Posts

Showing posts from June, 2024

Blessed Virgin (2021)

Image
Blessed Virgin  Genre : Psychological Drama  Language : French  Year : 2021  Immodest Acts : The Life of a Lesbian  Nun in Renaissance Italy എന്ന  ബുക്കിനെ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് സൈക്കോളജിക്കൽ ഡ്രാമ സിനിമയാണിത്. പതിഴാം നൂറ്റാണ്ടിൽ ഇറ്റയിലെ ഒരു ക്രിസ്ത്യൻ മഠത്തിൽ സിസ്റ്റർ ആവാനായി ബെനഡീറ്റ എന്ന കൂട്ടി എത്തുന്നതും പിന്നിട് വലുതായതിന് ശേഷം അവളിൽ ചില അത്ഭുത ശക്തികൾ ഉണ്ടാവുന്നതും അവൾക് കൂട്ടായി കിട്ടിയ മറ്റൊരു സിസ്റ്ററുമായിട്ടുള്ള അവിഹിത ബന്ധവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇ സിനിമ. പ്രധാന സിസ്റ്റർന്റെ നേതൃത്വത്തിൽ പോയ്കൊണ്ടിരിക്കുന്ന മഠത്തിൽ പെട്ടനാണ് ഒരു ദിവസം നമ്മുടെ നായികയ്ക്ക് പല രീതിയിൽ ഉള്ള  അത്ഭുത കഴിവുകൾ ഉണ്ടാവുന്നത് ആദ്യമൊക്കെ മഠത്തിൽ ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പിന്നീട് അവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവർക്ക് അവർക്ക് അവളെ എതിർക്കാനായി കിട്ടുന്ന കാര്യമാണ് അവളും മറ്റൊരു സിസ്റ്ററും ആയിട്ടുള്ള അവിഹിതം. കുഞ്ഞു ബെനെഡീറ്റയുടെ കുട്ടികാലം കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീട് അവൾ വലുതാവുന്നതും അവളിലെ ലൈംഗിക താല്പര്യങ്ങൾ ...

Exploits of a young don juan (1986)

Image
Exploits of a Young Don Juan Genre : Erotic Comedy Drama  Language : French - Italian  Year : 1986 Les Exploits d'un jeune Don Juan എന്ന ഫ്രഞ്ച് ഇറ്റാലിയൻ നോവലിനെ ആസ്പദമാക്കി എടുത്ത ഇറോട്ടിക് ഡ്രാമ സിനിമയാണിത്. ബോർഡിങ്‌ സ്കൂളിൽ പഠിക്കുന്ന റോജർ എന്ന പതിനാറു വയസുള്ള പയ്യൻ അവന്റെ കൊട്ടാരം പോലത്തെ വലിയ വീട്ടിലേക്ക് എത്തുകയാണ്. അതീവ സുന്ദരികൾ ആയ ബന്ധുക്കളും ആ വലിയ വീട്ടിലെ ജോലിക്കാരികളും അടങ്ങിയ ഒരു കൗമാരക്കാരൻ വരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. റോജർ വീട്ടിൽ നടക്കുന്ന പല കാര്യങ്ങളും ഒളിഞ്ഞിരുന്നു കാണുകയും അതിലൊക്കെ സന്തോഷം കണ്ടെത്തുകയും ചെയുന്നു. സുന്ദരികൾ തലങ്ങും വിലങ്ങും ഓടി നടക്കുന്ന അവിടെ അവൻ തന്റെ താല്പര്യങ്ങൾ നടത്തുവാൻ നന്നായി ശ്രമിക്കുന്നതും തുടർന്നു അവന്നു പറ്റുന്ന തെറ്റുകൾ ഇറോട്ടിക്ക് കോമഡി രംഗങ്ങൾ ആയിട്ട് ആണ് സിനിമയിൽ കാണിക്കുന്നത് ഒരു നാടകം പോലെയാണ് സിനിമയിലെ പ്രധാന രംഗങ്ങൾ എല്ലാം അതുകൊണ്ട് പൂർണമായും എറോട്ടിക്ക് സിനിമ എന്നു പറയാൻ കഴിയില്ല. പ്രായപൂർത്തിയിലേക്ക് കടക്കുന്ന അവന്റെ ചില കുസൃതികൾ കാരണം പ്രധാന കാര്യങ്ങൾ കൈവിട്ട് പോകുനത്തും പിന്നീട് വളരെ മികച്ച രീതിയിൽ അവ...

