവിന്റെ തൊലിയിൽ പൊതിഞ്ഞ രീതിയിൽ ഒരു ശവശരീരം പോലീസിന് ലഭിക്കുന്നു. മൃഗിയവും ക്രൂരവുമായ പീഡനങ്ങൾക്ക് ശേഷം ജീവനോടെ പശുവിന്റെ തൊലിയിൽ ശരീരം പൊതിഞ്ഞു തുന്നി കെട്ടിയതായി പോസ്റ്റ്മോർട്ടം ചെയുമ്പോൾ പോലീസിന് ബോധ്യമാകുന്നു.പോളിഷ് പോലീസ് ഓഫീസറായ ഹെലനെയും ടീമും അനേഷണം ആരംഭിക്കുന്നു എന്നാൽ അടുത്ത അഞ്ചു ദിവസവും  വൈകുന്നേരം കൃത്യം ആറു മണിക്ക് താനെ പലതരം രീതികളിൽ  കൊലപാതങ്ങൾ അരങ്ങേറുന്നതും തുടർന്നുള്ള അനേഷണവുമാണ് ചിത്രം.  ഒന്നര മണിക്കൂർ മാത്രം ധൈർഖ്യമുള്ള ഇ ചിത്രം സീരിയൽ കില്ലർ സിനിമക്ക് ഒരുപരിധിവരെ എങ്കിലും  ആവശ്യമായ സമയം നൽകുന്നില്ല അതിനാൽ ചെറിയ പോരായിമകൾ ഇവിടെയുണ്ട് അതിനൊന്നാണ് കഥാപാത്രങ്ങൾക്ക് കാര്യമായ കഥാപാത്ര വികസനം ഇവിടെയില്ല പകരം ധൈർഖ്യം ഇല്ലാത്തതുകൊണ്ട്  അതിവേഗം പറയുന്ന കഥയും, പോസ്റ്റ്മാർട്ടവും, പൈശാചികമായ കൊലപാത്രങ്ങളും ത്രില്ലിങ്ങായിട്ടുള്ള രംഗ...

How to Download Torrents from Psarips? (2020)

Image
Psrip വെബ്സൈറ്റിൽ നിന്നും സിനിമ സീരീസ് ടോറന്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?   Psarip ഒരു  ടോറന്റ് ഡൗൺലോഡിങ്  വെബ്സൈറ്റ് ആണ് ഓൺലൈൻ, ഡിവിഡി  റിലീസുകളുടെ ഏറ്റവും മികച്ച ക്വാളിറ്റി പ്രിന്റുകൾ കുറഞ്ഞ MBയിൽ റിലീസായ ഉണ്ടനെ ടെലെഗ്രാമിനെ കാളും വേഗത്തിൽ ഇംഗ്ലീഷ് സബ്ടൈറ്റിൽ ഉൾപ്പടെ ഇതിൽ ലഭ്യമാക്കും  മറ്റു വെബ്സൈറ്റുകളിൽ നിന്നും psaripsനെ വ്യത്യസ്ഥമാക്കുന്നത്.  Seeder ഇ വെബ്‌സൈറ്റിൽ നിങ്ങൾ ഏതു ടോറന്റിന്റെ മാഗ്നെറ്റിക് ലിങ്ക് ഷെയർ ചെയ്താലും അതിനെ നേരിട്ട് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഫേസ്ബുക്ക് ഐഡി അല്ലെങ്കിൽ ജിമെയിൽ വച്ചു അക്കൗണ്ട് എടുക്കാൻ പറ്റുന്ന ഇ വെബ്‌സൈറ്റിൽ  3GB വരെ ഉള്ള ലിങ്കുകൾ സൂക്ഷിക്കാനും ആവശ്യമുള്ളപ്പോൾ അത് ഡൗൺലോഡ് ചെയ്യാനും  സാധിക്കും കൂടാതെ സ്റ്റോറേജ് സ്പേസ് ഫ്രീആയി കിട്ടനുള്ള മാർഗവും ഇതിലുണ്ട്.  ടോറന്റ് ഡൗൺലോഡിന് ആവശ്യമായ രണ്ട് വെബ്സൈറ്റ്കൾ അതിന്റെ ലിങ്കും. Psarip : https://psarips.xyz/ Seeder: https://www.seedr.cc/ Psaripsൽ നിന്നും ടോറന്റ് ലിങ്ക് എടുക്കുന്നത് സ്റ്റെപ്പ് ആയി  പറയാം  Step 1 : Psaripsവെബ്‌സൈറ...

