Blessed Virgin (2021)

Image
Blessed Virgin  Genre : Psychological Drama  Language : French  Year : 2021  Immodest Acts : The Life of a Lesbian  Nun in Renaissance Italy എന്ന  ബുക്കിനെ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് സൈക്കോളജിക്കൽ ഡ്രാമ സിനിമയാണിത്. പതിഴാം നൂറ്റാണ്ടിൽ ഇറ്റയിലെ ഒരു ക്രിസ്ത്യൻ മഠത്തിൽ സിസ്റ്റർ ആവാനായി ബെനഡീറ്റ എന്ന കൂട്ടി എത്തുന്നതും പിന്നിട് വലുതായതിന് ശേഷം അവളിൽ ചില അത്ഭുത ശക്തികൾ ഉണ്ടാവുന്നതും അവൾക് കൂട്ടായി കിട്ടിയ മറ്റൊരു സിസ്റ്ററുമായിട്ടുള്ള അവിഹിത ബന്ധവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇ സിനിമ. പ്രധാന സിസ്റ്റർന്റെ നേതൃത്വത്തിൽ പോയ്കൊണ്ടിരിക്കുന്ന മഠത്തിൽ പെട്ടനാണ് ഒരു ദിവസം നമ്മുടെ നായികയ്ക്ക് പല രീതിയിൽ ഉള്ള  അത്ഭുത കഴിവുകൾ ഉണ്ടാവുന്നത് ആദ്യമൊക്കെ മഠത്തിൽ ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പിന്നീട് അവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവർക്ക് അവർക്ക് അവളെ എതിർക്കാനായി കിട്ടുന്ന കാര്യമാണ് അവളും മറ്റൊരു സിസ്റ്ററും ആയിട്ടുള്ള അവിഹിതം. കുഞ്ഞു ബെനെഡീറ്റയുടെ കുട്ടികാലം കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീട് അവൾ വലുതാവുന്നതും അവളിലെ ലൈംഗിക താല്പര്യങ്ങൾ ...

Monkey Man (2024)

Monkey Man 

Genre : Action Thriller 

Language : English 

Year : 2024

ഇന്ത്യക്കാരനും ബ്രിട്ടീഷ്നടനും കൂടിയായ ദേവ് പാട്ടേൽ കഥ എഴുതി ആദ്യമായി സംവിധാനം ചെയ്ത ഹോളിവുഡ് 
ആക്ഷൻ ത്രില്ലെർ സിനിമയാണിത്.

ഇന്ത്യയിൽ കാടിന്റെ നടുവിലുള്ള ചെറിയ ഗ്രാമത്തിൽ കുട്ടികാലം അമ്മയോടൊപ്പം ചിലവഴിച്ചതിന്റെ ഓർമകളും പിന്നെ ആ കാലഘട്ടത്തിൽ ഉണ്ടായ ദുരന്ത അനുഭവങ്ങളുടെ തീരാത്ത വേദനയും പ്രതികാരവും മനസ്സിൽ കൊണ്ട് നടക്കുന്ന ഒരാളാണ് ഇതിലെ ബോബി എന്ന ദേവ് പാട്ടേലിന്റെ നായക കഥാപാത്രം. ഒരു 
സ്ട്രീറ്റ് ഫയിട്ടറ്റർ കൂടിയായ ബോബിയുടെ ജീവിതത്തിൽ പിന്നീട് നടക്കുന്ന കാര്യങ്ങളാണ് സിനിമയിൽ വളരെ 
ത്രില്ലിങ് ആയിട്ട് അവതരിപ്പിക്കുന്നത്. 

ദേവ് പാട്ടേലിന്റെ സംവിധാനത്തിൽ അയാളുടെ നായക വേഷം വളരെ ഗംഭിരം ആയിട്ട് ദേവ് ചെയ്തിട്ടുണ്ട്. കഥയിലേക്ക് വന്നാൽ ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക സ്ഥിതി ഒകെ എടുത്തു കാണിക്കുന്ന കുറെ രംഗങ്ങളുണ്ട് കൂടാതെ കടുത്ത ഹനുമാൻ ഭക്തൻ ആയ നായകൻ എന്ന നിലയിൽ അതുമായി ബന്ധിപ്പിച്ചും കുറെ രംഗങ്ങൾ മനോഹരമായി സിനിമയിൽ കൊണ്ട് വന്നിട്ടുണ്ട്. ഇന്ത്യൻ പശ്ചാതലത്തിൽ ഹോളിവുഡ് സ്റ്റൈൽ ആക്ഷൻ രംഗങ്ങളാണ് സിനിമയുടെ പ്രധാന ആകർഷണം അതിൽ തന്നെ കടുത്ത വയലൻസ് തന്നെയാണ് എല്ലാത്തിലും. മൊത്തത്തിൽ സാദാരണ പ്രധികാര കഥയിൽ ഇന്ത്യൻ പശ്ചാതലത്തിൽ മികച്ച ആക്ഷൻ 
രംഗങ്ങൾ അടങ്ങിയ സിനിമയണിത്. ആക്ഷൻ ത്രില്ലെർ സിനിമ പ്രേമികൾ തീർച്ചയായും കാണുക 




Comments

Post a Comment

Popular posts from this blog

Kalikot (2022)

Borders of Love (2022)

Exploits of a young don juan (1986)