Posts

Showing posts from August, 2021

Blessed Virgin (2021)

Image
Blessed Virgin  Genre : Psychological Drama  Language : French  Year : 2021  Immodest Acts : The Life of a Lesbian  Nun in Renaissance Italy എന്ന  ബുക്കിനെ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് സൈക്കോളജിക്കൽ ഡ്രാമ സിനിമയാണിത്. പതിഴാം നൂറ്റാണ്ടിൽ ഇറ്റയിലെ ഒരു ക്രിസ്ത്യൻ മഠത്തിൽ സിസ്റ്റർ ആവാനായി ബെനഡീറ്റ എന്ന കൂട്ടി എത്തുന്നതും പിന്നിട് വലുതായതിന് ശേഷം അവളിൽ ചില അത്ഭുത ശക്തികൾ ഉണ്ടാവുന്നതും അവൾക് കൂട്ടായി കിട്ടിയ മറ്റൊരു സിസ്റ്ററുമായിട്ടുള്ള അവിഹിത ബന്ധവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇ സിനിമ. പ്രധാന സിസ്റ്റർന്റെ നേതൃത്വത്തിൽ പോയ്കൊണ്ടിരിക്കുന്ന മഠത്തിൽ പെട്ടനാണ് ഒരു ദിവസം നമ്മുടെ നായികയ്ക്ക് പല രീതിയിൽ ഉള്ള  അത്ഭുത കഴിവുകൾ ഉണ്ടാവുന്നത് ആദ്യമൊക്കെ മഠത്തിൽ ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പിന്നീട് അവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവർക്ക് അവർക്ക് അവളെ എതിർക്കാനായി കിട്ടുന്ന കാര്യമാണ് അവളും മറ്റൊരു സിസ്റ്ററും ആയിട്ടുള്ള അവിഹിതം. കുഞ്ഞു ബെനെഡീറ്റയുടെ കുട്ടികാലം കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീട് അവൾ വലുതാവുന്നതും അവളിലെ ലൈംഗിക താല്പര്യങ്ങൾ ...

Major Grom : Plauge Doctor (2021)

Image
Major Grom : Plauge Doctor Genre : Action Adventure Language : Russian Year : 2021 മേജർ  ഗ്രോമ് എന്നാ റഷ്യൻ കോമിക്സ് ആസ്പദമാക്കി എടുത്ത റഷ്യൻ ആക്ഷൻ ആഡ്വഞ്ചർ സിനിമയാണിത്. റഷ്യയുടെ രണ്ടാമത്തെ വലിയ നഗരമായ എസ്.ടി പീറ്റേഴ്സ് ബെർഗിലെ സത്യസന്തനും കഴിവും ബുദ്ധിയുമുള്ള പോലീസ് ഓഫീസറാണ് മേജർ ഗ്രോമ്. നഗരത്തിൽ നടക്കുന്ന ഏതൊരു പ്രശ്നത്തിലും ഇടപെടുന്ന അയാളെ കൊണ്ട് കള്ളന്മാർക്കും കൊലപാതകികൾക്കും മാത്രമല്ല പോലീസ് ഡിപ്പാർട്മെന്റിന് വരെ പ്രശ്നങ്ങളാണ്. കുറ്റവാളികളെ പിടികൂടനായി നിമത്തിന്റെ വഴിയില്ലതെ പോകാൻ ഒരു മടിയുമില്ല അയാൾക്ക്.നഗരത്തിൽ ഹീറോ ആയി വാഴുന്ന മേജറിനും പോലീസ് ഡിപ്പാർട്മെന്റിനും മുകളിൽ ജനങ്ങളും മനസിലേക്ക് പുതിയൊരു സൂപ്പർഹീറോ വരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. നഗരത്തിലെ ദാനികനായ ഒരാളുടെ മകൻ ചെയുന്ന കുറ്റത്തിന് തെളിവുകൾ ലഭികാത്തതിനാൽ കോടതി അയാളെ വെറുതെ വിടുന്നു. ജനങളുടെ കനത്ത പ്രധിഷേധം നിലനിൽക്കുമ്പോൾ തന്നെ അയാളെ ഒരാൾ കൊല്ലുന്നതും തുടർന്ന് ആളുകൾ എല്ലാരും അയാളെ സൂപ്പർഹീറോ ആയി കാണുന്നതും അയാളെ പിടിക്കാൻ മേജർ പോകുന്നതുമൊക്കെ ത്രില്ലിങ്ങായിട്ട് ഇവിടെ അവകരിപിച്ചിരിക്കുന്നു. റഷ്യൻ സിനിമകളിൽ ...

