Posts

Showing posts from July, 2021

Blessed Virgin (2021)

Image
Blessed Virgin  Genre : Psychological Drama  Language : French  Year : 2021  Immodest Acts : The Life of a Lesbian  Nun in Renaissance Italy എന്ന  ബുക്കിനെ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് സൈക്കോളജിക്കൽ ഡ്രാമ സിനിമയാണിത്. പതിഴാം നൂറ്റാണ്ടിൽ ഇറ്റയിലെ ഒരു ക്രിസ്ത്യൻ മഠത്തിൽ സിസ്റ്റർ ആവാനായി ബെനഡീറ്റ എന്ന കൂട്ടി എത്തുന്നതും പിന്നിട് വലുതായതിന് ശേഷം അവളിൽ ചില അത്ഭുത ശക്തികൾ ഉണ്ടാവുന്നതും അവൾക് കൂട്ടായി കിട്ടിയ മറ്റൊരു സിസ്റ്ററുമായിട്ടുള്ള അവിഹിത ബന്ധവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇ സിനിമ. പ്രധാന സിസ്റ്റർന്റെ നേതൃത്വത്തിൽ പോയ്കൊണ്ടിരിക്കുന്ന മഠത്തിൽ പെട്ടനാണ് ഒരു ദിവസം നമ്മുടെ നായികയ്ക്ക് പല രീതിയിൽ ഉള്ള  അത്ഭുത കഴിവുകൾ ഉണ്ടാവുന്നത് ആദ്യമൊക്കെ മഠത്തിൽ ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പിന്നീട് അവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവർക്ക് അവർക്ക് അവളെ എതിർക്കാനായി കിട്ടുന്ന കാര്യമാണ് അവളും മറ്റൊരു സിസ്റ്ററും ആയിട്ടുള്ള അവിഹിതം. കുഞ്ഞു ബെനെഡീറ്റയുടെ കുട്ടികാലം കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീട് അവൾ വലുതാവുന്നതും അവളിലെ ലൈംഗിക താല്പര്യങ്ങൾ ...

Jungle Cruise (2021)

Image
Jungle Cruise Genre : Fantasy Adventure Language : English Year : 2021 Streaming Site : Disney Plus റോക്ക് ജോസണും എമിലി ബ്ലുണ്ടും പ്രധാനകഥാപാത്രങ്ങളായി എത്തിയ അമേരിക്കൻ ഫാന്റസി ആഡ്വെഞ്ചേർ സിനിമയാണിത്. ലോകത്തിലെ ഏതു രോഗവും ഭേദമാക്കാനും രോഗിയെ ജീവിതത്തിലേക്ക് കൊടുവരാനും കഴിവുള്ള പൂക്കൾ നിറഞ്ഞ വൃഷം എന്ന് പലരും വിശ്വസിക്കുന്ന ഒരു മരമാണ് "Tear of Moon".  ഇ വൃക്ഷത്തിനെ തേടി പോയവരെ കുറിച്ചും അവരെ തേടിയെത്തിയ അപകടത്തെ കുറിച്ചുമൊക്കെ നിരവധി കഥകളും അവിശ്വസിനിയമായ പലതും നിലനിൽക്കുന്നുണ്ട്. ഡോക്ടർ ലിലിയും അവളുടെ സഹോദരനും ഫ്രാങ്കിന്റെ സഹായത്തോടെ ഇ വൃക്ഷത്തിനെ തേടി ആമസോൺ കാടുകളിൽ പോകുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. ഇ വൃക്ഷവും അതിന്റെ പുഷ്പവും തേടിപോയ ആളുകളുടെ കഥ കാണിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. എമിലിയും റോക്കും തമ്മിൽ ഉള്ള രംഗങ്ങളും തമാശ നിറഞ്ഞ ആക്ഷൻ രംഗങ്ങളും മികച്ച ദൃശ്യമനോഹാരിതയും സിനിമയെ നന്നായി ആസ്വദിക്കാൻ കഴിയുന്നവയാണ്. മൊത്തത്തിൽ അദ്യം മുതൽ അവസാനം വരെ ഒട്ടും മടുപ്പില്ലാതെ കാണാൻ കഴിയുന്ന നല്ലൊരു ആക്ഷൻ ഫാന്റസി ആഡ്വെഞ്ചർ സിനിമയാണിത്. തീർച്ചയായും കാണുക. Disclaimer - This is ...

