Posts

Showing posts from March, 2022

Blessed Virgin (2021)

Image
Blessed Virgin  Genre : Psychological Drama  Language : French  Year : 2021  Immodest Acts : The Life of a Lesbian  Nun in Renaissance Italy എന്ന  ബുക്കിനെ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് സൈക്കോളജിക്കൽ ഡ്രാമ സിനിമയാണിത്. പതിഴാം നൂറ്റാണ്ടിൽ ഇറ്റയിലെ ഒരു ക്രിസ്ത്യൻ മഠത്തിൽ സിസ്റ്റർ ആവാനായി ബെനഡീറ്റ എന്ന കൂട്ടി എത്തുന്നതും പിന്നിട് വലുതായതിന് ശേഷം അവളിൽ ചില അത്ഭുത ശക്തികൾ ഉണ്ടാവുന്നതും അവൾക് കൂട്ടായി കിട്ടിയ മറ്റൊരു സിസ്റ്ററുമായിട്ടുള്ള അവിഹിത ബന്ധവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇ സിനിമ. പ്രധാന സിസ്റ്റർന്റെ നേതൃത്വത്തിൽ പോയ്കൊണ്ടിരിക്കുന്ന മഠത്തിൽ പെട്ടനാണ് ഒരു ദിവസം നമ്മുടെ നായികയ്ക്ക് പല രീതിയിൽ ഉള്ള  അത്ഭുത കഴിവുകൾ ഉണ്ടാവുന്നത് ആദ്യമൊക്കെ മഠത്തിൽ ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പിന്നീട് അവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവർക്ക് അവർക്ക് അവളെ എതിർക്കാനായി കിട്ടുന്ന കാര്യമാണ് അവളും മറ്റൊരു സിസ്റ്ററും ആയിട്ടുള്ള അവിഹിതം. കുഞ്ഞു ബെനെഡീറ്റയുടെ കുട്ടികാലം കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീട് അവൾ വലുതാവുന്നതും അവളിലെ ലൈംഗിക താല്പര്യങ്ങൾ ...

Fresh (2022)

Image
Fresh Genre : Thriller Language : English Year : 2022 ഡൈയിസിയും ഡിബേസ്റ്റിൻ സ്റ്റാനും പ്രധാന വേഷത്തിൽ എത്തിയ അമേരിക്കൻ വയലെൻസ് ത്രില്ലെർ സിനിമയാണിത്. ഓൺലൈൻ ഡേറ്റിംഗ് വഴി ഒരു ബോയ്ഫ്രണ്ടിനെ നോക്കുന്ന നോവക്ക് പലപ്പോഴും മോശം അനുഭവം സമ്മാനിക്കുന്നു.അവളുടെ കൂട്ടുകാരിയുടെ നിർബന്ധത്തിന് വഴങ്ങി മനസ്സിലാമനസോടെ ചെയുന്ന ഡേറ്റിംഗ് കൊണ്ട് ഓൺലൈനിലും ഓഫ്‌ലൈനിലും മോശം അനുഭവങ്ങൾ ലഭിക്കുന്നു. അങ്ങനെ ഇരിക്കെ തികച്ചും യഥാർച്ഛികമായി അവൾ പരിചയപെടുന്ന സ്റ്റീവുമായി അവൾ വളരെ വേഗം അടുക്കുന്നതും തുടർന്നവൾ നേരിടേണ്ടി വരുന്ന കാര്യങ്ങളുമാണ് സിനിമയുടെ കഥ. സ്റ്റീവ് എന്നാ ചെറുപ്പക്കാരനെ നോവക്ക് ഇഷ്ടമാവുകയും  അയാളെ കുറിച്ചവൾ കൂട്ടുകാരിയോട് പറയുകയും ചെയുന്നു.സിനിമയുടെ തുടക്കത്തിൽ സ്ഥിരം ത്രില്ലെർ പടങ്ങളിൽ ഉള്ള കഥയായി നമ്മുക്ക് തോന്നുകയും പിന്നീട് പ്രതീഷിക്കാത്തതും ഭീകരമായതുമായ വയലൻസ് -ത്രില്ലെർ ഗണത്തിലേക്ക് സഞ്ചാരിക്കുകയും ചെയുന്നതാണ് സിനിമയുടെ കഥയുടെ ഗതി. സ്റ്റീവ് ആയി സെബാസ്റ്റ്യൻ സ്റ്റാൻ മികച്ച പ്രകാധാനമായിരുന്നു കൂടാതെ നോവ ആയി ഡൈസിയും. എടുത്തു പറയാൻ വലിയ കഥാപാത്ര നിരയൊന്നമില്ലാത്ത ഈ സിനിമ അതിന്റെ പരിധിക്ക് ഉള്ളിൽ ...

