Furiosa: A Mad Max Saga (2024)
- Get link
- X
- Other Apps
Furiosa: A Mad Max Saga
Genre : Post Apocalyptic Action
Language : English
Year : 2024
ജോർജ് മില്ലെർ ക്രീയേറ്റ് ചെയ്ത ഓസ്ട്രേലിയ മീഡിയ ഫിലിം ഫ്രഞ്ചസി സീരിസിലെ അഞ്ചാമത്തെ സിനിമയാണിത് Mad Max Fury Road (2015) സിനിമയുടെ പ്രക്വൽ ആയും സ്പിൻ ഓഫ് ആയിട്ടും എടുത്തിട്ടുള്ള ഈ സിനിമയിൽ Mad Max ഇല്ലാതെ സീരിസിലെ മറ്റൊരു കഥാപാത്രം Furiosa യെ കേന്ദ്രികരിച്ചു എടുത്തിരിക്കുന്ന ആദ്യ സിനിമ കൂടിയാണിത്.
Mad Max സിനിമയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്നു Mad Max Fury Road(2015). Furiosa ബോക്സ് ഓഫീസ് വിജയം അനുസരിച്ചു മില്ലെർ പ്ലാൻ ചെയുന്ന അടുത്ത Mad Max സിനിമ ആയിരുന്നു "Mad Max: The Wasteland " എന്നാ Mad Max (Tom Hardy)പ്രധാന കഥാപാത്രം ആയി വരുന്ന ഈ സിനിമയുടെ സാധ്യകളും കൂടാതെ സിനിമ പ്രേമികൾക്ക് യഥാർത്ഥ max ന്റെ സിനിമ കൂടെ ഇനി കാണാൻ കഴിയില്ല എന്നൊക്കെയാണ് Furiosa യുടെ ബോക്സ് ഓഫീസ് കളക്ഷൻ സൂചിപ്പിക്കുന്നത്.
Mad Max Fury Road (2015) ഇല്ലെ കഥ നടക്കുന്നതിന് 15- 20 വർഷങ്ങൾക്ക് മുൻപേ ആണ് ഈ സിനിമയുടെ കഥ നടക്കുന്നത് റേഡിയോആക്റ്റീവ് വേസ്റ്റ് ലാൻഡ് ആയി മാറിയ ഓസ്ട്രൈലിയ അവിടെ നിറയെ കൃഷിയും വെള്ളവും ഒകെ ഉള്ള ഗ്രീൻ പ്ലെയ്സ് എന്ന് വിളിക്കുന്ന സ്ഥലതുള്ള കുഞ്ഞ് ഫ്യൂറിയോസയെ റൈഡർസ് തട്ടി കൊണ്ട് പോകുന്നതും തുടർന്ന് മറ്റുളവർക്ക് ഈ സ്ഥലം എവിടെ ആണ് എന്ന് ഒരിക്കലും പറയാതെ ആ കൂട്ടി അവർക്കിടയിൽ ജീവിക്കുന്നതൊക്കെയാണ് സിനിമയുടെ കഥ.
2015 ലെ സിനിമയിലെ പലരും പ്രധാന കഥാപാത്രങ്ങളായി ഇതിലും ഉണ്ട് ഒരു ഇമോഷണൽ റിവേഞ്ജ് ആക്ഷൻ ത്രില്ലെർ രീതിയിൽ പോകുന്നത് സിനിമ അതി ഗംഭിരമായ വിശ്വൽസ് ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ്. അന്ന യുടെ ഫ്യൂരിസ പിന്നെ ക്രിസ് ന്റെ ഡെമെന്റാസ് കൂടാതെ ഫ്യൂറി റോഡിൽ തന്നെ ഇമോർട്ടൽ ജോ എന്നിങ്ങനെ പഴയതും പുതിയതും ആയ നല്ല കഥാപാത്രങ്ങൾ കൊണ്ട് സമ്പനം ആണ് ഈ സിനിമ. മൊത്തത്തിൽ ആദ്യ ഭാഗം പോലെ ആസ്വദിച്ചു കാണാവുന്ന സിനിമ ആണിത്. എന്നിരുന്നാലും ആരും ആവേശ്യപെടാത്ത ഈ ഒരു പ്രക്വൽ
നെകാളും അല്ലെങ്കിൽ സ്പിൻ ഓഫ് നിർമിക്കുന്നതിനെകാളും വളരെ നന്നായിരുന്നു Mad Max: The Wasteland സിനിമ എടുക്കുന്നത് എന്ന് ചിലപ്പോൾ സിനിമ കണ്ട് കഴിയുമ്പോൾ നിങ്ങൾക് തോന്നും.
- Get link
- X
- Other Apps
Comments
Post a Comment