28 Years Later (2025)

Image
28 Years Later Language : English  Genre : Horror Thriller  Year : 2025  ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ. ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ  ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ...

The Nun 2 (2023)

The Nun 2

Genre : Supernatural Horror

Language : English

Year : 2023

2018ൽ ഇറങ്ങിയ Nun ന്റെ സിക്വൽ & The Conjuring യൂണിവേഴ്സ് ലെ ഏട്ടമത്തെ ഹൊറർ സിനിമയാണ്
The Nun 2.

The Nun സിനിമയിൽ കാണിക്കുന്ന സംഭവങ്ങൾക്ക് ശേഷം 1956 ൽ ആണ്
ഇ സിനിമയുടെ കഥാ നടക്കുന്നത്. ഫ്രാൻസിലെ ബോർഡിങ്‌ സ്കൂളിൽ കുട്ടികൾക്കും ടീച്ചർമാർക്കും ഇടയിൽ നടുക്കുന്ന അമാനുഷിക സംഭവങ്ങൾ കൂടാതെ അവിടുത്തെ പള്ളിയിലെ പലരുടെയും മരണം എന്നിവ അനേഷിക്കാനായി ആദ്യ സിനിമ തുടങ്ങുന്നത് പോലെ കഥയുടെ തുടക്കം മുതൽ ഫ്രാൻ‌സിൽ എത്തുന്നതാണ് സിസ്റ്റർ ഐറിൻ. സിസ്റ്റർ അവിടെ എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് പിന്നീട് സിനിമയിൽ ഉള്ളത്.

ആദ്യ സിനിമയെ വച്ചു നോക്കുമ്പോൾ കഥയും സന്ദർഭവും അത്രക്ക് മാറിയിട്ടില്ല എങ്കിലും ആദ്യ സിനിമയെക്കാൾ പേടിക്കാൻ ഉള്ളത് ഇതിലുണ്ട് എന്നാൽ സ്ഥിരം കൊഞ്ചുറിങ് യൂണിവേഴ്സിലെ
" Jump Scare " കുറവാണ്. മെയിൻ പ്രേതത്തിനെ കൂടാതെ എക്സ്ട്രാ ആയിട്ട് പേടിപ്പിക്കാനായിട്ട് വേറെ പലതും ഇവിടെ കഥയിൽ കൊണ്ട് വന്നിട്ടുണ്ട് അതൊക്കെ അത്രക്ക് സിനിമയെ മികച്ചത് ആകാനുള്ളതുണ്ടായിരുന്നില്ല. ദി കൊഞ്ചുറിങ് യൂണിവേഴ്സിലെ സിനിമകളെ വച്ച് നോക്കിയാൽ കാര്യമായി ഒന്നുമില്ലാത്ത ഒരു സിനിമ ആയി തോന്നും എന്നാൽ ഇതിന്റെ ആദ്യ സിനിമ ആയ
The Nun നെ വച്ച് താരതമ്യം ചെയുമ്പോൾ അത്യാവശ്യം പേടിപ്പിക്കാനും കണ്ടിരിക്കാനുമുള്ളതുണ്ട്
മൊത്തത്തിൽ ഇ യൂണിവേഴ്സിൽ ഒരുതവണ കാണാൻ ഉള്ള പടമാണ് താല്പര്യമുള്ളവർ കാണുക.

Disclaimer - This is for informative & entertainment purpose only. I do not own the images and/or videos used in the review.Consider as a fair usage, No copyright infringement intended.

Comments

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)