28 Years Later (2025)

Image
28 Years Later Language : English  Genre : Horror Thriller  Year : 2025  ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ. ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ  ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ...

Holy Spider (2022)

Holy Spider 

Genre : Crime Thriller 

Language - Persian 

Year - 2022

2000-2001 കാലഘട്ടത്തിൽ ഇറാനിലെ മാഷാഹദ് എന്നാ പട്ടണത്തിൽ നടന്ന സീരിയൽ കൊലപാതങ്ങളുടെ യഥാർത്ഥ കഥയെ ആസ്പദമാക്കി എടുത്ത പെർഷ്യൻ ക്രൈം ത്രില്ലെർ സിനിമയാണ് ഹോളി സ്‌പൈഡർ എന്ന ഇ സിനിമ. 

ഇറാനിലെ ഹോളി സിറ്റി എന്നു അറിയപ്പെടുന്ന ഷിയ ഇസ്ലാമിലെ ഏട്ടമത്തെ ഇമാം ആയിരുന്ന അലി -ആൽ- റിദ യുടെ ഖബറിടം സ്ഥിതി ചെയുന്ന വലിയ പള്ളിയും പ്രധാന ടൂറിസ്റ്റ് സ്പോട് കൂടിയാണ് മാഷാദ് എന്ന സുന്ദര നഗരം. മാഷാദ് നഗരത്തിന്റെ രാത്രിയാമങ്ങളിൽ ഒരു നേരത്തെ ആഹാരത്തിനായി ധാരാളം സ്ത്രീകൾ വേശ്യാവിർത്തി ചെയുന്നുണ്ട്. പെട്ടനൊരു ദിവസം മുതൽ അവരിൽ ഓരോ സ്ത്രീകളും കൊല്ലപ്പെടുന്നു ആരാണ് കൊലയാളി എന്ന് കണ്ടെത്താനായി ഒരു പത്ര
പ്രവർത്തകയുടെയും പോലീസിന്റെയും അനേഷണവുമൊക്കെയാണ് സിനിമയുടെ കഥ.

ഇറാനിൽ സ്ത്രീകൾക്ക് മുകളിൽ നിലനിൽക്കുന്ന മതപരയമായ തടസങ്ങളും 
മതപരമായ കാര്യങ്ങൾ കൊണ്ട് മാത്രം താൻ ചെയുന്നത് ദൈവത്തിന്റെ നിർദേശമാണ് അതിൽ തെറ്റില്ല എന്നും എന്നെകിലും ഒരിക്കൽ പിടിക്കപെട്ടാൽ തന്നെ ദൈവം രക്ഷിക്കും എന്ന് വിചാരിക്കുന്ന ഒരു സീരിയൽ കില്ലർ ഒരു വശത്തും. മരിക്കുന്നത് വേശ്യകൾ ആയത് കൊണ്ട് അവരുടെ ജീവന് വിലയില്ല എന്ന് കരുതുന്ന ഭരണകുടവും അതുപോലെ ജീവിക്കാൻ വകയില്ലാതെ തന്റെ മകൾ കാശ് ഉണ്ടാക്കാനായി തെരുവിൽ ഇ ജോലി ചെയുന്നത് പുറത്തു അറിഞ്ഞാൽ ഉള്ള നാണക്കേട് ഭയന്ന് ജീവിക്കുന്ന ഒരു വലിയ സമൂഹവും കില്ലർ ചെയുന്നത് ശെരി എന്നും അയാളെ സപ്പോർട്ട് ചെയുന്ന ആളുകൾക്കു ഇടയിലേക്ക് എത്തി മരിച്ച പെൺകുട്ടികൾക്ക് നീതി വാങ്ങി കൊടുക്കുന്ന ഒരു പത്ര പ്രവർത്തകയുടെ ധിരമായ കഥയൊക്കെയാണ് ഇ വളരെ മികച്ച സിനിമയിൽ ഉള്ളത്. യഥാർത്ഥ സംഭവത്തിനെ ആസ്പദമാക്കി എടുത്ത ഇ സിനിമയിൽ ഓരോ നടി നടന്മാരും അവർക്ക് ലഭിച്ച കഥാപത്രം നന്നായിട്ട് ചെയ്തപ്പോൾ വളരെ ത്രില്ലിങ് ആയിട്ടുള്ള മികച്ച ഒരു ക്രൈം ത്രില്ലെർ സിനിമായിട്ട് ഇത് മാറി 
എന്ന് തീർച്ചയായും പറയാം അതുകൊണ്ട് എല്ലാപേർക്കും ഇ സിനിമ ആസ്വദിച്ച കാണാവുന്നതാണ്.



Comments

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)