Kiss Me (2011)

Image
Kiss me Genre : Drama Romance  Language : Swedish  Year : 2011 " With Every Heart Beat " എന്ന പേര് കൂടെയുള്ള സ്വിഡിഷ് റൊമാന്റിക് ഡ്രാമ സിനിമയാണിത്. മിയുടെ അച്ഛൻ അദ്ദേഹത്തിന്റെ കൂടെ ജീവിക്കുന്ന ഗേൾഫ്രണ്ടനെ കല്യാണം കഴിക്കാൻ പോകുന്ന എന്ന വാർത്ത അച്ഛന്റെ ബർത്തഡേ പാർട്ടിക്ക് ഇടയിൽ മിയ അറിയുന്നു.അതെ സമയം തന്നെ മിയയും അവളുടെ ബോയ്ഫ്രണ്ടുമായുള്ള മസമ്മതം അവളും എല്ലാരേയും അറിയിക്കുകയാണ്. ബർത്തഡേ പാർട്ടിയിൽ വച്ച് അച്ഛൻ വിവാഹം കഴിക്കാൻ പോകുന്ന ആളിന്റെ മകളുമായി മിയ കൂടുതൽ അടുക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. മിയയും ഫ്രിഡയും കൂട്ടുകാർ ആവുന്നതും തുടർന്നു അവർക്കിടയിൽ സംഭവിക്കുന്ന കാര്യങ്ങൾ ഇരുവരുടെയും ഒന്നിക്കാൻ ആഗ്രഹിക്കുന്ന ഫാമിലികളിൽ ഉണ്ടാകുന്ന സംഭവങ്ങളുമൊക്കെയാണ് സിനിമ പറയുന്നത്. മിയ ഫ്രിഡ റിലേഷൻ ഷിപ് മാത്രമല്ല മിയയുടെ പുതിയ മാറ്റം അവളേ ഒരുപാട് സ്നേഹിക്കുന്ന ബോയ്ഫ്രണ്ട് അതിലുണ്ടാക്കുന്ന പ്രശ്നങ്ങളും ചിത്രത്തിൽ വ്യക്തമായി കാണിക്കുന്നുണ്ട്. ഒത്തിരി ആളുകളെയും ബന്ധങ്ങളെയും മറികടന്നു വേണം ഇരുവർക്കും ഒന്നിക്കാൻ എന്താണ് ചിത്രം തരുന്ന ത്രില്ല്. മൊത്തത്തിൽ എല്ലാ തരത്തിലും ആസ്വദിച്ചു കാണാ...

Black Crab (2022)

Image
Black Crab Genre : Action Thriller Language : Swedish (English Dub) Year : 2022 ആദം ബെർഗ് ഡയറക്റ്റ് ചെയ്ത സ്വെഡിഷ് ആക്ഷൻ ത്രില്ലെർ സിനിമയാണിത്. ലോകം മൊത്തം ഇരു ചേരികളായി നിന്ന് പരസ്പരം യുദ്ധം ചെയുന്ന,അവർ ആരൊക്കെ ആണ് യുദ്ധം എങ്ങനെ തുടങ്ങി എന്നുള്ളയാതൊരു സുചനയും തരാതെ ഇടക്ക് നിന്നാണ് സിനിമയുടെ കഥ തുടങ്ങുന്നത്. ബ്ലാക്ക് ക്രാബ് എന്നാ രഹസ്യ പേരിൽ അറിയപ്പെടുന്ന സൂയിസൈഡ് മിഷൻ അതിലേക്ക് തിരഞ്ഞെടുക്കുന്നവരും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ പറയുന്നത്. ലോകത്തിൽ മഹായുദ്ധം നടന്നാൽ മനുഷ്യന്റെ നിലനിൽപ്പ് പോലും അപകടത്തിൽ ആവുന്ന കാര്യങ്ങൾ ചെയ്യാൻ തയാറാക്കുന്ന കരുണയില്ലാത്ത മനുഷ്യ മനസുകളെ നമുക്കിവിടെ കാണാൻ കഴിയും. മികച്ച ആക്ഷൻ രംഗങ്ങൾ ത്രില്ലിങ് ബാക്ഗ്രൗണ്ട് മ്യൂസിക്ക് കൂടാതെ ഒരുപാട് മനോഹരമായ ഐസ് മൂടിയ ഭൂപ്രകൃതിയുടെ ഭംഗിയുള്ള ദൃശ്യങ്ങളും സിനിമയിൽ സജിവമാണ് ഇതൊക്കെ കൊണ്ട് തന്നെ  നന്നായി കഥ അവതരിപ്പിക്കുന്ന സിനിമയിൽ തുടക്കം മുതൽ ഉത്തരമില്ലാത്ത ചോദ്യങ്ങൾക്ക് അവസാനവും ഉത്തരമില്ലാതെയാണ് സിനിമ അവസാനിക്കുന്നത്. അത്യാവശ്യം ആസ്വദിച്ചു കാണാൻ കഴിയുന്ന സിനിമയുടെ കഥ കുറെ സംഭവങ്ങളുടെ മധ്യത്തിൽ തുടങ്ങി അവസാനിക്കുന്...

Popular posts from this blog

Borders of Love (2022)

Kalikot (2022)

Fidelity (2019)