Posts

Showing posts from April, 2021

28 Years Later (2025)

Image
28 Years Later Language : English  Genre : Horror Thriller  Year : 2025  ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ. ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ  ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ...

Mortal Kombat (2021)

Image
Mortal Kombat Genre : Action Fantasy Language : English Year : 2021 മോർട്ടൽ കൊമ്പക്റ്റ് എന്ന വീഡിയോ ഗെയിമിനെ ആസ്പദമാക്കി എടുത്ത അമേരിക്കൻ ആക്ഷൻ ഫാന്റസി  സിനിമയാണിത്.ഗെയിമിനെ ആസ്പദമാക്കി എടുത്ത ഇ  സിനിമയ്ക്ക് ആവറേജ് അഭിപ്രയമാണ് ഗെയ്മിന്റെ ഫാൻസിൽ നിന്നും ലഭിച്ചത്. പതിനേഴാം നൂറ്റാണ്ടിൽ ജപ്പാനിൽ ഹാൻസ്യോയുടെ ഭാര്യയെയും മകനെയും ഒരു കൊലയാളി ആക്രമിക്കുന്നതും അതിനെ തുടർന്ന് ഇപ്പോഴത്തെ ലോകത്തിലേക്ക് എത്തുന്ന കഥ മുൻപോട്ട് പോകുമ്പോൾ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഇപ്പോഴത്തെ ആളുകളും അവരെ നശിപ്പിച്ചു ഭൂമി സ്വന്തമാക്കാൻ വരുന്ന മറ്റൊരു ലോകത്തിൽ ഉള്ളവരും ചേർന്നുള്ള യുദ്ധവും  തുടര്നുള്ള ആക്ഷനും ഫാന്റസിയും ചേർന്ന കഥയാണ് സിനിമ പറയുന്നത്. ഗെയിം കളിക്കാത്തവർക്ക് അതാവശ്യം വിഷ്വൽ എഫക്റ്റും ആക്ഷനും ഫാന്റസിയും  അടങ്ങിയ ചിത്രമായി ഇതിനെ കാണാവുന്നതാണ്. ചിത്രത്തിലെ പല മികച്ച കഥാപാത്രങ്ങളായി എത്തിയവർ ഓക്കേ നമ്മളിൽ മികച്ച അനുഭാവം ഉണ്ടാകാൻ സാധിക്കില്ല എന്നതും ആവറേജ് തിരക്കഥയും സംഭാഷങ്ങളും ചിത്രത്തിന്റെ ആസ്വധാനത്തിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ആക്ഷൻ ഫാന്റസി സിനിമകൾ ഇഷ്ടമുള്ളവർ കാണുക. Telegram Downloding ...

The Falcon and The Winter Soldier (2021)

Image
The Falcon and The Winter Soldier Genre : Action,Sci-fi, Superhero Season : 01 Episodes : 01 - 06 Duration : 49 - 60 Minutes Language : English Year : 2021 മാർവെൽ കോമിക്സ് കഥാപാത്രങ്ങളായ ഫാൽകനെയും വിന്റർ സോൾജിയറിനെയും ആസ്പദമാക്കി മൽകം സ്പെല്ൽമാൻ നിർമ്മിച്ച അമേരിക്കൻ മിനി സീരീസാണിത്. അവേഞ്ചേഴ്‌സ് എൻഡ് ഗേയിം സിനിമയിലെ സംഭവങ്ങൾക്ക് ശേഷമാണ് ഇ മിനി സീരിസിന്റെ കഥ നടക്കുന്നത്. ക്യാപ്റ്റൻ അമേരിക്കയുടെ പിൻഗാമി ആവേണ്ട ഫാൽക്കൻ ആയ സാം വിൽസൺ അതുപോലെ എൻഡ് ഗെയിമിനു ശേഷമുള്ള വിന്റർ സോൾജിയർ ആയ ബക്കി ബാൺസ് എന്നിവരുടെ പിന്നിടുള്ള ജീവിതവും തുടർന്ന് ലോകത്തിൽ നടക്കുന്ന പുതിയ സംഭവങ്ങളുമാണ് സീരീസ്. ക്യാപ്റ്റൻ അമേരിക്ക ഏല്പിച്ച കാര്യങ്ങൾ ചെയ്യാനും അതുപോലെ തന്റെ വ്യക്തിപരമായ പ്രശ്നങ്ങളും ഒപ്പം സുഹൃത്തായ ബക്കിയെ കൂടെ കൂട്ടി ലോകത്തിലെ പുതിയ ശത്രുകളുമായി പോരാടുകയുമാണ് ഫാൽ ക്കൻ ചെയുന്നത്. ബക്കിയുടെയും സാമിന്റെയും വ്യക്തിപരമായ വൈകാരിക വിഷയങ്ങൾ പറയുകയും ആക്ഷൻ നിറഞ്ഞതുമാണ് തുടക്കത്തിലേ എപ്പിസോഡുകൾ പിന്നിട് പുതിയ മികച്ച കഥാപാത്രങ്ങൾ വരുകയും ചെയുന്നു സീരിസിന്റെ ഫിനാലെ മികച്ചതാണെങ്കിലും ചില കഥാപാത്രങ്ങൾ ട്വിസ്റ്റുകളോടെ...

