40 Acers (2024)

Image
40 acres  Genre : Action Thriller  Languge : English  Year : 2024  കാനഡയുടെ ഗ്രാമ പ്രദേശങ്ങളിൽ കുടിയേറി പാർത്തിരുന്ന ആഫ്രിക്കൻ അമേരിക്കൻ ജനത ഇപ്പോൾ നേരിടേണ്ടി വരുന്ന അപകടസാഹചര്യങ്ങളും അതിൽ നിനുമുള്ള അവരുടെ അതിജീവനത്തിന്റെ കഥ പറയുന്ന അമേരിക്കൻ ആക്ഷൻ ത്രില്ലെർ സിനിമയാണിത്. ലോകത്തിലെ മനുഷ്യരെയും മൃഗങ്ങളെയെയും കൊന്നൊടുക്കുന്ന  സംഭവങ്ങൾ നടന്നതിനു ശേഷം അതിനെ അതിജീവിച്ച കുറച്ചു മനുഷ്യർ അടങ്ങിയ ഒരു കുടുംബത്തിൽ നടക്കുന്ന കഥയാണ് സിനിമയ്ക്ക്. മനുഷ്യ രാശി ഏതാനം ചിലരിലേക്ക് ചുരുങ്ങുകയും ബാക്കി ഉള്ളവർ ഉള്ളവരിൽ നിന്നും ജീവിക്കാൻ ഉള്ളത് കൈകലാക്കാൻ ശ്രമിക്കുന്നതും അതിനായി പല തരത്തിലുള്ള അക്രമങ്ങൾ കാണിച്ചുകൊണ്ടാണ് സിനിമയുടെ തുടക്കം അതിജീവത്തിനായി കൃത്യമായ ചിട്ടകൾ ഉള്ള അവരിലേക്ക് പുതിയ കുറച്ചു പേര് വരുന്നതും പിന്നീട് ഇതുവരെ ഉള്ള നിയമം അവർക്ക് മറ്റേണ്ടി വരുന്നതൊക്കെ കഥയിൽ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ലോകാവസാന കാലഘട്ടവും അതിലെ കുറച്ചു പേരുടെ അതിജീവനവും നന്നായി എടുത്തിട്ടുണ്ട് അതിന്റെ ഒരു ഭയം നിറഞ്ഞ എപ്പോൾ എന്ത് വേണോ സംഭവിക്കാം എന്നുള്ള അവസ്ഥ നമ്മളെ സിനിമയിലേക്ക് പിടിച്ചു ഇരുത്ത...

Narvik (2022)

Narvik 

Genere : War Action 

Languge : Germany Norwagian 

Year : 2022

രണ്ടാം ലോകമഹായുദ്ധ സമയത് നോർവെയിൽ വച്ച് നടന്ന "Battles of Narvik "എന്നറിയപ്പെടുന്ന യഥാർത്ഥ യുദ്ധത്തിനെ ആസ്പദമാക്കി എടുത്ത നോർവെജിയൻ വാർ ആക്ഷൻ ത്രില്ലെർ സിനിമയാണിത്.

രണ്ടാം ലോക മഹായുദ്ധ സമയത് ജർമ്മനി ഭരിച്ചിരുന്നു ഹിറ്റ്ലർന്റെ പട്ടാളത്തിലേക്ക് യുദ്ധസമഗ്രഹികൾ ഉണ്ടാക്കാനായി 
ഇരുമ്പ് അയിര് കൊണ്ട് വരുന്നത്തും സൂക്ഷിക്കുന്നതും നോർവേ നഗരത്തിലെ നർവിക്ക് എന്നാ തുറമുഖ നഗരത്തിൽ ആയിരുന്നു. രണ്ടാം ലോക
മഹായുദ്ധത്തിന്റെ തുടകത്തിൽ 
ആരുടെ കൂടെയും നിൽക്കാതെ ഇരുന്ന നോർവേ രാജ്യവും അവിടെ ഉള്ള ജർമനിയുടെ തന്ത്ര പ്രധാന നഗരവുമായാ നർവിക്ക് എന്നും ബ്രിട്ടീഷ് ഫ്രഞ്ച് സേനകളുടെ അക്രമണ ലക്ഷങ്ങളിൽ ഒന്നായിരുന്നു. ബ്രിട്ടീഷ് പട്ടാളത്തിന്റെയും ജർമൻ പട്ടാളത്തിന്റെയും ഇടയിൽ പെട്ടുപോകുന്ന നർവിക്ക് എന്ന മനോഹരമായ തുറമുഖ നഗരത്തിന്റെയും അവിടുത്തെ ജനങളുടെയും കഥ പറയുന്ന സിനിമയാണിത്.

നോർവെജിയൻ പട്ടാളക്കാർ അവരുടെ നർവിക്ക് പട്ടണത്തിൽ ഉള്ള കുടുംബത്തിനെ 
കാണാനായി എത്തുന്നതും പിന്നിട് വളരെ പെട്ടന് ഒരുഅദൃശ്യമായ ശാന്തത ഒളിപ്പിച്ചു വച്ച ആ മനോഹര നഗരം യുദ്ധത്തിലേക്ക് എത്തിപെടുന്നതുമൊക്കെ വളരെ നന്നായി സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട് അത് മാത്രമല്ല നോർവേയുടെ ഭംഗിയിൽ മുങ്ങിയ ഒരു മികച്ച സിനിമട്ടോഗ്രാഫി കൂടെ സിനിമയിലേക്ക് നമ്മളെ ചേർത്ത് നിർത്തുന്നുണ്ട്. ബ്രിട്ടീഷ് - ഫ്രഞ്ച് - ജർമ്മനി യുടെ ഇടയിലേക്ക് വളരെ പെട്ടന് യുദ്ധത്തിലേക്ക് വീണു പോയ നിരവധി പട്ടാളക്കാരുടെ അവരുടെ കുടുംബങ്ങളുടെ സാധാരണക്കാരുടെ ത്യാഗത്തിന്റെയും ജയത്തിന്റെ കൂടെ കഥയാണ് Narvik : Hitlers First Defeat എന്ന് കൂടെ അറിയപ്പെടുന്ന ഈ മനോഹരവും, ആക്ഷൻ വാർ രംഗങ്ങളും അടങ്ങിയ ഈ സിനിമ.
 


Comments

Popular posts from this blog

Kalikot (2022)

Borders of Love (2022)

Grand Jete (2022)