Re : Born (2016)

Image
Re : Born  Genre : Action Thriller  Language : Japanese Year : 2016  ജാപ്പനീസ് സംവിധായകനും, ആക്ഷൻ കൊറിയോഗ്രഫറും, ആയോധനകലകളിൽ അതീവ കഴിവുള്ള നടനുമായ റ്റാക് സകാഗുച്ചി പ്രധാനവേഷത്തിൽ എത്തിയ ആക്ഷൻ ത്രില്ലെർ സിനിമയാണിത്.  ജപ്പാനിലെ പട്ടണത്തിൽ ചെറിയൊരു സൂപ്പർമാർകറ്റ്‌ നടത്തുന്ന ആളാണ് ടോഷിറോ.ആയാളും ദത്തുപുത്രി സച്ചിയുമായിട്ടാണ് താമസിക്കുന്നത്. വർഷങ്ങൾക്കു മുൻപ് പട്ടാളത്തിന്റെ  സ്പെഷ്യൽ ഓപ്പറേഷൻ ടീമിൽ അംഗമായിരുന്ന ടോഷിറോയെ സുഹൃത്തുക്കൾ വിളിച്ചിരുന്ന പേരാണ് "Ghost ". ബുദ്ധിയിലും, ശക്തിയിലും വേഗത്തിലും എതിരാളികളെ നിഷ്പ്രയാസം തോൽപിക്കാൻ കഴിവുള്ള അയാൾ അതൊക്കെ ഉപേക്ഷിച്ചു ജീവിക്കുന്നതും പഴയ ശത്രുക്കൾ അയാളെ കിഴ്പെടുത്താനായി എത്തുന്നതും തുടർന്നുള്ള കടുത്ത വയലൻസ് നിറഞ്ഞ കഥയുമാണ് ചിത്രം പറയുന്നത്. സാദാരണ ഒരു ആക്ഷൻ ത്രില്ലെർ സിനിമകളിൽ ഉള്ള ഒരുപാട് തവണ കണ്ട് മറന്ന കഥ തന്നെയാണ് ഇവിടെയും.ചിത്രത്തിന്റെ പ്രധാന ആകർഷണം ഇതിലെ കത്തി കൊണ്ടുള്ള ആക്ഷൻ രംഗങ്ങളാണ് അവയൊക്കെ ബ്രൂട്ടൽ ആയിട്ടാണ് എടുത്തിരിക്കുന്നത്. നായകന്റെ കൈയിൽ വളരെ വേഗത്തിൽ മാറി മാറി വരുന്ന ആയുധങ്ങളും അത് ഉപയോഗിക്കുന്ന രീതിയും അ...

Peaky Blinders (2013 - 2019)

