Posts

Showing posts from August, 2020

Blessed Virgin (2021)

Image
Blessed Virgin  Genre : Psychological Drama  Language : French  Year : 2021  Immodest Acts : The Life of a Lesbian  Nun in Renaissance Italy എന്ന  ബുക്കിനെ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് സൈക്കോളജിക്കൽ ഡ്രാമ സിനിമയാണിത്. പതിഴാം നൂറ്റാണ്ടിൽ ഇറ്റയിലെ ഒരു ക്രിസ്ത്യൻ മഠത്തിൽ സിസ്റ്റർ ആവാനായി ബെനഡീറ്റ എന്ന കൂട്ടി എത്തുന്നതും പിന്നിട് വലുതായതിന് ശേഷം അവളിൽ ചില അത്ഭുത ശക്തികൾ ഉണ്ടാവുന്നതും അവൾക് കൂട്ടായി കിട്ടിയ മറ്റൊരു സിസ്റ്ററുമായിട്ടുള്ള അവിഹിത ബന്ധവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇ സിനിമ. പ്രധാന സിസ്റ്റർന്റെ നേതൃത്വത്തിൽ പോയ്കൊണ്ടിരിക്കുന്ന മഠത്തിൽ പെട്ടനാണ് ഒരു ദിവസം നമ്മുടെ നായികയ്ക്ക് പല രീതിയിൽ ഉള്ള  അത്ഭുത കഴിവുകൾ ഉണ്ടാവുന്നത് ആദ്യമൊക്കെ മഠത്തിൽ ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പിന്നീട് അവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവർക്ക് അവർക്ക് അവളെ എതിർക്കാനായി കിട്ടുന്ന കാര്യമാണ് അവളും മറ്റൊരു സിസ്റ്ററും ആയിട്ടുള്ള അവിഹിതം. കുഞ്ഞു ബെനെഡീറ്റയുടെ കുട്ടികാലം കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീട് അവൾ വലുതാവുന്നതും അവളിലെ ലൈംഗിക താല്പര്യങ്ങൾ ...

Cut Off (Abgeschnitten) (2018)

Image
Cut off  Genre : Crime Thriller  Language : German /English Audio Year : 2018  ക്രിറ്റിക്സിൽ നിന്നും പ്രേക്ഷകരിൽ  നിന്നും മികച്ച അഭിപ്രയം ലഭിച്ച ജർമൻ ഹൊറാർ  ക്രൈം ത്രില്ലെർ സിനിമയാണിത്.  ജർമൻ പോലീസിന്റെ ഔദ്യോഗിക ഫോറൻസിക് ഡോക്ടറും പ്രൊഫസറുമായ പോൾ തന്റെ ജോലിയുടെ ഭാഗമായി ഒരാളെ പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ കൊല്ലപ്പെട്ട ആളുടെ ശരീരത്തിനകത്തുനിന്നും പോളിന്റെ മകളുടെ ഫോൺ നമ്പറും പേരും ലഭിക്കുന്നു.  മകളെ ആരോ തട്ടികൊണ്ട് പോയെന്നും പോലീസിലോ മറ്റുളവരുടെയോ സഹായം ചോദിക്കാനോ അവരോട് ഇത് പറയാനോ തനിക്ക് കഴിയില്ലെന്നും അയാൾ തിരിച്ചറിയുന്നു. അനവധി ശരീരങ്ങൾ കിറി മുറിച്ചു പരിശോധിക്കുന്ന അയാൾ തന്റെ മകളെ രക്ഷിക്കാനായി തിരുമാനിച്ചുറപ്പിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.  പോളിന്റെ മകൾ എവിടെയാണ് എന്നറിയാൻ അനേഷണത്തിൽ ലഭിക്കുന്ന കൊല്ലപ്പെട്ടവരുടെ ശരീരം പോസ്റ്റ്‌മോർട്ടം ചെയ്തു നോക്കാതെ വേറെ നിവർത്തിയില്ല അതുകൊണ്ട് തന്നെ അത്തരം രംഗങ്ങൾ നിറഞ്ഞതാണ് സിനിമ. ക്രൈം ത്രില്ലെർ ആയിട്ടും ഒരു ഹൊറാർ  മൂഡ് തരുന്ന കാലാവസ്ഥയും അതിനൊത്ത പശ്ചാത്തല സംഗീതവുമാണ് കഥയിലെ ത്രില്ല് ആദ്യം മു...