The Sucide Squad (2021)

Image
The Suicide Squad Genre : Action Adventure Language : English Year : 2021 ഡിസി കോമിക്സ് ആസ്പദമാക്കി എടുത്ത സിനിമകളുടെ തുടർച്ചയായ ഡിസി എക്സ്റ്റൻഡഡ് യൂണിവേഴ്സിലെ പത്തമത്തെ സിനിമയാണിത് കൂടാതെ സൂയിസൈഡ് സ്‌ക്വാഡ് (2016)ന്റെ സ്റ്റാൻഡ് അലോൺ സിക്വൽ ആയ അമേരിക്കൻ സൂപ്പർഹീറോ ആക്ഷൻ സിനിമ കൂടിയാണ് . തീയേറ്ററിലും ഹെച്.ബി.ഓ മാക്സിലും റിലീസ് ആയി മികച്ച അഭിപ്രായം നേടിയ ചിത്രം സംവിധാനം ചെയ്തത് ജെയിംസ് ഗൺ ആണ്. അമേരിക്കൻ ഇന്റലിജിൻസ് ഓഫീസറായ അമണ്ട വാള്ളറിന്റെ നേതൃത്വത്തിൽ രണ്ടു ടാസ്ക്ക് ഫോഴ്സ് എക്സ് രൂപീകരിക്കുന്നു. അവരെ വിളിക്കുന്ന പേരാണ് സൂയിസൈഡ് സ്‌ക്വാഡ്. പലതരത്തിലുള്ള സൂപ്പർഹീറോ കഴിവുകൾ ഉള്ളവരും ജയിൽ ശിക്ഷ അനുഭവിക്കുന്നവരുടെയും ടീമാണ് ഇ സൂയിസൈഡ് സ്‌ക്വാഡ്. സൗത്ത് അമേരിക്കൻ ദീപ് രാഷ്ട്രമായ കോർട്ടോ മാൾട്സിൽ നില നിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധി മാറ്റി അവിടുത്തെ ജനങ്ങൾക്കായി പുതിയൊരു സർക്കാരുണ്ടാക്കാൻ സഹായിക്കുകയാണ് അവരുടെ ലക്ഷ്യം. ഇരുടിമുകളും അവിടേക്ക് യാത്രാതിരിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. മാർഗോട്ട് റോബി, ഇദ്രിസ് എൽബ, ജോൺ സിന എനിവർ ചേരുന്നു  മുന്ന് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക...

Black Widow (2021)

