Road House (2024)
- Get link
- X
- Other Apps
Roadhouse
Genre : Action Thriller
Language : English
Year : 2024
1989ൽ ഇതേ പേരിൽ ഇറങ്ങിയ സിനിമയുടെ റീമേക്ക് ആണ് ജയിക്ക് ഗായിലെൻഹാൾ നായകനയി എത്തിയ റോഡ് ഹൌസ് എന്ന ഇ ചിത്രം.
അൾട്ടിമേറ്റ് ഫയിറ്റിങ് ചാമ്പിയൻഷിപ്പിൽ ലെ വളരെ ഫേമസ് ആയ ഫയിറ്റർ ആയിരുന്ന ഡാൽട്ടൻ ഇപ്പോൾ അതൊക്കെ നിറുത്തി ലോക്കൽ വേദികളിൽ ഫായിറ്റ് ചെയ്ത് അവിടുന്ന് കിട്ടുന്ന വളരെ തുച്ഛമായാ വരുമാനത്തിൽ ജീവിക്കുകയാണ്. അയാളെ തിരദേശമായ ഫ്ലോറിടയിലെ ഒരു ചെറിയ ബാറിൽ വരുന്ന അതിഥികളെ സംരക്ഷിക്കാനും അവിടെ ഉണ്ടാകുന്ന പ്രശ്നങ്ങൾ നിയന്ത്രിക്കുന്ന ജോലി അതിന്റെ ഉടമസ്ഥ നൽകുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.
ഇ സിനിമയുടെ ഒർജിനൽ വേർഷന് ആ സമയത്തെ നല്ല കളക്ഷനും അതുപോലെ കടുത്ത ആരാധകരുമൊക്കെ ഉണ്ടായിരുന്നതാണ്. ഇ സിനിമ ആദ്യമായി കാണുന്നവർക്ക് അത്യാവശ്യം കണ്ടിരിക്കാനുള്ള എല്ലാം ഇതിലുണ്ട്. പതിവ് പോലെ ജയിക്ക് അയാൾക്ക് കിട്ടിയ റോൾ നന്നായി ചെയ്തിട്ടുണ്ട്. ചെറിയൊരു കഥയും കുറച്ചു കഥാപാത്രങ്ങളും അവരോട് നമ്മുക്ക് യാതൊരു അടുപ്പവും തോന്നാൻ പറ്റാത്ത വേഗത്തിലാണ് കഥ പോകുന്നത് പിന്നെ കുറെ ആക്ഷൻ രംഗങ്ങളും ഒക്കെയായിട്ട് മോശമല്ലാത്ത രീതിയിൽ സിനിമ എടുത്തിട്ടുണ്ട്. ഒരു സാധാരണ ആക്ഷൻ ചിത്രം എന്ന നിലയിൽ കാണാൻ താല്പര്യമുള്ളവർ കാണുക
Telegram- Get link
- X
- Other Apps
Comments
Nalla padam aanu
ReplyDelete