Blood Red Sky (2021)

Image
Blood Red Sky Genre : Action Horror  Language : German (English Audio) Year : 2021 Blood Red Sky അഥവാ Translantic 473 ജർമൻ ആക്ഷൻ ഹൊറാർ ത്രില്ലെർ സിനിമയാണിത്. നെറ്റ്‌ഫ്ലിക്സ് റിലീസ് ആയി എത്തിയ സിനിമയ്ക്ക് ക്രിട്ടിക്ക്സിൽ നിന്നും മികച്ച അഭിപ്രായം ലഭിച്ചിരുന്നു. നാദിയയും മകൻ ഏലിയാസും ജർമനിയിൽ നിന്നും ന്യൂയോർക്കിലെക്ക് വിമാനത്തിൽ പോകുകയാണ്. എയർപോർട്ടിൽ വച്ച് അവർ പരിച്ചയപെടുന്ന ഫാരിദിനോട് ഏലിയാസ് അവന്റെ അമ്മക്ക് സുഖമില്ല എന്നും ചികിത്സക്കായി ന്യൂയോർക്കിലേക്ക് പോകുന്നു എന്ന കാര്യം പറയുന്നു. ജർമനിയിൽ നിന്നും അവരോടൊപ്പം മറ്റു യാത്രക്കാരുമായി പുറപ്പെടുന്ന വിമാനത്തിൽ യാത്രമദ്ധ്യേ ഉണ്ടാകുന്ന അസാദാരണ സംഭവങ്ങളുമാണ് സിനിമ. നാദിയ അവരുടെ രോഗവിവരം ആരോടും പറയാൻ ആഗ്രഹിക്കുന്നില്ല കൂടാതെ മകനെയും അവർ മാറ്റാരുമായും അടുക്കാൻ സമ്മതിക്കുന്നില്ല എന്നതും സിനിമയുടെ തുടക്കത്തിൽ തന്നെ നമ്മളിൽ സംശയം ജനിപ്പിക്കുന്നു. സിനിമ മുന്നോട്ട് പോകുന്തോറും ത്രില്ലിങ്ങും ഹൊറർ രംഗങ്ങളും നിരവധിയുണ്ട് അഭിനയിച്ചവരും സാമാന്യം ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുണ്ട്  അവതരിപ്പിച്ചിട്ടുണ്ട്. മൊത്തത്തിൽ പലതവണ സിനിമ ആക്കിയിട്ടുള്ള രണ...

Fear Street Part Three : 1666 (2021)

Image
Fear Street Part Three 1666 Genre : Slasher Horror  Language : English  Year : 2021 Streaming Site : Netflix അമേരിക്കൻ എഴുത്തുകാരൻ ആയ ആർ.എൽ സ്റ്റായിന്റെ  ടീനേജ് ഹൊറാർ ഫിക്ഷൻ കഥകൾ നിറഞ്ഞ ഫിയർ സ്ട്രീറ്റ് ബുക്ക് സീരീസുകളെ ആസ്പദമാക്കി എടുത്ത അമേരിക്കൻ ടീനേജ് ഹൊറാർ സിനിമ സീരിസിലെ മൂന്നാമത്തെ  സിനിമയാണിത്. 1978ലും 1994ലും നടക്കുന്ന സംഭവങ്ങളുടെ തുടകമാണ് മൂന്നാം ഭാഗമായ ഇ സിനിമ പറയുന്ന കഥ. ആദ്യ രണ്ടു ഭാഗങ്ങളിൽ ഉണ്ടായിരുന്നവരെ കഥയുടെ  തുടക്കം മുതൽ അവർക്കുള്ള കഥയിലെ സംഭവങ്ങളുമായി കൂട്ടി ഇണക്കി സംഭവങ്ങളുടെ തുടക്കവും അവസാനവുമായി വൈകാരികമായും ത്രില്ലിങ്ങായും കുട്ടിയിണക്കി  ആസ്വദിച്ച് കണ്ടിരിക്കാനുള്ള എല്ലാമടങ്ങിയ സിനിമയാണ് മൂനിലും മികച്ചതും കഥയുടെ നെടും തുണുമായ മൂന്നാം  ഭാഗമായ ഇ സിനിമ. ആധുനിക കാലത്തിലേക്ക് മുന്നേറി പോകുന്നതും ഷെയിടി ടൗണിനെ വേട്ടയാടുന്നതുമായ സംഭവങ്ങളും കൊലപാതകങ്ങളുടെയും തുടക്കം കാണിക്കുന്ന ആ പഴയ 1666 വർഷം മനോഹരമായി എടുത്തിട്ടുണ്ട് കൂടാതെ അഭിനയിച്ച എല്ലാരും നന്നായിരുന്നു കഥക്ക് അനിയോജ്യമായ പശ്ചാത്തല സംഗീതവും സ്ലാഷർ - ഹൊറാർ ത്രില്ലെർ രംഗങ്ങളുമൊക്കെ വളര...

