Infested (2023)
- Get link
- X
- Other Apps
Infested
Genre : Horror Thriller
Language : French
Year : 2023
Infested അഥവാ Vermin(2023) ഒരു ഫ്രഞ്ച് ഹൊററോർ ത്രില്ലെർ സിനിമയാണ്.
ഫ്രാൻസിലെ ഒരു വലിയ കെട്ടിടത്തിൽ ഒരുപാട് പേരുള്ള കമ്മ്യൂണിറ്റിയിൽ ജീവിക്കുന്ന ഒരു ചെറുപ്പകാരനാണ് കേലിബ്. ചെറുപ്പം മുതലേ വിദേശ മൃഗങ്ങളോട് അഭിനിവേശമുള്ള കാലേബ് ഒരു വിഷ ചിലന്തിയെ വീട്ടിലേക്ക് കൊണ്ടുവരുന്നതും തുടർന്നുള്ള സംഭവങ്ങളുമൊക്കെയാണ് സിനിമയിൽ അവതർപ്പിക്കുന്ന കഥയിൽ ഉള്ളത്.
Arachnophobia അഥവാ ചിലന്തിയെ പേടിയുള്ള അവസ്ഥ ഒകെ ഉള്ള ആളുകൾ നമുക്ക് ഇടയിൽ ഉണ്ടാവും അവർക്ക് ഒരിക്കലും ഈ സിനിമ കാണാൻ കഴിയില്ല.ചിത്രത്തിലെ ചിലന്തികൾ എന്ന പ്രധാന കഥാപാത്രങ്ങൾ ഈ ചിത്രം കാണുന്ന നിങ്ങള്ക്ക് പോലും കുറച്ചു മണിക്കൂർ നേരത്തേക്ക് സിനിമ കാണുമ്പോൾ മാത്രമല്ല കണ്ട് കഴിഞ്ഞാലും നല്ല പേടി തോന്നുന്ന അവസ്ഥയിലേക്ക് നമ്മുടെ മനസിനെ എത്തിക്കുന്നതാണ്. ചിത്രത്തിന്റെ തുടക്കം മുതൽ അവസാനം വരെ ഹോറർ ത്രില്ലെർ തന്നെയാണ് ഏതു നിമിഷവും ഞെട്ടിക്കുന്ന ചിലന്തികൾ സ്‌ക്രീനിലേക്ക് അതിലുടെ മനസിലേക്ക് എത്തും എന്ന അവസ്ഥ. ഹൊറർ അന്തരീക്ഷം നിലനിർത്തുന്ന ബിജിഎം, അതിനൊത്ത പശ്ചാതലം എനിവ സിനിമയിൽ നന്നായിട്ട് കൊണ്ടുവന്നിട്ടുണ്ട് മൊത്തത്തിൽ മികച്ച മനസ്സിൽ താങ്ങി നിൽക്കുന്ന കുറച്ചു നേരത്തേക്ക് എങ്കിലും ചിലന്തിയെ മനസ്സിൽ വില്ലൻ ആയിട്ട് തോന്നിക്കുന്ന മികച്ച സിനിമയാണിത്.
- Get link
- X
- Other Apps
Comments
Post a Comment