Image
Peaky Blinders  Genre : Period Crime Drama  Season : 01 - 05 Episodes : 01 - 30  Episode Duration : 55 - 65 Minutes  Language : English  Year : 2013 - 2019 പത്തൊൻപതാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ ബിർമിങ്ഹാമിൽ ഉണ്ടായിരുന്ന പിക്കി ബ്ലായിന്റേഴ്സ് എന്ന ക്രിമിനൽ ഗാങ്ങിന്റെ കഥയെ ആസ്പദമാക്കി സ്റ്റീഫൻ നെറ്റ് ഉണ്ടാക്കിയ ഫ്രിക്ഷണൽ പീരീഡ് ഡ്രാമ സീരീസാണിത്. ആറാം സീസൺ 2021 വരുമെന്നാണ് ഡയറക്ടർ പറയുന്നത്  ഒന്നാം ലോകമഹായുദ്ധം അവസാനിച്ചു കുറച്ചു മാസങ്ങൾക്ക് ശേഷം ഇംഗ്ലണ്ടിലെ ഷെൽബി ഫാമിലിയിലെ തോമസ് ഷെൽബിയും അയാളുടെ സഹോദരി സഹോദരന്മാരായ  ഐഡ  ആർതർ, ഫിൻ, ജോൺ ഒപ്പം ഇവരുടെ അമ്മയുടെ സഹോദരി പോളിയും  ചേർന്ന് പീക്കി ബ്ലിൻഡേർസ് എന്ന ചെറിയ ഗാങ് രൂപം കൊള്ളുന്നു.ഓവർ കോട്ടും,  ചുണ്ടിൽ എരിയുന്ന സിഗററ്റും,  തലയിൽ പ്രതേകതരം തൊപ്പി ആ തൊപ്പിയിൽ തയ്ച്ചു വച്ചിരിക്കുന്ന മൂർച്ചയേറിയ ബ്ലായിഡ് അത് ഉപയോഗിച്ച് എതിരാളികളുടെ കണ്ണും മുഖവും മുറിവേൽപ്പിക്കുന്ന അവരെ മറ്റുള്ളവർ ഭയക്കുകയും താമസിക്കാതെ അവരുടെ ശക്തി കൂടി വരുന്നതും തുടർന്നുള്ള സംഭവങ്ങളാണ് സീരീസ്. പീക്കി ബ്ലിൻഡേർസ്നെ നിയന്ത്രിക്...

Brother of the Year (2018)

Image
Brother of the Year  Genre : Drama Romance  Language : Thai Year : 2018 പ്രമുഖ തായ് സിനിമ Bad Genius (2018)ന്റെ നിർമ്മാതാക്കൾ നിർമിച്ച മറ്റൊരു  തായ്സിനിമയാണിത്. ഏഷ്യയിൽ  ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ തായ് സിനിമ കൂടിയാണിത്. സഹോദരങ്ങൾ ആയ ജെയിനും ചണ്ടും ആണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. എല്ലാത്തിലും മിടുക്കിയായ ജെയിനും ഒറ്റ കാര്യം പോലും  നേരെ ചെയ്യാതെ തോന്നിയപോലെ ജിവിക്കുന്ന അവളുടെ മൂത്ത സഹോദരൻ ആണ് ചണ്ട്. മൂത്ത സഹോദരൻ ആയിട്ടും അനുജത്തി ജെയിനാണ് ചണ്ടിന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അതിന്റെ പേരിൽ രണ്ടുപേരും എന്നും പൊരിഞ്ഞ വഴക്കാണ്. വിദേശപഠനം പൂർത്തിയാക്കി നാല് വർഷത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തുന്ന ജെയിൻ കാണുന്നത് കുട്ടികാലത്തേകാളും മടിയനായ ഉത്തരവാദിത്തമില്ലാത്ത മോശമായ അവസ്ഥയിലുള്ള സഹോദരനെയാണ്.നാല് വർഷമായി തോന്നിയ പോലെ ജീവിച്ച ചണ്ട്  അവന്റെ അനിയത്തി വന്നതോടെ പഴയപോലെ ജീവിക്കാൻ പറ്റാതെ ആവുന്നു അതോടെ ഇരുവരും തമ്മിൽ എന്നും വഴക്കുണ്ടാവുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. ചണ്ടിനെ കുറിച്ച് ജെയിന് പറയാനുള്ളതും ജെയിനിനെ കുറിച്ച് ചണ്ടിനു പറയാനുള്ളതും ഇരുവരുടെയ...

