40 Acers (2024)

Image
40 acres  Genre : Action Thriller  Languge : English  Year : 2024  കാനഡയുടെ ഗ്രാമ പ്രദേശങ്ങളിൽ കുടിയേറി പാർത്തിരുന്ന ആഫ്രിക്കൻ അമേരിക്കൻ ജനത ഇപ്പോൾ നേരിടേണ്ടി വരുന്ന അപകടസാഹചര്യങ്ങളും അതിൽ നിനുമുള്ള അവരുടെ അതിജീവനത്തിന്റെ കഥ പറയുന്ന അമേരിക്കൻ ആക്ഷൻ ത്രില്ലെർ സിനിമയാണിത്. ലോകത്തിലെ മനുഷ്യരെയും മൃഗങ്ങളെയെയും കൊന്നൊടുക്കുന്ന  സംഭവങ്ങൾ നടന്നതിനു ശേഷം അതിനെ അതിജീവിച്ച കുറച്ചു മനുഷ്യർ അടങ്ങിയ ഒരു കുടുംബത്തിൽ നടക്കുന്ന കഥയാണ് സിനിമയ്ക്ക്. മനുഷ്യ രാശി ഏതാനം ചിലരിലേക്ക് ചുരുങ്ങുകയും ബാക്കി ഉള്ളവർ ഉള്ളവരിൽ നിന്നും ജീവിക്കാൻ ഉള്ളത് കൈകലാക്കാൻ ശ്രമിക്കുന്നതും അതിനായി പല തരത്തിലുള്ള അക്രമങ്ങൾ കാണിച്ചുകൊണ്ടാണ് സിനിമയുടെ തുടക്കം അതിജീവത്തിനായി കൃത്യമായ ചിട്ടകൾ ഉള്ള അവരിലേക്ക് പുതിയ കുറച്ചു പേര് വരുന്നതും പിന്നീട് ഇതുവരെ ഉള്ള നിയമം അവർക്ക് മറ്റേണ്ടി വരുന്നതൊക്കെ കഥയിൽ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ലോകാവസാന കാലഘട്ടവും അതിലെ കുറച്ചു പേരുടെ അതിജീവനവും നന്നായി എടുത്തിട്ടുണ്ട് അതിന്റെ ഒരു ഭയം നിറഞ്ഞ എപ്പോൾ എന്ത് വേണോ സംഭവിക്കാം എന്നുള്ള അവസ്ഥ നമ്മളെ സിനിമയിലേക്ക് പിടിച്ചു ഇരുത്ത...

From the World of John Wick: Ballerina (2025)

From the World of John Wick: Ballerina

Genre : Action Thriller 

Language : English 

Year : 2025 

ജോൺ വിക്ക് ചാപ്റ്റർ 3 ക്കും ചാപ്റ്റർ 4നും ഇടയിൽ നടക്കുന്ന കഥ പറയുന്ന ജോൺ വിക്ക് സിനിമ സീരിസിലെ അഞ്ചാമത്തെ ആക്ഷൻ ത്രില്ലെർ സിനിമയാണിത്.

ജോൺ വിക്ക് ന്റെ കഥ നടക്കുന്ന യൂണിവേഴ്സലെ ഇവ് മാക്കാറോ 
എന്ന ലേഡി ആസ്സാസിന്റെ കഥ പറയുന്ന സിനിമയാണിത്. ചെറുപ്പത്തിൽ തന്നെ അച്ഛനെയും അമ്മയെയും നഷ്ടമായ അ കൊച്ചു പെൺകുട്ടി പിന്നീട് ജോൺ വിക്ക് സിനിമകളിൽ കാണിക്കുന്ന അവരുടെ 
ന്യൂ യോർക്കിലെ കോണ്ടിനെന്റൽ ലേക്ക് എത്തിപെടുന്നതും പിന്നിട് അവിടെ നിന്ന് കൊണ്ട് പൂർണമായും ഒരു ആസ്സാസിന് ആയി മാറുന്നതും മുതിർന്ന ശേഷം ഒരു മിഷൻന്റെ ഇടയിൽ അവരുടെ അനുവാദമില്ലാതെ അവളുടെ വ്യക്തിപരമായ ലക്ഷ്യം നേടാനായി പുറപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.

ജോൺ വിക്കിന്റെ യൂണിവേഴ്സിലേക്ക് പുതിയൊരു സിനിമ വരുമ്പോൾ ഇ അടുത്തിടെ ഹോളിവുഡിൽ സ്ഥിരം കാണുന്ന പരിപാടി പോലെ പഴയ മെയിൻ റോളിനെ ഒന്നും അല്ലാതെ ആക്കികൊണ്ട് പുതിയ നായിക/ നായകൻ സ്കോർ ചെയുന്ന പരിപാടി ഇവിടെ ഇല്ല അതാണ് ഇതിന്റെ ഏറ്റവും വലിയ പോസിറ്റീവ്. ജോൺ വിക്കിന്റെ റോൾന്റെ പാരമ്പര്യം നിലനിർത്തി കൊണ്ട് തന്നെ ഇതിലെ ഈവ് എന്ന ആസ്സാസിന് നന്നായിട്ട് എടുത്തിട്ടുണ്ട് മികച്ച ആക്ഷൻ രംഗങ്ങൾ ഒരുപാട് ഉള്ള സിനിമയിൽ ജോൺവിക്ക് പോലെ തന്നെ കഥയ്ക്ക് പ്രാധാന്യമില്ല എന്നിരുന്നാലും മറ്റു സിനിമകളുമായി കണക്ഷൻ നിലനിറുത്തി ഇ സിനിമയെ നന്നായി നമ്മുക് മുൻപിൽ അവതരിപ്പിച്ചിട്ടുണ്ട്. ജോൺവിക്ക് സിനിമ സീരീസ് താല്പര്യമുള്ളവർക്കും ആക്ഷൻ ത്രില്ലെർ സിനിമ പ്രേമികൾക്കും കാണാവുന്നതാണ് ഇ സിനിമ.



Comments

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)