Image
Black Widow Genre : Action Superhero Language : English Year : 2021 മാർവെൽ കോമിക്സ് ആസ്പദമാക്കി എടുത്ത മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ (MCU) ഇരുപത്തി നാലാമത്തെ സൂപ്പർഹീറോ  ആക്ഷൻ സിനിമയാണിത്. ഫ്ലോറൻസ് പയുഗ് & സ്കാർലെറ്റ് ജോൺസൺ പ്രധാന വേഷത്തിൽ എത്തിയ സിനിമ തീയേറ്ററിലും ഡിസ്‌നി പ്ലസിലും റിലീസ് ആയിരുന്നു. മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ ക്യാപ്റ്റൻ അമേരിക്ക സിവിൽ വാർ (2016) സിനിമയുടെ കഥയുടെ തുടർച്ചയായിട്ടാണ് ഏജന്റ് നടാഷാ റമനോഫ്ന്റെ കഥയിതിൽ അവതരിപ്പിക്കുന്നത്. നടാഷാ റമനോഫ്ന്റെ എങ്ങനെ ബ്ലാക്‌വിഡോ ആയെന്നും അവരുടെ പഴയകാല ചരിത്രവും മറ്റുസംഭവങ്ങളും കുട്ടിയിണക്കി അവതരിപ്പിക്കുകയാണ് സിനിമയിൽ. നടാഷാ റമനോഫ്ന്റെ സിസ്റ്ററും അമ്മയും അച്ഛനെയുമൊക്കെ കണ്ടെത്തുന്നതും തുടർന്ന് അവർ ഒരു ടീമായി നിന്ന്കൊണ്ട് മറ്റു ശത്രുകളെ നേരിടുതുമൊക്കെ മികച്ച ആക്ഷൻ രംഗങ്ങളോടെയും സഹായത്തോടെ ആസ്വദിച്ചു കാണാൻ പാകത്തിൽ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഫ്ലോറൻസിന്റെ എലെന ബെലോവ എന്നാ കഥാപാത്രം വളരെ മികച്ച രീതിയിൽ അവർ അവതരിപ്പിച്ചിട്ടുണ്ട്. ഇനി വരുന്ന മാർവെൽ സിനിമകളിൽ ഇതിനേക്കാൾ മികച്ച പ്രകടനം ഫ്ലോറെൻസിന്റെ ഭാഗത്തു നിന്നും കാ...

Riders of Justice (2020)

Image
Riders of Justice Genre : Action Comedy Language : Danish Year : 2020 പ്രശസ്ത  ഡാനിഷ് ആക്ടർ ആയ മാഡ്സ്  മിക്കേൾസൺ നായകനായ ആക്ഷൻ കോമഡി സിനിമയാണിത്. അഫ്ഗാനിൽ പട്ടാളക്കാരനായി ജോലി ചെയുന്ന മാർക്‌സിന്റെ ഭാര്യയും മകളും സഞ്ചരിച്ച ട്രെയിൻ അപകടത്തിൽപ്പെടുകയും അയാളുടെ ഭാര്യ മരിക്കുകയും മകൾ രക്ഷപെടുകയും ചെയുന്നു. ട്രെയിനിൽ മാർകസിന്റെ ഭാര്യക്ക് സീറ്റ് നൽകിയ ഒരാൾ ഇതൊരു സാദാരണ  അപകടമല്ലെന്നും കരുതിക്കുട്ടി പ്ലാൻ ചെയ്ത് ഉണ്ടാക്കിയ അപകടമാണെന്നും മാർക്കസിനെ വിശ്വസിപ്പിക്കുന്നു. ഇവർ ഒരു ടീം ആയി ട്രെയിൻ അപകടത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ ശ്രമം നടത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. മാഡ്സ്ന്റെ മാർക്‌സ് എന്ന കരുത്തനായ കഥാപാത്രവും അയാളോടൊപ്പം ചേരുന്ന രസകരവുമായ മറ്റു മികച്ച കഥാപാത്രങ്ങളുമാണ് സിനിമയുടെ പ്രധാന ആകർഷണം. നിരവധി വൈകാരിക - രസകരമായ സംഭവങ്ങളും മികച്ച ചെറിയ ആക്ഷൻ രംഗങ്ങളും നല്ലൊരു ക്ലൈമാക്സും ചിത്രത്തിന്റെ പ്രതേകതകളാണ്. മൊത്തത്തിൽ ഒട്ടും മടുപ്പില്ലാതെ എന്ജോയ് ചെയ്ത കാണാൻ കഴിയുന്ന ഡാനിഷ് ആക്ഷൻ കോമഡി സിനിമയാണിത്. Disclaimer - This is for informative & entertainment p...

Popular posts from this blog

Borders of Love (2022)

Kalikot (2022)

Fidelity (2019)