The Naked Director (2019)

Image
The Naked Director  Genre : Comedy Drama                 Adult Drama Season : 01  Episode : 01 - 08 Duration : 39 - 45 Minutes Each  Language : Japanese  Year : 2019  Streaming Site : Netflix ജാപ്പനീസ് പോൺ വീഡിയോ സംവിധായകനായ ടോറു മൗർണിഷിയുടെ ജീവിത്തിനെ കുറിച്ച് പറയുന്ന നോവൽ ആസ്പദമാക്കി എടുത്ത ഒരു സെമി ബിയോഗ്രഫിക്കൽ കോമഡി ഡ്രാമയാണിത്.  1980ൽ ജപ്പാനിൽ ഇംഗ്ലീഷ് എൻസൈക്ലോപീഡിയ വിറ്റ് നടന്നിരുന്ന ചെറുപ്പക്കാരനായിരുന്നു  ടോറു. ജോലിയിൽ വിജയിക്കാതെ അയാൾ കമ്പനിയിലെ മറ്റൊരാളോടൊപ്പം ബുക്ക് വിൽക്കുന്നത് പഠിക്കാൻ തീരുമാനിക്കുന്നു.അയാളുടെ കൂടെ നടന്ന് ബുക്ക് വില്പന പഠിക്കുന്ന ടോറു അതിൽ വിജയിക്കുകയും ചെയുന്നു.   പെട്ടെന്നുണ്ടാകുന്ന മറ്റൊരു ജീവിത സാഹചര്യം അയാളെ പോൺ മാസിക വിൽപ്പനക്കാരൻ ആകുകയും കാലക്രമേണ അതിൽ നിന്നും വളർന്ന് പോൺ വീഡിയോ സംവിധായകൻ ആകുന്ന ടോറുന്റെ കഥയാണ് സീരീസ് പറയുന്നത്.  ജപ്പാനിൽ പോൺ മാസിക ലോകത്തേക്ക് എത്തുന്ന ടോറു ബുക്ക് വിൽപ്പനയിലെ അയാളുടെ കഴിവുകൾ പുറത്തെടുത്തു പെട്ടന്ന് വിജയിക്കുന്നു അതോടെ അയാൾ...

The Coma (2019)

Image
The Coma  Genre : Fantasy, Sci-fi  Language : Russian  Year : 2019  റഷ്യൻ സയിൻസ് ഫിക്ഷൻ  ഫാന്റസി സിനിമയാണിത്.  ദുരൂഹമായ അപകടത്തിന് ശേഷം വിക്റ്റർ എഴുന്നേൽക്കുന്നത് മറ്റൊരു ലോകത്താണ് അവിടെ അയാളെ വേട്ടയാടാൻ വരുന്ന വിചിത്ര ജീവികളിൽ നിന്നും കുറച്ചാളുകൾ അയാളെ രക്ഷിക്കുന്നു അവരിൽ നിന്നും അവരും ആയാളും  കോമയിൽ ആശുപത്രിയിൽ ആണെന്നും അങ്ങനെ അവർ ഇ ഫാന്റസി ലോകത്തിൽ എത്തിയതാണെന്നും അയാൾ മനസിലാക്കുന്നു. അവർ ഇപ്പോൾ ഉള്ള ലോകത്തിൽ അവർക്ക് ഓരോരുത്തർക്കും സൂപ്പർ പവർ ഉണ്ടെന്നറിയുന്ന വിക്റ്റർ അയാളുടെ പവർ എന്താണ് എന്ന് മനസിലാക്കുന്നതും തുടർന്നുള്ള നിഗുഢമായ കഥയുമാണ് സിനിമ.  വിക്റ്റർ കണ്ണ് തുറക്കുന്നത്‌ മുതലാണ് സിനിമയുടെ തുടക്കം കഥയിലെ മനോരാജ്യം അതിമനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് അതിനു യോജിക്കുന്ന സംഗീതവും അവിടെ നടക്കുന്ന സംഘടനരംഗങ്ങളും മികച്ചതായിരുന്നു. ചിത്രത്തിന്റെ കഥയിലേക്ക് വന്നാൽ ഹോളിവുഡ് ഫാന്റസി സയൻസ് ഫിക്ഷൻ സിനിമകളെ അതുപോലെ എടുക്കാൻ നോക്കിയെന്ന് പറയാം.മികച്ച വിഷ്വൽ എഫക്ടുകളും, സംഗീതവും, ആക്ഷൻ രംഗങ്ങളും കാരണം മടുപ്പില്ലാതെ ഒരുതവണ കണ്ട് മറക്കാവുന്ന സിനിമയാണിത്  ...

