Posts

Showing posts from December, 2020

Blessed Virgin (2021)

Image
Blessed Virgin  Genre : Psychological Drama  Language : French  Year : 2021  Immodest Acts : The Life of a Lesbian  Nun in Renaissance Italy എന്ന  ബുക്കിനെ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് സൈക്കോളജിക്കൽ ഡ്രാമ സിനിമയാണിത്. പതിഴാം നൂറ്റാണ്ടിൽ ഇറ്റയിലെ ഒരു ക്രിസ്ത്യൻ മഠത്തിൽ സിസ്റ്റർ ആവാനായി ബെനഡീറ്റ എന്ന കൂട്ടി എത്തുന്നതും പിന്നിട് വലുതായതിന് ശേഷം അവളിൽ ചില അത്ഭുത ശക്തികൾ ഉണ്ടാവുന്നതും അവൾക് കൂട്ടായി കിട്ടിയ മറ്റൊരു സിസ്റ്ററുമായിട്ടുള്ള അവിഹിത ബന്ധവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇ സിനിമ. പ്രധാന സിസ്റ്റർന്റെ നേതൃത്വത്തിൽ പോയ്കൊണ്ടിരിക്കുന്ന മഠത്തിൽ പെട്ടനാണ് ഒരു ദിവസം നമ്മുടെ നായികയ്ക്ക് പല രീതിയിൽ ഉള്ള  അത്ഭുത കഴിവുകൾ ഉണ്ടാവുന്നത് ആദ്യമൊക്കെ മഠത്തിൽ ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പിന്നീട് അവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവർക്ക് അവർക്ക് അവളെ എതിർക്കാനായി കിട്ടുന്ന കാര്യമാണ് അവളും മറ്റൊരു സിസ്റ്ററും ആയിട്ടുള്ള അവിഹിതം. കുഞ്ഞു ബെനെഡീറ്റയുടെ കുട്ടികാലം കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീട് അവൾ വലുതാവുന്നതും അവളിലെ ലൈംഗിക താല്പര്യങ്ങൾ ...

Wonder Women 1984 (2020)

Image
Wonder Women1984 Genre : Superhero Language : English Year : 2020 ഡി സി കോമിക്സ് ആസ്പദമാക്കി ഉള്ള ഡി സി എക്സ്റ്റ്ടെൻഡഡ് യൂണിവേഴ്‌സിലെ  ഒൻപതാമത്തെ സിനിമയും 2017ൽ ഇറങ്ങിയ വണ്ടർ വുമൺന്റെ തുടർച്ച  കൂടിയായ  അമേരിക്കൻ സൂപ്പർഹീറോ  സിനിമയാണിത്. ആദ്യ വണ്ടർ വുമൺ സിനിമയിൽ കാണിക്കുന്ന സംഭവങ്ങൾക്ക് അറുപതു വർഷത്തിന് ശേഷം 1984ൽ ഡയാന വാഷിംഗ്ടണിലെ സ്മിത്ത്സോണിയൻ ഇൻസ്റ്റിട്യൂഷനിൽ  ഒരു  അന്ത്രോപോളജിസ്റ്റ് ആയി ജോലി ചെയ്യുകയാണ്. അവിടെ പുതിയതായി ജോലിക്ക് വന്ന ബാർബറെ ഡയാന പരിചയപെടുകയും താമസിക്കാതെ  ഇരുവരും നല്ല സുഹൃത്തുക്കൾ ആവുന്നു.വണ്ടർ വുമൺ ആയി എത്തുന്ന  ആ നഗരത്തിൽ നടന്ന മോഷണ ശ്രമം പരാജയപ്പെടുത്തുകയും മോഷണ വസ്തുക്കൾ പരിശോധിക്കാൻ അധികാരികൾ ബാർബർയോഡ് പറയുന്നതും തുടർന്നുള്ള  സംഭവങ്ങളുമാണ് സിനിമ. തേമിസിറയിലെ മനോഹരമായ രംഗങ്ങളോടെയാണ് സിനിമ തുടങ്ങുന്നത് നല്ല രീതിയിൽ തുടങ്ങിയ സിനിമ പിന്നീട് മികച്ച അഭിനയം കാഴ്ച വച്ച  അഭിനയതകളുടെ പ്രകടനം മാത്രമായി ഇടക്കൊക്കെ മടുപ്പിച്ചു മുന്നോട്ട് പോകുന്നതാണ് കാണുന്നത്. സൂപ്പർഹീറോ സിനിമയ്ക്ക് ആവശ്യമായ ത്രില്ല് ഇവിടെ ലഭിക്കുന്നില്ല പോര...

