28 Years Later (2025)

Image
28 Years Later Language : English  Genre : Horror Thriller  Year : 2025  ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ. ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ  ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ...

Rebel Ridge (2024)

Rebel Ridge

Genre : Action Crime Thriller 

Language : English 

Year : 2024 

Aaron Pierre നായകൻ ആയ അമേരിക്കൻ ക്രൈം ആക്ഷൻ ത്രില്ലെർ സിനിമയാണിത്.

അമേരിക്കൻ പട്ടാളത്തിൽ ജോലി ചെയ്തിരുന്ന സമയത്ത് കിട്ടിയ റിട്ടയർമെന്റ് ബനിഫിറ്റ് തുകയിൽ നിന്നും കുറച്ചെടുത്തു ജയിലിൽ കിടക്കുന്ന സ്വന്തം സഹോദരനെ ജ്യാമത്തിൽ എടുക്കാനും അതിന്റെ ബാക്കി തുക ഉപയോഗിച്ച് ഒരു പിക് അപ്പ് ട്രക്ക് വാങ്ങി പിന്നങ്ങോട്ട് നല്ലൊരു ജീവിതം ലക്ഷ്യം വച്ച് യാത്ര ചെയുന്ന ടെറി യുടെ കയ്യിലിലുള്ള പൈസ മുഴുവൻ ഒരു പ്രതേക സാഹചര്യത്തിൽ നഷ്ടമാവുകയും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.

അമേരിക്കൻ പട്ടാളക്കാരൻ ആയിരുന്ന ഒരാൾ ആയാൾ ഒരു തെറ്റും ചെയ്യാതെ നേരായ വഴിയിൽ മാത്രം സാമ്പാദിച്ച പണം നഷ്ടപെടുമ്പോൾ തീർച്ചയായും മറ്റുള്ളവരെ പോലെ പോയ പണം പോട്ടെ എന്നു കരുത്താതെ അത് വിടെടുക്കാൻ ആയിട്ട് അയാൾ എന്തും ചെയ്യും അത് നീ മൊത്തം നിയമവും പോലീസും അയാൾക്ക് എതിരായിരുന്നാലും. ആക്ഷൻ ക്രൈം ത്രില്ലെർ സിനിമകളിൽ സ്ഥിരം കാണുന്ന സാധാരണക്കാരൻ vs നിയവും പോലീസമാണിതിലെ കഥ എങ്കിലും എപ്പോളും എന്തും സംഭവിക്കാം എന്ന നിലയിലാണ് ഈ സിനിമ മുപോട്ട് പോകുന്നത് ത്രില്ലെർ എന്ന രീതിയിൽ നല്ല രോമാഞ്ചാം രംഗങ്ങൾ സിനിമയിൽ നിറയെ ഉണ്ട് എന്നാൽ അവയൊന്നും ഒരു സങ്കടന രംഗത്തിലേക്ക് എത്താതെ നോക്കുന്ന കുറച്ചു നിയമങ്ങൾ ഒകെ ഉള്ള ഒരാളാണ് നമ്മുടെ നായകൻ. ഈ തിരക്കഥ വച്ചിട്ട് നിഷ്പ്രയാസം ഒരു മികച്ച ഹെവി ആക്ഷൻ ത്രില്ലെർ എടുത്തിരുന്നേൽ എല്ലാ സിനിമയെയും പോലെ ഇതുമൊരു ക്ലിഷേ ആയേനെ അതുകൊണ്ട് വ്യത്യസ്തമയ ഒരു മികച്ച ക്രൈം ത്രില്ലെർ സിനിമയാണിത് തീർച്ചയായും കാണുക.


Comments

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)