A Quiet Place Day One (2024)
- Get link
- X
- Other Apps
A Quiet Place: Day One
Genre : Horror/Sci-fi
Language : English
Year : 2024
A Quiet Place ഫിലിം സീരിസിലെ പ്രക്വൽ & സിക്വൽ എന്ന രീതിയിൽ അവതരിപ്പിച്ചിട്ടുള്ള അമേരിക്കൻ അപ്പോക്കലിപ്സ് ഹോറർ സിനിമയാണിത്.
A Quiet Place ഫിലിം സീരിസിൽ ആദ്യ സിനിമയായ A Quiet Place(2018) കാണിക്കുന്ന സംഭവങ്ങൾക്ക് മുൻപേ നടക്കുന്ന അതെ രീതിയിൽ ഉള്ള സംഭവങ്ങൾ ആണ് ഇവിടെയും ഉള്ളത്. ന്യൂയോർക് സിറ്റിയിൽ ആക്രമണം നടക്കുന്നതും അവിടെ ജീവിക്കുന്ന സമിറാ എന്ന യുവതിക്ക് അവളുടെ ക്യാൻസർ രോഗത്തെ നേരിടുന്നതിനു ഒപ്പം സിറ്റിയിൽ വലിയൊരു അക്രമണം നടക്കുന്നതും തുടർന്നുള്ള പേടിപ്പിക്കുന്ന കഥയുമൊക്കെ അടങ്ങിയതാണ് ഈ സിനിമ.
A Quiet Place Part II യിലെ ഒരു കഥാപാത്രം കൂടെ ഈ സിനിമയിലും വരുന്നുണ്ട്. ആ സിനിമയിൽ കാണിക്കുന്നത് പല കാര്യങ്ങൾക്കും ഈ സിനിമ ചെറുതായി നമ്മുക് ഒരു വിവരണം തരുന്നുണ്ട്. ഇ സിനിമയിലേക്ക് വന്നാൽ ന്യൂയോർക്ക് നഗരത്തിൽ അക്രമണം ഉണ്ടാകുമ്പോൾ അവിടെ നിന്നും രക്ഷപെടനായി രണ്ടുപേർ ചേർന്നു നടത്തുന്ന ശ്രമവും അതിന്റെ ഇമോഷണൽ ഹൊറർ ത്രില്ലിങ് രംഗങ്ങളൊക്കെ അടങ്ങിയത് ആണ് ഇ സിനിമ. ആദ്യ രണ്ട് സിനിമകളെ പോലെ ഇ സിനിമയും ബോക്സ്ഓഫീസിൽ വിജയം നേടിയതാണ്.എന്നിരുന്നാലും ആദ്യ രണ്ട് സിനിമകളെ പോലെ ഇ സിനിമയിൽ കാര്യമായ ഒരു കഥയില്ല നടക്കുന്ന കാര്യങ്ങൾക്ക് കൂടുതൽ വിവരണം കൊടുക്കത്തിട്ടില്ല എന്ന് മാത്രമല്ല പ്രേക്ഷകന് ടെൻസ്ഷൻ ത്രില്ല് ഉണ്ടാക്കി സിനിമ കാണിക്കാൻ പ്രേരിപ്പിക്കുന്ന പലതും ഇതിൽ ഇല്ല എന്നത് വലിയ പോരായിമ ആണ്. മൊത്തത്തിൽ ആദ്യ രണ്ട് ഭാഗവും കണ്ടവർക്ക് ഒരു തവണ കാണാവുന്നതാണ്.
- Get link
- X
- Other Apps
Comments
Post a Comment