Posts

Showing posts from September, 2022

Blessed Virgin (2021)

Image
Blessed Virgin  Genre : Psychological Drama  Language : French  Year : 2021  Immodest Acts : The Life of a Lesbian  Nun in Renaissance Italy എന്ന  ബുക്കിനെ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് സൈക്കോളജിക്കൽ ഡ്രാമ സിനിമയാണിത്. പതിഴാം നൂറ്റാണ്ടിൽ ഇറ്റയിലെ ഒരു ക്രിസ്ത്യൻ മഠത്തിൽ സിസ്റ്റർ ആവാനായി ബെനഡീറ്റ എന്ന കൂട്ടി എത്തുന്നതും പിന്നിട് വലുതായതിന് ശേഷം അവളിൽ ചില അത്ഭുത ശക്തികൾ ഉണ്ടാവുന്നതും അവൾക് കൂട്ടായി കിട്ടിയ മറ്റൊരു സിസ്റ്ററുമായിട്ടുള്ള അവിഹിത ബന്ധവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇ സിനിമ. പ്രധാന സിസ്റ്റർന്റെ നേതൃത്വത്തിൽ പോയ്കൊണ്ടിരിക്കുന്ന മഠത്തിൽ പെട്ടനാണ് ഒരു ദിവസം നമ്മുടെ നായികയ്ക്ക് പല രീതിയിൽ ഉള്ള  അത്ഭുത കഴിവുകൾ ഉണ്ടാവുന്നത് ആദ്യമൊക്കെ മഠത്തിൽ ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പിന്നീട് അവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവർക്ക് അവർക്ക് അവളെ എതിർക്കാനായി കിട്ടുന്ന കാര്യമാണ് അവളും മറ്റൊരു സിസ്റ്ററും ആയിട്ടുള്ള അവിഹിതം. കുഞ്ഞു ബെനെഡീറ്റയുടെ കുട്ടികാലം കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീട് അവൾ വലുതാവുന്നതും അവളിലെ ലൈംഗിക താല്പര്യങ്ങൾ ...

Bullet Train (2022)

Image
Bullet Train Genre : Action Comedy Language : English Year : 2022 "Maria Beetle "  എന്ന ഫേമസ് ജപ്പാസ് നോവലിനെ ആസ്പദമാക്കി John Wick,Deadpool 2, Atomic Blonde, Hobbs & Shaw സിനിമകളുടെ സംവിധായൻ ആയ  ഡേവിഡ് ലെറ്റിച്ച്  സംവിധാനം ചെയ്ത് ബ്രറ്റ് പിറ്റ് നായകനായി എത്തിയ അമേരിക്കൻ ആക്ഷൻ കോമഡി സിനിമയാണിത്. ആധുനിക ജപ്പാനിലെ ടോകിയോ നഗരത്തിൽ ഗാങ്സ്റ്റർ മാർക്കിടയിൽ നടക്കുന്ന  സംഭവങ്ങളും അതിന്റെ ബാക്കി ആയിട്ട് ഉണ്ടാക്കുന്ന ആക്ഷൻ രംഗങ്ങളും കോമഡിക്കും ഒരുപോലെ പ്രാധാന്യം ഉള്ള ഒരുപാട് സംഭവങ്ങൾ കൂടാതെ നിരവധി കഥാപാത്രങ്ങൾ വന്നു പോകുന്ന ഒരു ബുള്ളറ്റ് ട്രെയിൻ യാത്രയും തുടർന്നുള്ള സംഭവങ്ങളുമാണ് ബ്രറ്റ് പിറ്റന്റെ  " ലേഡി ബഗ് " ഉം ജോയി കിംഗ് ന്റെ " ദി  പ്രിൻസിസ് " എന്ന മികച്ച രണ്ട് പ്രധാനകഥാപാത്രങ്ങൾ ഒന്നിക്കുന്ന കഥ. ഒരേ ബുള്ളറ്റ് ട്രെയിനിൽ ഒറ്റക്കും ഒരുമിച്ചും യാത്ര ചെയുന്ന ക്രിമിനൽ സംഘങ്ങളും നേതാക്കളും ഇവരുടെ പരസപരം ഉള്ള പ്രശ്നങ്ങൾ ഫ്ലാഷ് ബാക്കുകൾ ഒകെ നിറച്ചു ഒട്ടും മടുപ്പിക്കാതെ മൊത്തം കളർഫുൾ ആയിട്ടുള്ളൊരു പക്കാ എന്റർടൈൻമെന്റ് സിനിമയാണിത്. സിനിമയിൽ നമ്മുടെ സംവിധായകന്റെ അടക്കം...

