Posts

Showing posts from November, 2021

Blessed Virgin (2021)

Image
Blessed Virgin  Genre : Psychological Drama  Language : French  Year : 2021  Immodest Acts : The Life of a Lesbian  Nun in Renaissance Italy എന്ന  ബുക്കിനെ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് സൈക്കോളജിക്കൽ ഡ്രാമ സിനിമയാണിത്. പതിഴാം നൂറ്റാണ്ടിൽ ഇറ്റയിലെ ഒരു ക്രിസ്ത്യൻ മഠത്തിൽ സിസ്റ്റർ ആവാനായി ബെനഡീറ്റ എന്ന കൂട്ടി എത്തുന്നതും പിന്നിട് വലുതായതിന് ശേഷം അവളിൽ ചില അത്ഭുത ശക്തികൾ ഉണ്ടാവുന്നതും അവൾക് കൂട്ടായി കിട്ടിയ മറ്റൊരു സിസ്റ്ററുമായിട്ടുള്ള അവിഹിത ബന്ധവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇ സിനിമ. പ്രധാന സിസ്റ്റർന്റെ നേതൃത്വത്തിൽ പോയ്കൊണ്ടിരിക്കുന്ന മഠത്തിൽ പെട്ടനാണ് ഒരു ദിവസം നമ്മുടെ നായികയ്ക്ക് പല രീതിയിൽ ഉള്ള  അത്ഭുത കഴിവുകൾ ഉണ്ടാവുന്നത് ആദ്യമൊക്കെ മഠത്തിൽ ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പിന്നീട് അവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവർക്ക് അവർക്ക് അവളെ എതിർക്കാനായി കിട്ടുന്ന കാര്യമാണ് അവളും മറ്റൊരു സിസ്റ്ററും ആയിട്ടുള്ള അവിഹിതം. കുഞ്ഞു ബെനെഡീറ്റയുടെ കുട്ടികാലം കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീട് അവൾ വലുതാവുന്നതും അവളിലെ ലൈംഗിക താല്പര്യങ്ങൾ ...

Red Notice (2021)

Image
Red Notice Genre : Action Comedy Language : English Year : 2021 റയൻ റേനോൽഡ്, റോക്ക് ജോൺസൻ, ഗാൽ ഗാഡോട്ട് എന്നിവർ കേന്ദ്രകഥപാത്രങ്ങളെ അവതരിപ്പിച്ചു നെറ്റ്‌ഫ്ലൈസ് വഴി റിലീസ് ആയ അമേരിക്കൻ ആക്ഷൻ കോമഡി സിനിമയാണിത്. എഫ് ബി ഐയുടെ ക്രിമിനൽ പ്രൊഫൈൽർ ആയ ജോൺ ഹാർഡ്ലെയും ഇന്റർപ്പോൾ അസിസ്റ്റന്റായ ഉറുവശി ദാസുമൊത്ത് റോമിലെ ഒരു മ്യൂസിയത്തിൽ എത്തുകയാണ്. മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഇന്റർനാഷണൽ മാർക്കറ്റിൽ കോടികൾ വിലയുള്ളതും ചരിത്രപ്രധാന്യമുള്ളതുമായ പുരാവസ്തു മോഷ്ടിക്കാൻ എത്തുന്ന നോളാൻ ബൂത്തിനെ പിടിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. മ്യൂസിയത്തിൽ എത്തുന്ന അവരും അവിടെ എത്തുന്ന നോളാനുമായി ഏറ്റുമുട്ടുന്നതും തുടർന്നുള്ള രസകരവും ത്രില്ലിങ്ങുമായ സംഭവങ്ങളുമാണ് സിനിമ. ചിത്രത്തിൽ നോളാൻ ആയി ഓൺ സ്ക്രീനിലും ഓഫ്‌ സ്ക്രീനിലും കോമഡി നന്നായി പ്രയോഗിക്കുന്ന റയൻ എത്തുന്നു കൂടെ ജോൺ ഹാർഡ്ലി ആയി നമ്മുടെ റോക്ക് ജോൺസനും ഉണ്ട്.  ചിത്രത്തിന്റെ കഥ മുൻപോട്ട് പോകുമ്പോൾ മറ്റൊരു രസകരമായ കഥാപാത്രമായി ഗാൽ ഗാടോട്ട് എത്തുന്നുണ്ട്. ആക്ഷനും കോമഡിക്കും ഒരുപോലെ പ്രാധാന്യം നൽകിയ കഥയിൽ ത്രില്ലിംഗ് ആയിട്ടുള്ള മോഷണ രംഗങ്ങളും സുലഭമായിട്ടുണ്ട്. ര...