Blood Quantum (2019)

Image
Blood Quantum  Genre : Horror Thriller Language : English  Year : 2019  കനേഡിയൻ സോമ്പി ഹൊറാർ ത്രില്ലെർ സിനിമയാണിത്. ടോറോന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നടത്തിയ പ്രീമിയർ ഷോക്കു ശേഷം ക്രിറ്റിക്സിൽ നിന്നും പോസിറ്റീവ് അഭിപ്രയം ലഭിച്ച സിനിമയാണിത്.  കാനഡയിലെ ക്യൂബെക്ക്ലെ റെഡ് ക്രോ ഇന്ത്യൻ റിസർവേഷൻ സ്ഥലത്തു നിന്നും പോലീസ് മേധാവിക്ക് പല തരത്തിൽ അസ്വാഭാവികതയുള്ള പരാതികൾ ലഭിക്കുന്നു. പ്രദേശത്തെ മനുഷ്യർക്ക് മാത്രമല്ല മറ്റു ജീവജാലങ്ങളിലും അമാനുഷ്യമായ മാറ്റങ്ങളും ഉണ്ടാവുന്നു അതലെല്ലാം മനുഷ്യ രാശിയെ തുടച്ചു നിക്കാൻ വരുന്ന വലിയൊരു മഹാമാരിയുടെ തുടക്കമാണെന്നവർ അറിയുന്നില്ല. അങ്ങനെ വരുന്ന മഹാമാരിയെ ചെറുക്കാനായി അവിടെ ഉള്ളവർ ഒറ്റകെട്ടാവുകയും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. 1981ലാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം മനുഷ്യരെ മാത്രമല്ല മറ്റു ജീവിജാലങ്ങളിലൂടെ രോഗത്തിന്റെ ഭയാനകമായ അവസ്ഥയും മനോഹരമായി അവതരിപ്പിക്കുന്നു. രോഗം ചിലരോട് കാണിക്കുന്ന കരുണ ഒരുമിച്ചു നിൽക്കേണ്ട സമയത്തു പോലും അവരിൽ തമ്മിൽ തല്ലിക്കാൻ കാരണമാവുന്നു.കടുത്ത വയലൻസ് രംഗങ്ങളും, ഭയപ്പെടുത്തുന്ന സംഗീതവും കൊണ്ടും മൊത്തത്തിൽ സാദാര...

Peninsula (2020)

Image
Peninsula  Genre : Action Horror Thriller  Language : Korean  Year : 2020  2016 ലെ സൂപ്പർ ഹിറ്റ് കൊറിയൻ സിനിമ  ഒരുപേക്ഷെ അതുവരെ കൊറിയൻ സിനിമകൾ കാണാതെ ഇരുന്നവരുടെ ആദ്യ കൊറിയൻ സിനിമ കൂടിയാവും ട്രെയിൻ ടു ബുസാൻ. ആ സിനിമയുടെ സീക്വൽ ആയിട്ടാണ് പെനിൻസുല മാർക്കറ്റ് ചെയ്തത് എന്നാൽ ഇ സിനിമ അതിലെ സംഭവങ്ങളുടെ തുടർച്ച എന്നോണം മറ്റൊരു സിനിമയാണ്.  ട്രെയിൻ ടു ബുസാൻ സിനിമയിൽ കാണിക്കുന്ന സോമ്പി അറ്റാക്കിനു ശേഷം പൂർണമായും സോമ്പികളുടെ പിടിയിലായ കൊറിയൻ പെനിൻസുലയിൽ കിടക്കുന്ന ഒരു ട്രക്ക് നിറയെ പണം എടുക്കാനായി ഹോങ്കോങ്ങിൽ നിന്നും കുറച്ചു കൊറിയൻ അഭയാർഥികൾ യാത്രതിരിക്കുന്നു.ജീവൻപണയപെടുത്തി അവർ അവിടെ എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.  ട്രെയിൻ ടു ബുസാൻ പ്രസെന്റ്സ് : പെനിൻസുല എന്ന പേരിലാണ് സിനിമ അമേരിക്ക അടക്കമുള്ള മറ്റു രാജ്യങ്ങളിൽ മാർക്കറ്റ് ചെയ്തത് അപ്പോൾ സ്വാഭാവികമായും ആദ്യ സിനിമയുടെ ക്വാളിറ്റി എല്ലരും സിനിമയിൽ നിന്നും പ്രതീക്ഷിക്കും. ക്ലിഷേ നിറഞ്ഞ ആവറേജ് കഥ, ഗെയിമിലെ പോലുള്ള ആക്ഷൻ രംഗങ്ങൾ കഥയുമായി ഒട്ടും യോജിക്കാതെ എടുത്തിരിക്കുന്ന ഇമോഷണൽ രംഗങ്ങൾ അതിൽ നന്നായിരുന്നത...