Fear Street Part Two : 1978 (2021)

Image
Fear Street Part Two : 1978 Genre : Horror Mystrey Language : English Year : 2021 Streaming Site : Netflix അമേരിക്കൻ എഴുത്തുകാരൻ ആയ ആർ.എൽ സ്റ്റായിന്റെ  ടീനേജ് ഹൊറാർ ഫിക്ഷൻ കഥകൾ നിറഞ്ഞ ഫിയർ സ്ട്രീറ്റ് ബുക്ക് സീരീസുകളെ ആസ്പദമാക്കി എടുത്ത അമേരിക്കൻ ടീനേജ് ഹൊറാർ സിനിമയാണിത്. ഇതിന്റെ ആദ്യഭാഗം Fear Street Part 1 : 1994  ജൂലൈ  2ന് റിലീസ് ആയിരുന്നു മൂന്നാം ഭാഗം നാളെ റിലീസ് ആവും 1994ൽ നടന്ന കാര്യങ്ങളുടെ ബാക്കി ആയി അതിനു കാരണമായ പഴയ കാലഘട്ടത്തിലേക്ക് അതായത് സിനിമയുടെ പേര് പോലെ 1978ലേക്ക് കൂടുതൽ ആഴത്തിലേക്കും ഭീകരതയിലേക്കും പോകുന്ന കഥയാണ് സിനിമയ്ക്ക്. ആദ്യ സിനിമയിൽ ചെറുതായി കണ്ട കാര്യങ്ങളുടെ പൂർണരൂപം മനോഹരമായി ഇവിടെ അവതരിപ്പിച്ചിട്ടിക്കുന്നു. അതാവശ്യം നന്നായി എടുത്ത ആദ്യ സിനിമയെക്കാളും കൂടുതൽ ഭംഗിയായി എടുക്കുകയും മനോഹരമായി അതിനെ സ്‌ക്രീൻനിൽ എത്തിക്കുന്ന് നാടിനടന്മാരുടെ മികച്ച പ്രകടനവും ഇവിടെ കാണാം. ഷെയിടി ടൗണിൽ 1994ലും 1978ലും  നടക്കുന്ന കാര്യങ്ങളുടെ തുടക്കം കാണിക്കുന്ന അടുത്ത പ്രധാനഭാഗത്തിനായി  ക്ഷേമയോടെ ആകാംഷയോടെ കാത്തിരിക്കാൻ ഉള്ളതെലാം ഇതിലുണ്ട് തീർച്ചയായും കാണുക. Teleg...

Fear Street Part One : 1994 (2021)