Shang-Chi and the Legend of the Ten Rings (2021)

Image
Shang-Chi and the Legend of the Ten Rings Genre : Action Fantasy  Language : English  Year : 2021 മാർവെൽ കോമിക്സിനെ ആസ്പദമാക്കി എടുത്ത അമേരിക്കൻ സൂപ്പർഹീറോ സിനിമയും മാർവെൽ സിനിമാറ്റിക്ക് യൂണിവേഴ്സിലെ (MCU) ലെ ഇരുപത്തിഅഞ്ചാമത്തെ ആക്ഷൻ ഫാന്റസി സിനിമയുമാണിത്. വർഷങ്ങൾക്ക് മുൻപ് ഷാങ് ചിയുടെ അച്ഛന് മനുഷ്യന് സൂപ്പർഹീറോ പവർ ലഭിക്കുന്ന ടെൻ റിങ്സ് ലഭിക്കുന്നു അതിന്റെ സഹായത്തോടെ അദ്ദേഹം ടെൻ റിങ്സ് എന്നൊരു ശക്തമായ ആർമി ഉണ്ടാകുകയുക നിരവധി രാജ്യങ്ങളെയും അവിടുത്തെ ഭരണത്തിനെയും നിയന്ത്രിക്കുകയും കിഴടക്കുകയും ചെയുന്നു. പിന്നീട് അമനുഷ്യ കഴിവുകൾ ഉള്ള യിങ് ലീ യെ അയാൾ പ്രണയിക്കുകയും തന്റെ ജീവിതപങ്കാളി ആകുന്നു. വിവാഹശേഷം അയാൾ ടെൻ റിങ്സ് ആർമി ഉപേക്ഷിക്കുകക്കും ടെൻ റിങ്സ്ന്റെ കഴിവുകൾ ഉപയോഗിക്കാതെ ഇരുവരും സാധാരണ കുടുംബജീവിതം നയിക്കുന്നു. ഇവരുടെ മക്കളാണ് ഷാങ് ച്ചിയും അവന്റെ സഹോദരി സു സൈലിങ്ങും. കുടുംബവുമായി പിന്നീട് യാതൊരു ബന്ധവുമില്ലാതെ ആവുന്ന ഷാങ് ചി അയാളുടെ പേര് മാറ്റി മറ്റൊരു സ്ഥലത്ത് പുതിയൊരു ജീവിതം നയിക്കുന്നതും തുടർന്ന് അയാളെ തേടി അച്ഛനും സഹോദരിയും എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. ഷാ...

Army of Theives (2021)

Image
Army of Theives Genre : Heist Comedy Language : English Year : 2021 സാക്ക് സ്‌നേയ്ഡർ & ഷെ ഹാറ്റെൻ എഴുതിയ ആർമി ഓഫ് ഡെഡ് സീരിസിലെ രണ്ടാമത്തെ സിനിമയും ആദ്യ സിനിമയായ ആർമി ഓഫ് ഡെഡ്ന്റെ പ്രക്വൽ സിനിമയുമാണിത്. ആർമി ഓഫ് ഡെഡ് സിനിമയിൽ സേഫ് ക്രാക്കർ ആയി എത്തിയ ലുവിഗ് ഡിറ്റെറിന്റെ ജീവിതകഥയും തുടർന്നുള്ള സംഭവങ്ങളും ആദ്യ സിനിമയുടെ കഥയുമായി ബന്ധിപ്പിക്കുന്നതാണ് ഇ ചിത്രത്തിന്റെ പ്രധാന കഥ. സെബാസ്റ്റ്ൻ എന്നാ ലുവിങ് ബാങ്കിലാണ് ജോലി ചെയുന്നത്. കൊച്ചിലെ തന്നെ സേഫ് ക്രാക്ക് ചെയുന്നത് അയാൾക്ക് വലിയ ഹരം ആയിരുന്നു . അയാളുടെ കഴിവുകൾ തിരിച്ചറിഞ്ഞു അയാളെ ലോകത്തിൽ പലഭാഗത്തായിയുള്ള ബാങ്കിൽ ഇരിക്കുന്ന സേഫ് ലോക്കറുകൾ തുറക്കാൻ ഒരു സംഘം ആളുകൾ തിരഞ്ഞെടുക്കുന്നു. ലോകത്തിൽ അതുവരെ ഉള്ളതിൽ ഫേമസ് ആയതും കഠിനമായത്തുമായ സേഫ് ലോക്കറുകൾ തുറക്കാൻ അയാൾ അവരോടൊപ്പം ചേരുന്നു. ആർമി ഓഫ് ഡെഡ് സിനിമയ്ക്ക് മുൻപേ അതിലെ ഒരു കഥാപാത്രത്തിന്റെ കഥയാണിത് അതുപോലെ ആ സിനിമയിലെ സംഭവങ്ങളുമായി നന്നായി ഇതിലെ സംഭവങ്ങൾ കോർത്തു ഇണക്കിയിട്ടുണ്ട്. ത്രില്ലിങ്ങും,ആക്ഷനും,വൈകാരികവുമായ നിരവധി രംഗങ്ങൾ അടങ്ങിയ സിനിമ ആസ്വദിച്ചു കാണാവുന്നതാണ്. പ്രധാന കഥാപാത്രങ്...

Popular posts from this blog

Borders of Love (2022)

Kalikot (2022)

Fidelity (2019)