Compulsion (2016)

Image
Compulsion Genre : Erotic Thriller Language : English Year : 2016 Saddie, എന്ന പേരിലും റിലീസ് ആയ  ഇറോട്ടിക്ക് ത്രില്ലെർ സിനിമയാണിത്. നോവലിസ്റ്റ് ആയ സാഡി ഗ്ലാസ് അവരുടെ പുതിയ ബുക്ക്ന്റെ പ്രചാരണത്തിനായി ബോയ്ഫ്രണ്ടായ തിയറിയോടൊപ്പം വേൾഡ് ടൂറിലാണ് ഇറ്റലിയിൽ വച്ച് തന്റെ പഴയ കാമുകനെ അവൾ കണ്ട് മുട്ടുന്നു അയാൾ അവളെ അയാളുടെ വലിയ ബംഗ്ലാവിലേക്ക് ക്ഷണിക്കുന്നു. അവളെ ഒരുപാടു സ്നേഹിക്കുന്ന ഇപ്പോഴത്തെ കാമുകനെ ഉപേക്ഷിച്ചു അവളുടെ ബുക്കിൽ പറയുന്ന പോലെ അവളെ പല രീതിയിലും ഒരിക്കൽ സന്തോഷിപ്പിച്ച അലക്സ്നോടൊപ്പം അയാളുടെ വലിയൊരു വില്ലയിലേക്ക് പോകുന്നതും തുടർന്നുള്ള സംഭവവുമാണ് സിനിമ. അലക്സ് എന്ന ആളുടെ അയാളുടെ കിഴിലുള്ള വില്ലയിൽ അവളെ കാത്തിരിക്കുന്നത് മദ്യവും മയക്കുമരുന്നും സെക്സും നിറഞ്ഞൊരു ലോകമാണ് അതിന്റെ ആനന്ദത്തിൽ അവൾ എല്ലാം മറക്കുന്നു.സാദാരണ ഇറോട്ടിക്ക് ത്രില്ലെർ സിനിമകൾ പോലെ ഇവിടെ വേഗത്തിൽ പറയുന്ന കഥയിൽ വളരെ പതുക്കെയാണ് പോരാത്തതിന് കഥയെക്കാളും കുറെ ഇറോട്ടിക്ക് രംഗങ്ങൾ മയക്കുമരുന്ന് കഴിക്കുമ്പോൾ ഉണ്ടാക്കുന്ന ചിന്തകളൊക്കെയാണ് ഇതിലുള്ളത്. മൊത്തത്തിൽ പറഞ്ഞാൽ ഏതൊക്കെയോ കാണിച്ചു അവസാനിച്ച സിനിമ ശരാശരിക...