Mr. Robot (2015 -2019)

Image
Mr Robot  Genre : Drama Thriller  Season : 01 - 04 Episodes : 45  Duration : 40 - 65 Minutes  Language : English  Year : 2015 - 2019  Streaming Site : Amazon Prime Video  സാം ഇസ്മയിൽ കഥയെഴുതി സംവിധാനം ചെയ്ത അമേരിക്കൻ  ഡ്രാമ ത്രില്ലെർ സീരീസാണിത്.  ന്യൂയോർക്കിലെ സൈബർ സെക്യൂരിറ്റി കമ്പനിയായ ഓൾ സേഫിലെ സൈബർ സെക്യൂരിറ്റി എൻജിനിയറാണ് എലിയറ്റ് ആൽഡർസൺ. സോഷ്യൽ ആൻസയിറ്റിയും ഡിപ്രെഷനും അലട്ടുന്ന എലിയറ്റ് അയാളുമായി സൗഹൃദമുള്ള എല്ലാരേയും ഹാക്ക് ചെയുകയും അവരെ കുറിച്ച് കൂടുതൽ മനസിലാക്കുകയും ചെയുന്നു. അയാൾ എഫ് സൊസൈറ്റി എന്ന ഹാക്കർമാരുടെ ടീമിൽ ചേരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സീരീസ്.  എലിയറ്റ് ആൽഡർസൺന്റെ മാനസിക പ്രശ്നങ്ങളും അയാളുടെ ഹാക്ക് ചെയ്യാനുള്ള കഴിവുമൊക്കെ കാണിച്ചു കൊണ്ടാണ് സീരീസ് തുടങ്ങുന്നത്. ആവശ്യമായ കഥാപാത്രങ്ങൾ അവരിൽ കൂടുതൽ പ്രാധാന്യമുള്ളവർക്ക് മാത്രമാണ് കഥാപാത്ര വ്യക്തിത്വവികസനം കൊടുത്തിട്ടുള്ളത്. ഹാക്കിങ് ആണിവിടെ പ്രധാനവിഷയം എങ്കിലും ഏലിയറ്റ് നമ്മളോടൊപ്പം അയാളുടെ ജീവിതം കാണിക്കുന്ന രീതിയിലാണ് കഥപറയുന്നത്. കൂടുതൽ ഡ്രാമയും കഥയിൽ അവശ്യസമയത് ...

Dead To Me (2019 -2020)

Image
Dead To Me  Genre : Dark/Comedy  Season : 01 - 02 Episode : 1 - 20 Duration : 26-33 Minutes  Language : English  Year : 2019 - 2020 വിധവകളായ ജെൻനും ജൂഡിയും   വിധവകൾക്ക് മാനസികമായ സപ്പോർട്ട് കൊടിക്കാനായിട്ടുള്ള സപ്പോർട്ട് ഗ്രൂപ്പിൽ വച്ചാണ് കണ്ടുമുട്ടുന്നത്.രാത്രി റോഡിലൂടെ നടന്നു പോകുകയിരുന്ന ജെൻന്റെ ഭർത്താവിനെ ഒരു കാർ ഇടിക്കുകയും അയാളെ ഹോസ്പിറ്റലിൽ പോലും എത്തിക്കാതെ ഇടിച്ചിട്ടവർ രക്ഷപെടുന്നു.ഭർത്താവിനെ ഇടിച്ചിട്ടവരെ പിടികൂടാൻ പൊലീസിന് സാധിക്കുന്നില്ല.അത്തരമൊരവസ്ഥയിൽ അവളുടെ ദുഃഖം മനസിലാക്കുന്ന ജൂഡിയുമായി ജെൻ കൂടുതൽ അടുക്കുന്നു.അങനെ ഒരു വീട്ടിൽ ഒരുമിച്ചവർ താമസിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സീരിസിൽ ഉള്ളത്. ജെൻ - ജൂഡി ഇവർക്കിടയിൽ ഉള്ള രഹസ്യങ്ങൾ അവർ പരസ്പരം അറിയുന്നതും അതിനെ തുടർന്ന് ഇവർ തമ്മിൽ ഒരുപാടു പ്രശ്നങ്ങൾ ഉണ്ടാകുന്നതും ചേർന്ന സംഭവങ്ങളാണ്  ഒന്നാം സീസൺ ഇവർ പിന്നിട് സൃഹൃത്തുക്കൾ ആകുന്നതും ഇരുവരും ഒരുമിച്ചു പ്രവർത്തിക്കുന്നതുമാണ് രണ്ടാം സീസൺ.ആദ്യ സീസണിലെകാളും നന്നായി ത്രില്ല് അടിപികുന്നതാണ് രണ്ടാം സീസൺ  ഡാർക്ക് കോമഡി ഫാമിലി ഡ്രാമയൊക്കെ നന്നായ...

