Emily The Criminal (2022)
- Get link
- X
- Other Apps
Emily the Criminal
Genre : Crime Thriller
Language : English
Year : 2022
ജോൺ പട്ടൺ ഫോർഡ് ആദ്യമായി സംവിധാനം ചെയ്ത അമേരിക്കൻ ക്രൈം ത്രില്ലെർ സിനിമയാണിത്.
ലോസ് അയ്ഞ്ചൽസിൽ താമസിക്കുന്ന റൂമിന്റെ വാടക പോലും കൊടുക്കാൻ ഇല്ലാതെ കടബാധ്യതയും നല്ലൊരു ജോലി പോലും ഇല്ലാതെ വളരെ കഷ്ടപ്പെട്ട് ഓരോ ദിവസവും ചിലവിനായി കാശ് ഉണ്ടാകാൻ കഷ്ടപ്പെടുന്ന ആളാണ് ചിത്രത്തിലെ പ്രധാന കഥപാത്രമായ എമിലി ബെനറ്റോ. സ്വയം നിലനില്പിനായി എന്തും ചെയ്യാൻ മടിക്കാത്ത ആളായി മാറുന്ന അവൾക്ക് പെട്ടന്നു പണകാരി ആവനായി ഒരു ജോലി കിട്ടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ഈ സിനിമ.
ഒരു മണിക്കൂറിൽ ഇരുന്നൂർ ഡോളർ ഉണ്ടാക്കാം എന്ന പരസ്യം കണ്ട് ജോലിക്ക് കേറുന്ന എമിലി ആദ്യമൊക്കെ ജോലി ചെയുന്നു. പിന്നീട് വലിയ ജോലികൾ ഏറ്റെടുക്കുകയും അതിൽ മികച്ച ഒരാൾ ആയി മാറുന്നത് ഒക്കെയാണ് കഥ.ജോലി പെട്ടന് പൈസ ഉണ്ടാകുക എന്നത് ആയത് കൊണ്ട് അവൾ അതിൽ അപകടങ്ങൾ കാര്യമായ പ്രാധാന്യം കൊടുക്കുന്നില്ല ഇത്തരം രീതിയിൽ പോകുന്ന ഒരു ക്രൈം ത്രില്ലെർ സിനിമയാണിത്. അഭിനയിച്ച എല്ലാരും അവരുടെ റോൾ ഭംഗിയാക്കിയപ്പോൾ കുറഞ്ഞ സമയത്തിനുള്ളിൽ കണ്ട് തീർക്കാൻ പറ്റുന്ന ആവശ്യത്തിന് ത്രില്ല് ഒകെ ഉള്ള കാണുന്നവർക് ആസ്വദിക്കാൻ ഉള്ളതൊക്കെ തരുന്ന ഒരു ക്രൈം ത്രില്ലെർ സിനിമയാണിത്.
- Get link
- X
- Other Apps
Comments
Post a Comment