Mosul (2019)
- Get link
- X
- Other Apps
Mosul
Genre : War Action
Languge : Arabic, English
Year : 2019
ISISന്റെ പിടിയിൽ അമർന്ന ഇറാക്കിലെ വലിയ സിറ്റി ആയ Mosul നെ മോചിപ്പിക്കാൻ ഇറാക്കി സൈന്യവും മറ്റു സംഖ്യങ്ങളുമായി നടത്തിയ Battle of Mosul നെ ആസ്പദമാക്കി എടുത്ത അറബിക്ക് അമേരിക്കൻ സിനിമയാണിത്. രണ്ടാം ലോക മഹായുദ്ധതിനു ശേഷം ഒരു നഗരത്തിൽ നടന്ന ഏറ്റവും വലിയ യുദ്ധത്തിൽ ഒരെണ്ണമാണ് Battle of Mosul.
ഇറാക്കി പോലീസ് ISIS തീവ്രവാദികൾ ക്ക് മയക്കമരുന്ന് കൊടുക്കുന്ന സംഘങ്ങളെ അറസ്റ്റ് ചെയ്യുന്നതും തുടർന്നു അവിടേക്ക് മറ്റൊരു സംഘം തീവ്രവാദികൾ അവരുടെ ആളുകളെ മോചിപ്പിക്കാൻ വരുന്നതും ഇറാക്കി പോലീസിനെ സഹായിക്കാനായി മറ്റൊരു ടീം അവിടെ എത്തുന്നത് തുടർന്നുള്ള കടുത്ത യുദ്ധവും കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്.
ഇറാഖിൽ മോസുൾ നഗരത്തിൽ ISISനെതിരെ തിരിച്ചടി തുടങ്ങുന്ന യുദ്ധത്തിൽ പല തരത്തിലുള്ള ആളുകൾ ഉണ്ട് കുറെ പേര് അവരുടെ കുടുംബത്തിനെ ഇല്ലാതാക്കിയ തീവ്രവാദികളോട് പകരം വിട്ടാനായി ടീമിൽ ചേരുന്നു കുറച്ചു പേര് ഇറാക്കി പോലീസിൽ നിന്നും ഈ ടീമിലേക്ക് വരുന്നു. ഒരുകാലത്ത് മനോഹരമായ മോസുൾ നഗരത്തിന്റെ അവിടെ ജീവിക്കുന്ന മനുഷ്യരുടെ ഇപ്പോഴത്തെ അവസ്ഥയും ദുരിതവുമൊക്കെ കാണിച്ചു കൊണ്ടാണ് സിനിമയുടെ കഥ മുൻപോട്ട് പോകുന്നത് ഇടക്കിടെ യഥാർത്ഥ യുദ്ധ രംഗങ്ങളെ അനുസ്മരിക്കുന്ന വിധം ചിത്രീകരിച്ച ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ മൊത്തത്തിൽ വളരെ റിയാലിസ്റ്റിക് വാർ ആക്ഷൻ സിനിമ എന്ന രീതിയിൽ നോക്കിയാൽ നന്നായി ആസ്വദിക്കാൻ കഴിയുന്ന ഒരെണം മായിട്ട് ഈ സിനിമ മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം സിനിമകൾ ഇഷ്ടപെടുന്നവർക്ക് തീർച്ചയായും കാണാവുന്നതാണ്.
- Get link
- X
- Other Apps
Comments
Post a Comment