28 Years Later (2025)

Image
28 Years Later Language : English  Genre : Horror Thriller  Year : 2025  ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ ഫിലിം സീസിലെ മൂന്നാമത്തെ സിനിമയും ഡാനി ബോയേലിന്റെ സംവിധനത്തിൽ വരുന്ന മൂന്നാമത്തെ സിനിമ കൂടി ആണ് ഇ ഹൊറർ ത്രില്ലെർ സിനിമ. ട്വീന്റി എയിറ്റ് ഡേയ്സ് ലേറ്റർ എന്ന (2002) ഇൽപുറത്തു ഇറങ്ങിയ ആദ്യ സിനിമയുടെ  ചില ഭാഗങ്ങളും അതിന്റെ തുടർച്ച എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഡേയ്സ്, അതിന്റെ രണ്ടാമത്തെ സിനിമ ആയ വീക്സ് ലേറ്റർ ഒകെ കഴിഞ്ഞു വീണ്ടും ഇരുപതി ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ കഥ തുടങ്ങുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിൽ റേജ് വൈറസ് പടർന്നു പിടിക്കുന്ന കാലം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് ആ സമയത്തിൽ വൈറസ് ബാധിച്ച ആളുകൾ മറ്റുള്ളവരെ ആക്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകളിലേക്ക് വൈറസ് പടരുന്നതും കാണിക്കുന്നുണ്ട് പിന്നീട് നേരെ സിനിമ അതിന്റെ കാലഘട്ടമായ ഇരുപ്ത്തി എട്ടു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ദിപുകളിൽ വൈറസിൽ നിന്നും രക്ഷപെട്ടു കുട്ടമായി മുൻകരുതലോടെ താമസിക്കുന്ന ആളുകൾ അവരുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. ആ ദീപ് സമൂഹത്തിൽ നിന്നും ഒരു അച്ഛനും മകനും വൈറസ്ന്റെ കടുത ശക്തി ...

Raised by Wolves (2020)

Raised By Wolves 

Genre : Sci Fi Drama 

Season : 01 

Episodes : 01 - 10 

Duration : 42 - 55 minutes 

Language : English 

Year : 2020

പ്രശസ്ത സിനിമകളായ ഗ്ലാഡിയേറ്റർ, എലിയൻ എന്നിവയുടെ സംവിധായകനായ റിഡ്‌ലി സ്കോട്ട് നിർമ്മിക്കുകയും ആദ്യ രണ്ട് എപ്പിസോഡുകൾ സംവിധാനം ചെയുകയും ചെയ്ത അമേരിക്കൻ സയൻസ് ഫിക്ഷൻ ഡ്രാമ സീരീസാണിത്.

മനുഷ്യർ തമ്മിൽ മതത്തിന്റെ പേരിൽ യുദ്ധമുണ്ടാകുകയും   ഭൂമിയിലെ മനുഷ്യവർഗം ഇശ്വരവിശ്വാസികളും നിരീശ്വരവാദികളുമായി വേർതിരിയുന്നു.യുദ്ധ ഫലമായി ഭൂമി മനുഷ്യന് വാസയോഗമല്ലാതെ ആവുന്നു.മനുഷ്യന്റെ മതപരമായ വിശ്വാസങ്ങൾക്ക് അടിമപ്പെടാതെ കുട്ടികളെ വളർത്തി എടുക്കുക 
എന്ന ലക്ഷ്യമുള്ള രണ്ട് ആൻഡ്രോയിഡുകൾ മറ്റൊരു ഗ്രഹത്തിൽ കുട്ടികളെ സംരക്ഷിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സീരീസ്.

ദൈവത്തിൽ വിശ്വാസമില്ലാത്ത  അച്ഛനെന്നും അമ്മ എന്നും പരസ്പരം വിളിക്കുന്ന രണ്ട് ആൻഡ്രോയിഡുകൾ മനുഷ്യ കുഞ്ഞുങ്ങളെ വളർത്തി എടുക്കുകയാണ് അവിടെ ആ  ഗ്രഹത്തിൽ അവർക്ക് പലതരം പ്രതിസന്ധികളും നേരിടേണ്ടി 
വരുന്നു. നേരിട്ട് കഥ പറയാതെ 
മികച്ച ദൃശ്യഭംഗിയും, ആക്ഷൻ രംഗങ്ങളും,സംഗീതവുമൊക്കെയായി കുറച്ചു സ്ലോ ആയി പോകുന്ന സീരീസാണിത്. ആദ്യ സീസൺ മികച്ചൊരു ഫിനാലെ എപ്പിസോഡ് ഉണ്ടെങ്കിലും ഉത്തരമില്ലാത്ത അനവധി ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ തന്നിട്ടാണ് ആദ്യ സീസൺ അവസാനിക്കുന്നത്. സയൻസ് ഫിക്ഷൻ ഡ്രാമ സീരീസ് ഇഷ്ടമുള്ളവർ കാണുക.

Serch Channel Name : @balureviews



Comments

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)