Beasts Clawing At Straws (2020)

Image
Beasts Clawing at Straw  Genre : Crime Thriller  Language : Korean  Year : 2020  ജാപ്പനീസ് നോവൽ ആസ്പദമാക്കി എടുത്ത സൗത്ത് കൊറിയൻ ക്രൈം ത്രില്ലെർ സിനിമയാണിത്.  സൗത്ത് കൊറിയയിലെ ഒരു  സ്പായിൽ പാർട്ട് ടൈം ജോലി ചെയുന്ന ആളാണ് ജോങ്-മാൻ. സാമ്പത്തികമായി പ്രശ്നങ്ങൾ നേരിടുന്ന അയാളുടെ വീട്ടിൽ രോഗിയായ അമ്മയും അയാളുടെ ഭാര്യയുമാണ് ഉള്ളത്. ഒരിക്കൽ അയാളുടെ ജോലിക്കിടയിൽ ലോക്കറിൽ ആരോ മറന്നു വച്ചൊരു ബാഗും അതിൽ നിറയെ പണവും  അയാൾക്ക് ലഭിക്കുന്നു.അയാളും  ആ ബാഗും അതിലെ പണവുമായി ബന്ധപ്പെട്ട എട്ട് അപരിചിതരുടെ കഥയെ ആറു ഭാഗങ്ങളായിട്ടാണ് സിനിമയിൽ അവതരിപ്പിക്കുന്നത്.  ബാഗ് നിറയെ പണവും ജീവിക്കാൻ പണം ആവശ്യമായ എട്ടു പേരുടെ ജീവിതം എല്ലാടത്തും പൊതുവായി വരുന്ന പണം എന്ന അത്യാവശ്യം അതിനായി അവർ കാട്ടികൂട്ടുന്ന കാര്യങ്ങളൊക്കെയാണ് സിനിമ മനോഹരമായി അവതരിപ്പിക്കുന്നത്.  ജീവിതത്തിൽ ചിലരെങ്കിലും കാത്തു സൂക്ഷിക്കുന്ന വിശ്വാസങ്ങളെ ആക്ഷേപ ഹാസ്യരൂപേണ സിനിമ അവതരിപികുന്നുണ്ട്. പണം നിറഞ്ഞ ബാഗിന്റെ സഞ്ചാരം അത് ഇവരുടെ ജീവിതത്തിലൂടെ അവരുടെ കഥ നമ്മോട് പറഞ്ഞു കടന്നു പോകുകയും നല്ലൊരു ക്ലൈമാക്സിൽ...

Sputnik (2020)

Image
Sputnik  Genre : Sci - fi Horror  Language : Russian  Year : 2020  ഇഗോർ അബ്രമെൻകോ ആദ്യമായി സംവിധാനം ചെയ്ത റഷ്യൻ സയൻസ് ഫിക്ഷൻ ഹൊറാർ സിനിമയാണിത്.  1983ൽ ബഹിരാകാശ പഠനത്തിനായി പോയ രണ്ട് സഞ്ചാരികളിൽ ഒരാൾ മരിക്കുകയും ഒരാൾ പരിക്കുകളോടെ ഭൂമിയിൽ എത്തുകയും ചെയുന്നു. രക്ഷപെട്ട ബഹിരാകാശ സഞ്ചാരിയുടെ മാനസിക നിലയിൽ ഉള്ള പ്രശ്നങ്ങൾ കാരണം അയാളെ റഷ്യൻ ആർമിയുടെ കേന്ദ്രത്തിൽ  നിരീക്ഷണത്തിൽ വയ്ക്കുന്നു. അവിടെ അയാളെ ചികിൽസിക്കാൻ മാനസികരോഗ ഡോക്ടർ റ്റാട്ടിയാന എത്തുന്നതും പതുകെ അവിടെ യഥാർത്ഥത്തിൽ നടക്കുന്ന കാര്യങ്ങൾ അവർ മനസിലാക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.  റഷ്യൻ സയൻസ് ഫിക്ഷൻ സിനിമകൾ സ്ഥിരമായി പിന്തുടരുന്ന രീതിയാണ് കുറച്ചു കഥയും ഒരുപാട് കളർഫുൾ  വിഷ്വൽ എഫക്റ്റുകളും ആക്ഷൻ രംഗങ്ങളും അതിൽ  നിന്നും വളരെ വ്യത്യസ്തമായി ഡാർക്ക് ടോണും ആവശ്യത്തിനും മാത്രം ആക്ഷൻ ഹൊറാർ രംഗങ്ങളും നിറഞ്ഞ സിനിമയാണിത്. ചിത്രത്തിൽ കാണിക്കുന്ന ജീവിയുടെ സി ജി ഐ ഏറ്റവും മികച്ച രീതിയിൽ എടുത്തിട്ടുണ്ട് കൂടെ ആവശ്യത്തിന് ഹൊറാർ മൂഡ് നിലനിർത്തുന്നു  പശ്ചാത്തല സംഗീതവും കൂടെ നല്ലൊരു കഥയും ചിത്...