The fall (2022)

Image
The fall Genre : Survival Thriller Language : English Year : 2022 നിങ്ങൾ ഉയരം ഉള്ള സ്ഥലത്ത്‌ നിന്നും താഴോട്ട് നോക്കാൻ ഭയം ഉള്ളവരാണോ? ഉയരം കൂടിയ സ്ഥലങ്ങൾ നിങ്ങളെ പേടിപ്പിക്കാറുണ്ടോ? ആണെങ്കിൽ നിങ്ങക്ക് ഇ സിനിമ നല്ലൊരു ത്രില്ലിങ് അനുഭവം ആയിരിക്കും. The tournament (2009) ഇംഗ്ലീഷ് ആക്ഷൻ സിനിമയുടെ സംവിധായനായ സ്കോട്ട് മാൻ സംവിധാനം ചെയ്ത അമേരിക്കൻ സർവ്വയിവൽ ത്രില്ലെർ സിനിമയാണിത്  ബെസ്റ്റ് ഫ്രണ്ട്സ് ആയ ബെക്കിയും ഹൻഡറും ലൈഫിൽ റിസ്ക്ക് ഉള്ള സാഹസിക്ക പ്രവർത്തികൾ ചെയുന്നവരാണ്. ബെക്കിയും അവളുടെ ഭർത്താവും ഇരുവരുടെയും സുഹൃത്തായ ഹാൻഡറും ഒരുമിച്ചാണ് ഇതൊക്കെ ചെയ്യാറുള്ളത്. സോഷ്യൽ മീഡിയകളിൽ ആക്റ്റീവ് ആയ ഹണ്ടർ അവളുടെ സഹസിക പ്രവർത്തികൾ അതിലൊക്കെ പങ്കുവയ്ക്കുകയും  അതുവഴി  ഒരുപാട് ആരാധകരൊക്കെ ഉള്ളോരാളാണ്. ജീവിതത്തിൽ സംഭവിക്കുന്ന വലിയൊരു ദുരന്തതിന്റെ ഭാഗമായി ഇതിൽ നിനൊക്കെ മാറി നിൽക്കുന്ന ബെക്കിയെ കൂട്ടുകാരി നിർബന്ധിച്ചു മറ്റൊരു സഹസിക കാര്യം ചെയ്യുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. ബെക്കിയുടെ ജീവിതത്തിലുണ്ടായ ദുരന്തതിന്റെ ആഘാതത്തിൽ നിന്നും അവളെ വീണ്ടും പഴയ പോലെ ആകാനായി ഹണ്ടർ അവളോടൊപ്പം ചേർന്ന...

Beast (2022)

Image
Beast Genre : Survival Thriller  Language : English Year : 2022 ഇഡ്രിസ് എൽബ നായകനായി എത്തിയ അമേരിക്കൻ സർവയിവൽ ആക്ഷൻ ത്രില്ലെർ സിനിമയാണിത്. ഡോക്ടർനെറ്റ് സാമൂവൽ തന്റെ രണ്ടു മകളോടൊപ്പം അവധികാലം ചിലവഴിക്കാൻ സൗത്ത് ആഫ്രിക്കയിൽ എത്തുന്നതും ആഫ്രിക്കയിലെ ബിയോളജിസ്റ്റും സുഹൃത്തുമായ മാർട്ടിൻനോടൊപ്പം മരിച്ചുപോയ നെറ്റിന്റെ ഭാര്യ താമസിച്ച ആഫ്രിക്കൻ ഗ്രാമത്തിലേക്ക് പോകുന്നത് തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. മാർട്ടിനും നെറ്റിന്റെ രണ്ടു പെണ്ണ് കുട്ടികളുമായി സൗത്ത് ആഫ്രിക്കയിലെ റിസേർവ് വനഭാഗത് എത്തുകയും അവിടെ അവർ ഒട്ടും പ്രതീഷിക്കാത്ത അപകടം ഉണ്ടാവുകയും. ടൂറിസ്റ്റുകൾക്ക് കർശന വിലക്കുള്ള അവിടേക്ക് ഇനി മാറ്റാരും അവരെ രക്ഷിക്കാൻ വരുക എന്നാ സാധ്യത ഇല്ലാത്ത സാഹചര്യത്തിൽ അവർ ഒറ്റ കെട്ടായി നിന്നുകൊണ്ട് കൈയിൽ ഉള്ള കാര്യങ്ങൾ കൊണ്ട് എല്ലാം തരണം ചെയുനതൊക്കെ ആണ് സിനിമയുടെ ത്രില്ലിങ്ങായിട്ടുള്ള ഭാഗം. ചെറിയ പശ്ചാതലത്തിൽ ഒരുക്കിയ ഇ സിനിമയിൽ കഥ,സംഭാഷണം, ആക്ഷൻ രംഗങ്ങൾ എല്ലാം ഡീസന്റ് ആയിട്ട്  തോന്നി. കഥയിൽ ചില രംഗങ്ങൾ ഒകെ കൊണ്ട് വന്നു വലിയൊരുസന്ദേശം ഒകെ നൽകാനുള്ള ശ്രമം വിജയിച്ചിട്ടില്ല. മൊത്തത്തിൽ ഇത്തരം സിനിമ പ...

Popular posts from this blog

Borders of Love (2022)

Kalikot (2022)

Fidelity (2019)