Emily The Criminal (2022)

Image
Emily the Criminal Genre : Crime Thriller  Language : English  Year : 2022 ജോൺ പട്ടൺ ഫോർഡ്  ആദ്യമായി സംവിധാനം ചെയ്ത അമേരിക്കൻ ക്രൈം ത്രില്ലെർ സിനിമയാണിത്. ലോസ് അയ്ഞ്ചൽസിൽ താമസിക്കുന്ന റൂമിന്റെ വാടക പോലും കൊടുക്കാൻ ഇല്ലാതെ കടബാധ്യതയും നല്ലൊരു ജോലി പോലും ഇല്ലാതെ വളരെ കഷ്ടപ്പെട്ട് ഓരോ ദിവസവും ചിലവിനായി കാശ് ഉണ്ടാകാൻ കഷ്ടപ്പെടുന്ന ആളാണ് ചിത്രത്തിലെ പ്രധാന കഥപാത്രമായ എമിലി ബെനറ്റോ. സ്വയം നിലനില്പിനായി എന്തും ചെയ്യാൻ മടിക്കാത്ത ആളായി മാറുന്ന അവൾക്ക് പെട്ടന്നു പണകാരി ആവനായി ഒരു ജോലി കിട്ടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ഈ സിനിമ. ഒരു മണിക്കൂറിൽ ഇരുന്നൂർ ഡോളർ ഉണ്ടാക്കാം എന്ന പരസ്യം കണ്ട് ജോലിക്ക് കേറുന്ന എമിലി ആദ്യമൊക്കെ ജോലി ചെയുന്നു. പിന്നീട് വലിയ ജോലികൾ ഏറ്റെടുക്കുകയും അതിൽ മികച്ച ഒരാൾ ആയി മാറുന്നത് ഒക്കെയാണ് കഥ.ജോലി പെട്ടന് പൈസ ഉണ്ടാകുക എന്നത് ആയത് കൊണ്ട് അവൾ അതിൽ  അപകടങ്ങൾ കാര്യമായ പ്രാധാന്യം കൊടുക്കുന്നില്ല ഇത്തരം രീതിയിൽ പോകുന്ന ഒരു ക്രൈം ത്രില്ലെർ സിനിമയാണിത്. അഭിനയിച്ച എല്ലാരും അവരുടെ റോൾ ഭംഗിയാക്കിയപ്പോൾ കുറഞ്ഞ സമയത്തിനുള്ളിൽ കണ്ട് തീർക്കാൻ പറ്റുന്ന ആവശ്യത്തിന് ത്ര...

The First Omen (2024)

Image
The first omen Genre : Horror Thriller  Language : English  Year : 2024  The Omen മൂവി സീരിസിലെ ആദ്യ ചിത്രമായ The omen (1976) ന്റെ പ്രക്വൽ ആയ സൂപ്പർ നാച്ചുറൽ ഹൊററോർ സിനിമയാണ്  The First Omen ഈ സീരിസിലെ തന്നെ ആറാമതത്തെ സിനിമ കൂടിയാണിത്. അമേരിക്കയിൽ നിന്നും ഉള്ള ഒരു കന്യാസ്ത്രീ റോമിലെ ഓർഫനെജിൽ ജോലിക്ക് വേണ്ടി എത്തുകയാണ്. അവിടെ ഹോസ്റ്റലിൽ താമസിക്കുകയും സൗഹൃദങ്ങൾ ഉണ്ടാകുകയും ചെയുന്ന അവർക്ക് അവിടെ പേടിപ്പെടുത്തുന്നു പല കുട്ടികളും സംഭവങ്ങളും കാണേണ്ടി വരുന്നതും തുടർന്നു അവിടെ നടക്കുന്ന സംഭവങ്ങളുടെ യാഥാർഥ്യം ഓരോന്നായി വെളിച്ചത്തിലേക്ക് വരുന്നതൊക്കെയാണ് സിനിമയുടെ കഥ. സൂപ്പർ നാച്ചുറൽ ഹൊററോർ ത്രില്ലെർ രീതിയിൽ തുടങ്ങുന്ന സിനിമയിൽ പതുകെ അതി ശക്തമായ സസ്പെൻസ് ത്രില്ലെർ കഥയിലേക്ക് കേറുകയാണ് അതൊക്കെ കാണുന്ന നമ്മളെ ഞെട്ടിക്കുന്നതാണ്. ടോപ് ക്ലാസ് ഹൊററോർ സെറ്റിങ് അതിനൊത്ത ബിജിഎം കഥാപാത്രങ്ങളുടെ പ്രകടനം ഒകെ എടുത്തു പറഞ്ഞെ മതിയാവു. ഹൊററോർ ത്രില്ലെർ ക്ലിഷേകളെ മാറ്റി മറിക്കുകയും പിന്നിട് ക്ലൈമാക്സിലേക്ക് അടിക്കുമ്പോൾ ഒരു സസ്പെൻസ് ഇൻവെസ്റ്റിങ്ഗഷൻ എന്ന രീതിയിൽ കഥ മാറുന്നത് സിനിയിൽ നമ്മളെ പിടി...

Popular posts from this blog

Borders of Love (2022)

Kalikot (2022)

Fidelity (2019)