Narcos (2015 - 2017)

Image
Narcos  Genre : Crime Drama  Seasons : 01 - 03  Episodes : 01 - 30  Duration : 43 - 60 Minutes  Year : 2015 - 2017 Streaming Site : Netflix  കൊളംബിയൻ മയക്കുമരുന്ന് രാജാവ് പാബ്ലോ എസ്കോബാറിന്റെ ജീവിതകഥയും മറ്റൊരു കുപ്രസിദ്ധ മാഫിയ കാലീ കാർട്ടൽന്റെ കഥയും പറയുന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള അമേരിക്കൻ ക്രൈം ഡ്രാമ ടീവി സീരിസാണിത്.  സൗത്ത് അമേരിക്കയുമായും നോർത്ത് അമേരിക്കയുമായും അതിർത്തി പങ്കിടുന്ന സ്പാനിഷ് സംസാരിക്കുന്ന ലാറ്റിൻ അമേരിക്കൻ രാജ്യം കൊളംബിയ.അവിടെ അമേരിക്കയിലേക്കും യൂറോപ്പിലേക്കും മയക്കു മരുന്ന് കടത്തുന്ന പാബ്ലോ എസ്കോബാർ എന്ന കിങ്‌പിന്. എഴുപതുകളിൽ മയക്ക് മരുന്ന് വ്യാപാരം, കള്ളക്കടത്തു എന്നിവയിലേക്ക് എത്തിയ പാബ്ലോ പതുകെ രാജ്യത്തെ സാമൂഹിക  സാമ്പത്തിക രാഷ്ട്രീയ രംഗത്തിൽ പ്രവർത്തിക്കുന്ന ആളുകളെ വിലക്കെടുക്കുകയും എതിർക്കുന്നവരെ കൊല്ലുകയും  ചെയുന്നു. പാബ്ലോയുടെ വളർച്ചയും തുടർന്നുള്ള സംഭവങ്ങളുമാണ് ആദ്യ രണ്ട് സീസൺ. മൂന്നാം സീസൺ പാബ്ലോക്ക് ശേഷം ശക്തിയാർജ്ജിക്കുന്ന കാലി കാർട്ടലിനെ കുറിച്ചുള്ളതാണ്.  കൊളംബിയയിലെ മയക്കു മരുന്ന് മാഫിയയെ നശി...

Lucifer (2016 - 2020)