Image
Fear Street Part One : 1994 Genre : Teen Slasher Horror Language : English Year : 2021 Streaming Site : Netflix അമേരിക്കൻ എഴുത്തുകാരൻ ആയ ആർ.എൽ സ്റ്റായിന്റെ  ടീനേജ് ഹൊറാർ ഫിക്ഷൻ കഥകൾ നിറഞ്ഞ ഫിയർ സ്ട്രീറ്റ് ബുക്ക് സീരീസുകളെ ആസ്പദമാക്കി എടുത്ത അമേരിക്കൻ ടീനേജ് ഹൊറാർ സിനിമയാണിത്. ഇതിന്റെ രണ്ടാം ഭാഗം ജൂലൈ 9നും മൂന്നാം ഭാഗം ജൂലൈ 16നും റിലീസ് ചെയ്യും. അമേരിക്കയിലെ ഓഹിയോയിൽ ഉള്ള  ഷെയിടി സൈഡ് എന്ന ടൗണിൽ 1994ൽ നടക്കുന്ന കൊലപാതകം കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. അപ്പോൾ നടന്ന കൊലപാതകവും ആ ടൗണിൽ പണ്ട് നടന്നിട്ടുള്ള നിരവധി കൊലപാതങ്ങൾക്കും ഒരു ചരിത്രമുണ്ട് അവിടുത്തെ ജനങ്ങൾ പറയുന്ന പഴയൊരു കഥയും അവിടുത്തെ സ്കൂളിൽ പഠിക്കുന കുട്ടികളെ ബാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിച്ചേരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രം. ഹോളിവുഡിന്റെ തുടക്കം മുതലുള്ള സ്ലാഷർ - ഹൊറാർ എന്ന വിഭാഗം സിനിമകളുടെ മിക്സഡ് ആയിട്ടുള്ള അവസ്ഥയാണ് ചിത്രത്തിന്റെ അവതരണം. 1994 ൽ  നടക്കുന്ന കഥക്ക് അനിയോജ്യമായ രംഗങ്ങളും സംഗീതവും സിനിമയുടെ  പ്രതേകതയാണ്. ഇനി വരാൻ പോകുന്ന സിനിമകൾ ഇ സിനിമയിൽ നടന്ന സംഭവങ്ങളുടെ ചരിത്രം അനേഷി...

The Tomorrow War (2021)

Image
The Tomorrow War Genre : Action Sci-fi Language : English Year : 2021 ക്രിസ് പാറ്റ് നായകനായ അമേരിക്കൻ മില്ലിറ്ററി ആക്ഷൻ സയൻസ് ഫിക്ഷൻ സിനിമയാണിത്. ആമസോൺ പ്രൈമിൽ ഓൺലൈൻ റിലീസ് ആയിരുന്നു ചിത്രം. ഭൂമിയിലേക്ക് മുപ്പത് വർഷങ്ങൾക്ക് ശേഷം വൈറ്റ് സ്പൈക്കസ് എന്ന ഏലിയൻ ജീവികൾ വരുകയും അപ്പോൾ ഇവിടെയുള്ള മനുഷ്യരെ കൊന്നൊടുക്കുനതുൾപ്പടെയുള്ള ഭാവിയിലെ കാര്യങ്ങൾ ഭൂമിയിലേക്ക് ടൈം ട്രാവൽ വഴി എത്തിയ കുറച്ചപേർ ഇപ്പോൾ ഉള്ള ലോകത്തോട്  പറയുന്നതും അവരെ സഹായിക്കാനും ഭാവിയിലെ മുഷ്യനെയും ലോകത്തിനെയും സംരക്ഷിക്കുവാനുമായി ഇപ്പോൾ ഉള്ള മനുഷ്യർ ഭാവിയിൽ ഏലിയൻ ജീവികളുമായി യുദ്ധം ചെയ്യാനായി പോകുന്നതും തുടർന്നുള്ള ആക്ഷൻ സയൻസ് ഫിക്ഷൻ നിറഞ്ഞ സംഭവങ്ങളുമാണ് ഇ സിനിമ. ഭാവിയിൽ നടക്കുന്ന യുദ്ധവും അതിനെകുറിച്ച ഇപ്പോൾ ഉള്ള മനുഷ്യർ അറിയുമ്പോൾ ഇവിടെ നടക്കുന്ന മാറ്റങ്ങൾ കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. നല്ല രീതിയിൽ എടുത്തിട്ടുള്ള ആക്ഷൻ രംഗങ്ങൾ സിനിമയുടെ സവിശേഷതയാണ് വളരെ വേഗം നിങ്ങുന്ന കഥയും അനുയോജ്യമായ സംഗീതവും മൊത്തത്തിൽ ആദ്യം മുതൽ അവസാനം വരെ ആസ്വദിച്ച് കാണാനുള്ളതെല്ലാം നൽകുന്നുണ്ട്. ആക്ഷൻ സയൻസ് ഫിക്ഷൻ സിനിമകൾ ഇഷ്ടമുള്ളവർക്ക് ക...

Popular posts from this blog

Borders of Love (2022)

Kalikot (2022)

Fidelity (2019)