Westworld (2016 - 2020)

Image
Westworld  Genre : Sci Fi, Drama Season : 01 - 03  Episodes : 28  Duration : 57 - 91 Minutes  Language : English  Year : 2016 - 2020  ജോനാഥൻ നൊളാനും ഭാര്യ ലിസ ജോയിയും 1973ൽ ഇറങ്ങിയ വെസ്റ്റ് വേൾഡ് എന്ന സിനിമയെയും അതിന്റെ സീക്വൽ ആയ ഫ്യൂച്ചർവേൾഡ് സിനിമയെയും അസ്പമാക്കി കഥയെഴുതി സംവിധാനം ചെയ്ത അമേരിക്കൻ സയൻസ് ഫിക്ഷൻ ഡ്രാമ ടീവി സീരീസാണിത്.  ഡെലോസ് കമ്പനിയുടെ വെസ്റ്റ് വേൾഡ് എന്ന തീം പാർക്കിലാണ്  കഥ നടക്കുന്നത്. അമേരിക്കൻ ഓൾഡ് വെസ്റ്റ് രീതിയിൽ ഉള്ള തീം പാർക്കിൽ മനുഷ്യനെ പോലെ ഇരിക്കുന്ന റോബോട്ടുകൾ ആണുള്ളത്.ഓരോ സ്ഥലത്തിനും അവിടുത്തെ റോബോട്ടുകൾക്കും അവരുടേതായ ജീവിതമുണ്ട് അതിലേക്ക് അല്ലെങ്കിൽ ആ പാർക്കിലേക്ക് നമ്മൾ മനുഷ്യർക്ക് പോകാം അവരെ എന്ത് വേണോ ചെയാം കൊല്ലാം, പീഡിപ്പിക്കാം, നമ്മുടെ സുഖത്തിനായി അവരെ ഉപയോഗിക്കാം അവരുടെ ജീവിതകഥയുടെ ഭാഗമാവാം.അവിടെയുള്ള ഹോസ്റ്റ് അല്ലെങ്കിൽ റോബോട്ടുകൾക്ക് നമ്മളെയൊന്നും ചെയ്യാനാവില്ല. ഓരോതവണവും അവരെ ലാബിൽ കൊണ്ടുപോയി പുതിയൊരു കഥ നൽകി വീണ്ടും പാർക്കിലേക്ക് വിടുകയാണ് ചെയുക.വെസ്റ്റ് വേൾഡ് എന്ന പാർക്കും അവിടേക്ക് വരുന്ന മനുഷ്യരുടെ കഥയ...

Bad Education (2019)