Image
Lucifer  Genre : Comedy Fantasy  Seasons : 01 - 05 Episodes : 01 - 75 Duration : 45 - 55 Minutes Language : English  Year : 2016 - 2020 ഡിസി കോമിക്ക്സ് കഥാപാത്രമായ ലൂസിഫറിനെ ആസ്പദമാക്കി എടുത്ത അമേരിക്കൻ അർബൻ ഫാന്റസി കോമഡി ഡ്രാമ സീരീസാണിത്. നരകത്തിൽ നിന്നും തന്റെ കുടുംബത്തിലെ ചില പ്രശ്നങ്ങൾ കാരണം ഭൂമിയിൽ എത്തിയ ഡെവിൾ ആണ് ലൂസിഫർ മോർണിങ്സ്റ്റാർ.നരകത്തിൽ എത്തുന്ന മനുഷ്യരെ ശിക്ഷിക്കുന്ന ക്രൂരനായ നരകത്തിന്റെ അധിപൻ എന്ന സ്ഥാനത്തിന് പകരം അയാൾ തെറ്റ് ചെയുന്ന മനുഷ്യരെ ഭൂമിയിൽ ശിക്ഷിക്കുന്ന നിയമ സംവിധാനത്തിന്റെ ഭാഗമാവുന്നതും തുടർന്ന്  അമാനുഷിക ശക്തി ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ എളുപ്പത്തിൽ തെളിയിക്കാൻ പോലീസിനെ അയാൾ സഹായിക്കുകയും ചെയുന്നു. മനുഷ്യരുമായി കൂടുതൽ അടുക്കന്ന അയാളെ തിരിച്ചു കൊണ്ടുപോകാൻ നരകത്തിൽ നിന്നും പലരും മനുഷ്യ രൂപത്തിൽ നിന്നെത്തുന്നതും തുടർന്നുള്ള രസകരമായ കഥയുമാണ് സീരീസ്. ഓരോ എപ്പിസോഡും ഓരോ കഥ ഓരോ കേസ് അനേഷണമാണ് അതിൽ ലൂസിഫർ കുറ്റവാളിയെ പിടിക്കാൻ പോലീസിനെ സഹായിക്കുന്നതാണ്  കാണിക്കുന്നത് ഒപ്പം  കുറച്ചു ഭാഗം ലൂസിഫറിന്റെ വ്യക്തിപരമായ പ്രശ്നങ്ങളും നരകത്തിലെ കാര്...

The Little Hours (2017)

Image
The Little Hours Genre : Adult Comedy  Language : English  Year : 2017  പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റാലിയൻ എഴുത്തുകാരൻ ഗിയോവാനിയുടെ നോവലിലെ ചെറുകഥകൾ ആസ്പദമാക്കി എടുത്ത ഡാർക്ക് -അഡൽറ്റ് കോമഡി സിനിമയാണിത്.  പതിനാലാം നൂറ്റാണ്ടിൽ ഇറ്റലിയിൽ ഫാദർ തോമസോയുടെ കിഴിൽ പ്രവർത്തിക്കുന്ന പള്ളിയിലെ നിരവധി കന്യാസ്ത്രികളിൽ മുന്ന് പേരുടെ കഥയാണ് സിനിമ പറയുന്നത്. കടുത്ത നിയമങ്ങൾ  ഉള്ള പള്ളിയിൽ അവർ മൂന്നു പേരും മനസ്സിൽ ഉള്ള വികാരങ്ങളൊക്കെ അടക്കി ജീവിക്കുമ്പോൾ ആണ് പള്ളിയിലേ ജോലിക്കാരനായി സുന്ദരനായ യുവാവ് എത്തുന്നത്.ജീവിത പ്രശ്നങ്ങളിൽ നിന്നും രക്ഷപെടാനായി അവിടെ  എത്തുന്ന അയാളുമായി കൂട്ടുകൂടുന്ന കന്യാസ്ത്രികളും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. ചിത്രത്തിന്റെ കഥ നടക്കുന്നത് നോവലിൽ ഉള്ളപോലെ പതിനാലാം നൂറ്റാണ്ടിലാണ് അതുകൊണ്ട് താനെ അവതരണവും കഥാപാത്രങ്ങളുടെ വസ്ത്രങ്ങളും സംഭാഷണവും രസകരമാണ്.അഡൽറ്റ് രംഗങ്ങളും ചെറിയ തമാശകളുമൊക്കെയുള്ള രംഗങ്ങൾ മികച്ച രീതിയിൽ അഭിനയതാക്കൾ അഭിനയിച്ചിട്ടുണ്ട്  ചിത്രം അവതരണത്തിലും കഥ പശ്ചാത്തലത്തിലുമുള്ള വ്യത്യസ്തത കാരണം ഒരു തവണ കാണാനുള്ളതെല്ലാം...

Popular posts from this blog

Borders of Love (2022)

Kalikot (2022)

Fidelity (2019)