Another Round (2020)

Image
Another Round Genre : Comedy Drama Language : Danish Year : 2020 തോമസ് വിന്റെർബർഗു കഥ എഴുതി സംവിധാനം ചെയ്ത ഡാനിഷ് കോമഡി ഡ്രാമ സിനിമയാണിത്. സുഹൃത്തുക്കളും ഒരേ സ്കൂളിൽ ടീച്ചർമാരമാണ് മാർട്ടിൻ, ടോമി, പീറ്റർ,നികോളേ. ഇവർ നാല്‌ പേർക്കും ഇവരുടെ ഫാമിലിയിലും  ജോലിയിലും ചില പ്രശ്നങ്ങൾ ഉണ്ടാകുന്നു തുടർന്ന് അതിനൊരു പരിഹാരം എന്ന നിലക്കും ബോറിങ് ആയ ജീവിതത്തിൽ നിന്നും മോചനം ലഭിക്കാനായി ഇവർ കണ്ടെത്തുന്ന വഴിയാണ് മദ്യപാനം. അതുവരെ കുറച്ചു മാത്രം മദ്യപിച്ചിരുന്ന ഇവർ പിന്നിട് മുഴു കുടിയന്മാർ ആവുന്നതും തുടർന്നുള്ള വളരെ രസകരമായ സംഭവങ്ങളുമാണ് സിനിമ. മദ്യപാനം കൊണ്ട് ഉണ്ടാക്കുന്ന ഉത്സാഹം ഇവരുടെ ക്ലാസ്സുകളിൽ കുട്ടികൾക്ക് രസകരമായി അനുഭവം സമ്മാനിക്കുന്നു. എന്നാൽ പതുകെ മദ്യത്തിന്റെ ഉന്മാദത്തിൽ ഇവർ പരിസരവും കുടുംബവുമൊക്കെ മറക്കാൻ തുടങ്ങുന്നു. മാർട്ടിൻ ആയി മാഡ്സ് മികേൾസൺന്റെ തകർപ്പൻ അഭിനയം ദുഖവും,ഹാസ്യവും വികാരപരമായ രംഗങ്ങളുമൊക്കെ മറ്റു നടന്മാരും നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ആദ്യം മുതൽ അവസാനം വരെ ആസ്വദിച്ചു കാണാൻ പറ്റുന്ന ഒരു മികച്ച കോമഡി ഡ്രാമ ചിത്രമാണിത്. തീർച്ചയായും കാണുക. Telegram Downloding Link With Englis...

71 : Into the Fire (2010)

Image
71 : Into the Fire Genre : War Action Language : Korean Year : 2010 സൗത്ത് കൊറിയയും നോർത്ത് കൊറിയയും തമ്മിൽ നടന്ന യുദ്ധത്തിലെ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എടുത്ത വാർ ആക്ഷൻ സിനിമയാണിത്. ചൈനയുടെയും അന്നത്തെ സോവിറ്റ് യൂണിയന്റെ സഹായത്തോടെയും  നോർത്ത് കൊറിയയും അമേരിക്കയുടെ സഹായത്തോടെ സൗത്ത് കൊറിയയും തമ്മിൽ കടുത്ത യുദ്ധം നടക്കുകയാണ്. നോർത്ത് കൊറിയൻ ആക്രമണത്തിൽ കനത്ത ആൾനാശം സംഭവിച്ച കുറച്ചു സൗത്ത് കൊറിയൻ പട്ടാളക്കാർ രക്ഷപെടുന്നു. എന്നാൽ  എണ്ണത്തിൽ വളരെ കുറവായ അവരിൽ യുദ്ധത്തിൽ പങ്കെടുത്ത പിള്ളേരെ പ്രധാന ആളുകൾ ആക്കി കുട്ടത്തിൽ അപ്പോൾ ആർമിയിൽ ചേർന്ന ആളുകളെ കൂട്ടിയാതൊരു പരിശീലനവും ലഭിച്ചിട്ടില്ലാത്ത ഒരു സ്റ്റുഡന്റ്റ് വിങ് ഉണ്ടാകുന്നതും അവരെ വച്ച് ശക്തനായ നോർത്ത് കൊറിയൻ പട്ടാളത്തെ നേരിടാൻ തയാറെടുക്കുന്നതുമാണ് സിനിമ. അമേരിക്കൻ സഹായം ഉണ്ടെകിലും എണ്ണത്തിൽ കുറവായ സൗത്ത് കൊറിയൻ സേന നടത്തുന്ന അപകടമായ ഒരു പരീക്ഷണമാണ് സിനിമയിൽ കാണിക്കുന്നത്. പട്ടാളക്കാരുടെ രാജ്യ സ്‌നേഹവും യുദ്ധം കാരണം ജനങ്ങൾ അനുഭവിക്കുന്ന ദുരിതവും ഓക്കേ നന്നായി ഇതിൽ കാണിക്കുന്നുണ്ട്. മികച്ച ആക്ഷൻ രംഗങ്ങൾക്ക് ഇടയിലും അല്ലാത്ത സമയ...