Image
Bad Education  Genre : Drama  Language : English  Year : 2019  റോബർട്ട്  കോൽകർ യഥാർത്ഥ സംഭവങ്ങളെ കുറിച്ചെഴുതിയ  ന്യൂയോർക്ക് മാഗസിൻ ആർട്ടിക്കിൾ  " The Bad Superintendent"  ആസ്പദമാക്കി എടുത്ത അമേരിക്കൻ ഡ്രാമ  സിനിമയാണിത്.  ലോങ്ങ് ഐലൻഡ് ലെ എല്ലാരും ബഹുമാനിക്കുന്ന സ്കൂൾ സുപ്രീണ്ട് ആണ് ഫ്രാങ്ക് ടാസോൺ.റോസ്ലിൻ ഹൈസ്കൂളിനെ ഒന്നാം സ്ഥാനത് എത്തിക്കാനായി ശ്രമിക്കുന്ന അദ്ദേഹത്തിനെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രിയമാണ്.അയാളുടെ സ്കൂളിലെ അസിസ്റ്റന്റ് സ്കൂളിന്റെ ഫണ്ട് വീട്ടിലെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതിന് പിടിക്കപ്പെടുന്നു അവരെ അതിൽ നിന്നും രക്ഷിക്കാനായി ഫ്രാങ്ക് ശ്രമിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. സ്കൂളിലും നാട്ടിലും പ്രശസ്തനായ എല്ലാരും ബഹുമാനിക്കുന്ന ഫ്രാങ്ക് അയാളുടെ സ്കൂളിൽ ഉണ്ടാകുന്ന അഴിമതി മറച്ചു വയ്ക്കാനും അതുവഴി സ്കൂളിനെയും സഹപ്രവർത്തകയെയും  രക്ഷികാൻ ശ്രമിക്കുന്നു. ഫ്രാങ്ക് ആയി ഹ്യൂഗ് ജാക്ക്മാൻ എത്തുന്നു.  ചെറിയൊരു അനേഷണവും ഡ്രാമയും മിസ്ട്രിയും നിറഞ്ഞ കഥയാണിത്. ഹ്യൂഗ്ന്ന്റെ മികച്ച പ്രകടനവും അതോടൊപ്പം മാറ്റുകഥാപാത...

My Way (2011)

Image
My Way  Genre : Action War  Language : Korean, Japanese Year : 2011 റഷ്യൻ ആർമി, അമേരിക്കൻ ആർമി, ജാപ്പനീസ് ആർമി ഇതിലെല്ലാം പട്ടാളക്കാരനായി പ്രവർത്തിക്കേണ്ടി വരുന്ന കൊറിയൻ പൗരൻ യാങ്ന്റെ ജീവിത കഥയെ ആസ്പദമാക്കി എടുത്ത വാർ ആക്ഷൻ ത്രില്ലെർ സിനിമയാണിത്.കൊറിയയിലെ നിർമാണചിലവേറിയ സിനിമകളിൽ ഒന്നായിരുന്നിട്ടും  ഹോളിവുഡ് സിനിമ Mission Impossible-Ghost Protocol നിന്നും കടുത്ത മത്സരം നേരിടുകയും ബോക്സ് ഓഫീസിൽ ഫ്ലോപ്പ് ആവുകയും ചെയ്തു.  1928 ലെ സൗത്ത് കൊറിയയുടെ തലസ്ഥാനമായ ഗ്യോങ് അവിടെ  ജപ്പാന്റെ കിഴിലുള്ള കൊറിയൻ പ്രദേശം അവിടെയുള്ള  ജപ്പാൻകാരുടെ ഹാസെഗാവേ കുടുംബത്തിന്റെ കൃഷി കാര്യങ്ങൾ നോക്കി നടത്തുന്ന കൊറിയകാരന്റെ മകനാണ് ജുൻ-ശിക്. കുട്ടികാലം മുതലേ ഹാസെഗാവേ കുടുംബത്തിലെ കുട്ടി ആയ തസ്‌തുവോയും ജൂന്നും തമ്മിൽ  ഓട്ടം മത്സരങ്ങൾ നടക്കാറുണ്ട്.ജപ്പാന് വേണ്ടി തസ്‌തുവോയും കൊറിയക്ക് വേണ്ടി ജുനും തമ്മിൽ വലിയ മത്സരങ്ങൾ നടക്കുകയും അവർ തമ്മിൽ ഉള്ള ബന്ധം വഷളാവുകയും ചെയ്യന്നു. ഹാസെഗാവേ ഫാമിലിയെ കൊറിയൻ സ്വന്ത്രസമര സേനാനികൾ അക്രമിക്കുന്നതോടെ  അവരുടെ കുടുംബങ്ങൾ തമ്മിൽ വഴക്കാവുന്നു.ആക്രമണ...

Popular posts from this blog

Borders of Love (2022)

Kalikot (2022)

Fidelity (2019)