Nobody (2021)

Image
Nobody Genre  : Action Thriller Language : English Year : 2021 ബ്രേക്കിങ് ബാഡ് സീരീസിലും അതിന്റെ സ്പിൻ ഓഫ് ആയ ബെറ്റർ കാൾ സോൾ സീരീസിലും പ്രധാനകഥാപാത്രത്തിനെ അവതരിപ്പിച്ച ബോബ് ഓഡൻക്രിക്ക് നായകനായി ജോൺ വിക്ക് സിനിമയുടെ അതെ നിർമ്മാതാക്കൾ നിർമ്മിച്ച ആക്ഷൻ ത്രില്ലെർ സിനിമയാണിത്. ഭാര്യാപിതാവിന്റെ മേറ്റൽ ഫാബ്രിക്കേഷൻ കമ്പനിയിൽ ജോലി ചെയുന്ന സാദാരണക്കാരനാണ് ഹച്ച് മാൻസൽ. അയാളോട് ഇളയ മകൾക്കല്ലാതെ ഭാര്യക്കും മകനും വലിയ അടുപ്പമില്ല. ഒരിക്കൽ അയാളുടെ വീട്ടിലേക്ക് രണ്ടു കള്ളന്മാർ അതിക്രമിച്ചു കടക്കുകയും  തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമ. സാദാരണക്കാരനായ നായകനും അയാൾക്ക് ചുറ്റും പെട്ടന്നുണ്ടാവുന്ന സംഭവങ്ങളിൽ സഹികെട്ടു അയാൾ തന്റെ ഭൂതകാലത്തേ അവസ്ഥയിലേക്ക് പോകുന്നതും പോലെ ഉള്ള ഏതൊരു ആക്ഷൻ സിനിമയിലെ കഥയാണ് ഇവിടെയും കാണിക്കുന്നത്. സിനിമയുടെ തുടക്കത്തിൽ ദുഖകരമായ അവസ്ഥയും പെട്ടന്നുള്ള നായകന്റെ മാസ്സ് മാറ്റങ്ങളുമൊക്കെ വളരെ മികച്ച രീതിയിൽ ആക്ഷനും വയലെൻസും വേണ്ടുവോളം ചേർത്ത് ഏതൊരു ആക്ഷൻ ത്രില്ലെർ പ്രേമിക്കും ആസ്വദിച്ച് കാണാവുന്ന രീതിയിൽ ഉള്ളൊരു സിനിമയാണിത്. ആക്ഷൻ ത്രില്ലെർ സിനിമ പ്രേമികൾ തീർച്ചയായും ...

The Eight Hundred (2020)