The Swordsmen (2020)

Image
The Swordsman Genre : Period Action  Language : Korean Year : 2020 സൗത്ത് കൊറിയൻ പീരീഡ് ആക്ഷൻ സിനിമയാണിത്. മിങ്-ഖിൻ രാജകാലഘട്ടത്തിൽ തന്റെ രാജാവിനെ രക്ഷികാൻ കഴിയാതെ പോയ ഏറ്റവും മികച്ച പട്ടാളക്കാരൻ ആണ്  ടീ യുൾ. അയോദ്ധനകലയിൽ ബുദ്ധിയും ശക്തിയും ഉള്ള അയാൾക്ക്  ആക്രമണത്തിൽ പരിക്ക് പറ്റുകയും രാജാവിന്റെ നിർദേശ പ്രകാരം അവിടെ നിന്നും രാജാവിനെ ഒറ്റക്ക് ആക്കി അയാൾ രക്ഷപെടുന്നു. കണ്ണിനു സാരമായി പരുക്ക് പറ്റിയ അയാൾ തന്റെ മകളോടൊപ്പം താമസിക്കുന്നു. വർഷങ്ങൾക്ക് ശേഷം തന്റെ മകളെ രക്ഷിക്കാനായി അയാൾ രാജ്യത്തേക്ക് തിരിച്ചു വരുന്നതും തുടർന്നുള്ള ആക്ഷൻ രംഗങ്ങൾ നിറഞ്ഞ കഥയുമാണ് ചിത്രം. കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെടാൻ പോകുന്ന ടിന് യുൾ ഇപ്പോഴും തന്റെ ആയോധനകലയിൽ  മികച്ചു നിൽക്കുന്ന ഒരാളാണ്. അയാളുടെ ശക്തി എന്താണ് എന്നറിയാതെയാണ് എതിരാളികൾ എത്തുന്നത്ചിത്രത്തിന്റെ തുടക്കം മുതൽ ആക്ഷൻ രംഗങ്ങൾ ഉണ്ട് എന്നാലും മികച്ച ആക്ഷൻ രംഗങ്ങൾ നിറഞ്ഞതാണ് പഴയ കാലഘട്ടം ഓക്കേ നന്നായി അവതരിപ്പിച്ചിട്ടുണ്ട് മൊത്തത്തിൽ  ഒരുതവണ ആസ്വദിച്ച് കാണാവുന്ന ഒരു കൊറിയൻ ആക്ഷൻ ചിത്രമാണിത്. ആക്ഷൻ സിനിമ പ്രേമികൾ കാണുക  Te...

Freaky (2020)

Image
Freaky Genre : Horror Comedy Language : English Year : 2020 കുട്ടികളുടെ നോവലായ ഫ്രക്കി ഫ്രൈഡേ ആസ്പദമാക്കി "ഹാപ്പി ഡെത്ത് ഡേ "  സിനിമകളുടെ സംവിധായകൻ കുടിയായ  ക്രിസ്റ്റോഫർ ലാൻഡൺ സംവിധാനം ചെയ്ത അമേരിക്കൻ ഹൊറാർ കോമഡി സിനിമയാണിത്. ബ്ലിസ്സ്‌ഫീൽഡ് വാലി ഹൈ സ്കൂളിൽ പഠിക്കുന്ന പാവം കുട്ടിയായ മിലിയെ മറ്റു കുട്ടികൾ സ്ഥിരമായി ഉപദ്രവിക്കും.അച്ഛൻ മരിച്ചുപോയ അവൾ ഒരുവർഷം ആയിട്ടും അതിന്റ വേദനയിൽ നിന്നും മുക്താവാത്ത അവളുടെ അമ്മയോടൊപ്പവും പോലീസ് കാരിയായ ചേച്ചിയോടൊപ്പമാണ് താമസിക്കുന്നത്. അതേസമയം  അവളുടെ സ്കൂളിലെ നാല്‌ കുട്ടികളെ ആ പ്രദേശത്തു പ്രചാരത്തിൽ ഉള്ള ഒരു കേട്ടുകഥയുടെ കഥാപാത്രം കൊല്ലുന്നു. അതുവരെ ആരും വിശ്വസിക്കാത്ത പഴയ കഥയിലെ ആ ക്രൂരനായ കൊല്ലപാതകി അവിടെ ഉള്ളവരുടെ യഥാർത്ഥ ജീവിതത്തിൽ ഭീതി പടർത്താൻ തുടങ്ങുന്നതും തുടർന്നുള്ള രസകരമയാ സംഭവങ്ങളുമാണ് സിനിമ. Happy Death Day സിനിമകളുടെ   സംവിധായകനും എഴുത്തുകാരനും കൂടിയായ ക്രിസ്റ്റോഫർ ലാൻഡൺ ഇതിലെ മിലിയും അതിലെ ട്രീയും ഒരേ യൂണിവേഴ്സിൽ ആണെന്നും ഒരിക്കൽ അവർ തമ്മിൽ കണ്ടു മുട്ടും എന്ന് സൂചന നൽകിയിട്ടുണ്ട്. ചെറിയൊരു തീമിൽ ആവശ്യത്തിന് കോമഡിയും...

Popular posts from this blog

Borders of Love (2022)

Kalikot (2022)

Fidelity (2019)