Image
The Eight Hundred Genre : History War Drama Language : Mandarin Year : 2020 റിപ്പബ്ലിക് ഓഫ് ചൈനയും എമ്പറർ ഓഫ് ജപ്പാനും തമ്മിൽ 1937ൽ  നടന്ന ബാറ്റിൽ ഓഫ് ഷാങ്ഹായ് യുദ്ധതിനെ ആസ്പദമാക്കി എടുത്ത ചൈനീസ് ഹിസ്റ്ററിക്കൽ വാർ ഡ്രാമ സിനിമയാണിത്. രണ്ടാം ലോകമഹായുദ്ധതിനു സാമാന്മായ സാഹചര്യമായിരുന്നു ചൈനയിൽ ജപ്പാൻ പട്ടാളക്കാർ ആക്രമണം നടത്തിയപ്പോൾ മൂന്നു മാസത്തെ കടുത്ത യുദ്ധതിനോടുവിൽ വെറും 452 പേരായി ചുരുങ്ങിയ ചൈനീസ് പട്ടാളത്തിന്റെ 88 ഡിവിഷനിൽ ഉള്ളവർ ജപ്പാന്റെ 20,000 പേര് അടങ്ങുന്ന പട്ടാളത്തിനെ യൂറോപ്പിന്റെയുടെയും അമേരിക്കയുടെയും കണ്ണ്മുന്നിൽ  നേരിട്ട കഥയാണ് സിനിമ പറയുന്നത്. ഷാങ്ഹായിലെ വുസങ് നദികരയിൽ ഉള്ള ഒരു വലിയ കെട്ടിടത്തിൽ ഉള്ള ചൈനീസ്  സൈനികരുടെ കൂട്ടം തിരമാല പോലെ വരുന്ന ജാപ്പനീസ് പട്ടാളത്തിനെ നേരിടുകയാണ്. നദിയുടെ അപ്പുറത്തു നിൽക്കുന്ന സ്വന്തം ജനതക്ക് മുൻപിലും ലോകത്തിന് മുന്നിലും അവർക്ക് ജയിച്ചേ മതിയാവു. സിനിമയിടെ തുടക്കാം മുതൽ നിരവധി ആക്ഷൻ രംഗങ്ങളും ഇമോഷണൽ രംഗങ്ങളും നിറഞ്ഞതാണ് അഭിനയിച്ച എല്ലാരും നന്നായിരുന്നു യുദ്ധം നടക്കുന്ന സന്ദർഭവും അപ്പോൾ അവിടെ ചൈനയും ജപ്പാനും കൊണ്ടുവന്ന യുദ്ധതന്ത്...

Enforcement (2020)

Image
Enforcement Genre : Action Crime Language : Danish Year : 2020 അമേരിക്കയിൽ "Enforcement" എന്ന പേരിലും ഡെന്മാർക്കിൽ "Shorta" എന്ന പേരിൽ റിലീസ് ആയ ക്രൈം ആക്ഷൻ ഡ്രാമയാണ് സിനിമ. ഡെന്മാർക്കിലെ ഒരു നഗരത്തിൽ പോലീസിന്റെ വംശിയഅതിക്രമം ഉണ്ടാവുകയും അതിന്റെ പേരിൽ ഒരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ആവുകയും ചെയുന്നു.നഗരത്തിൽ കലാപം പൊട്ടി പുറപ്പെടുകയും ആളുകൾ പോലീസിന് നേരെ തിരിയുന്നതും കാരണം കലാപമുണ്ടാവുന്ന അത് നിയന്ത്രിക്കാനായി എല്ലാവിധ മുൻകരുതലോടെ അവിടേക്ക് രണ്ട് പോലീസുകാർ പോകുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. പോലീസിന്റെ ഭാഗം ശെരിയാണ് എന്ന് പറയുന്നോരാളും എല്ലാത്തിനും ഉപരി മനുഷ്യരണ്ട് പരിഗണന ഉള്ള വ്യത്യസ്ത പോലീസുകാരണ് അവിടേക്ക് പോകുന്നത്. ആക്ഷനും ഇമോഷണൽ രംഗങ്ങളക്കും പ്രാധാന്യം നൽകുന്ന സിനിമ രണ്ട് വിഭാഗങ്ങളിലും നല്ല ആളുകൾ ഉണ്ടെന്ന സന്ദേശം നൽകുന്നു.വലിയ നഗരത്തിൽ കലാപകരികളിൽ നിന്നും രക്ഷപെടാനുള്ള ഒരു സർവൈവൽ ത്രില്ലെർ പോലെയൊക്കെ സിനിമ ചില സന്ദർഭങ്ങളിൽ അനുഭവപ്പെടും എന്നാലും ആദ്യം മുതൽ അവസാനം വരെ കുറച്ചു ആക്ഷൻ രംഗങ്ങളും കൂടുതൽ ഡ്രാമയുമായി ആസ്വദിച്ച് കാണാൻ പറ്റുന്ന സിനിമയാണിത...

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)